സെയിൽ രംഗത്ത് പോകുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് കസ്റ്റമർ പറയുന്നത് കേൾക്കാൻ തയ്യാറാവുക. നിങ്ങളുടെ പ്രോഡക്ടിനെക്കുറിച്ച് മാത്രം സംസാരിച്ചുകൊണ്ടിരുന്നാൽ ആ ബിസിനസ് ക്ലോസ് ചെയ്യാൻ സാധിക്കില്ല. ക്ലോസിങ്ങിലേക്ക് പോകണമെങ്കിൽ കസ്റ്റമർ പറയുന്നത് ക്ഷമയോടെ കേൾക്കാൻ തയ്യാറാകണം. പലപ്പോഴും സെയിൽസ്മാൻമാർ തങ്ങളുടെ ആശയങ്ങളെ കസ്റ്റമറിൽ അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കാറ്. ഇത് ബിസിനസ് ക്ലോസിങ്ങിൽ പരാജയം സംഭവിക്കാനാണ് സാധ്യത. കസ്റ്റമർ പറയുന്നത് കേൾക്കുന്നത് കൊണ്ടുള്ള നേട്ടങ്ങളെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്.
- വ്യക്തികൾ ആശയവിനിമയം നടത്തുന്നതിന് വേണ്ടിയല്ല ശ്രമിക്കാറുള്ളത്. ഇവർ എപ്പോഴും സംസാരിക്കാൻ വേണ്ടിയാണ് ശ്രമിക്കാറുള്ളത്. ഒരാൾ സംസാരിക്കുമ്പോൾ കേൾവിക്കാരൻ എന്താണ് ചെയ്യാറുള്ളത്. അടുത്ത എന്ത് പറയണം എന്നതിനെക്കുറിച്ച് ചിന്തിക്കുകയാണ് പൊതുവേ ചെയ്യാറുള്ളത്. ഇങ്ങനെ പരസ്പരം അവരുടെ ആശയങ്ങൾ പറയാൻ ശ്രമിക്കുമ്പോൾ. കസ്റ്റമർ ഒരിക്കലും ശ്രദ്ധിക്കുകയില്ല. അതുകൊണ്ട് നിങ്ങൾ പ്രതികരിക്കുന്നതിന് മുൻപായി കസ്റ്റമർ പറയുന്നത് കേൾക്കുകയും, അതിന് തിരിച്ചു മറുപടിയായി നമ്മുടെ പ്രോഡക്റ്റ് വാങ്ങിച്ചാലുള്ള ഗുണങ്ങളെക്കുറിച്ചാണ് പറയേണ്ടത്.
- ഒരിക്കലും സംഭാഷണത്തിനിടയിൽ കയറി തടസ്സപ്പെടുത്തരുത്. ഒരുപക്ഷേ മറ്റൊരാൾ എന്തു പറയാൻ പോകുന്നുയെന്ന് നിങ്ങൾക്ക് അറിയാമെങ്കിലും അതിനിടയിൽ കയറി പറയേണ്ട കാര്യമില്ല. ചിലപ്പോൾ ഒരുപാട് കസ്റ്റമറുമായുള്ള സമ്പർക്കം വച്ച്, കസ്റ്റമർ എന്താണ് അടുത്ത് പറയാൻ പോകുന്നത് എന്നതിനെക്കുറിച്ച് ഒരു ധാരണ നിങ്ങൾക്കുണ്ടാകാം. പക്ഷേ നിങ്ങൾ ഇടയ്ക്ക് കയറി പറഞ്ഞാൽ ആ കസ്റ്റമറിന് നിങ്ങളെക്കുറിച്ച് വളരെ നെഗറ്റീവ് തോന്നാൻ ഇടയുണ്ട്.
- അതുപോലെതന്നെ കസ്റ്റമർ സംസാരിക്കുമ്പോൾ പേനകൊണ്ട് കുത്തിക്കുറിക്കുക, കാലുകൾ ആട്ടുക, തല തിരിക്കുകയോ, മൊബൈൽ നോക്കുകയോ ഇത്തരത്തിലുള്ള ചേഷ്ടകളൊന്നും ചെയ്യാൻ പാടില്ല.
- കസ്റ്റമർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ നിങ്ങൾക്ക് ഇഷ്ടപ്പെടാത്ത കാര്യമാണെങ്കിലും, അറിവുള്ള ഒരു കാര്യമാണെങ്കിലും, അവരെ സംസാരിക്കാൻ വേണ്ടി പ്രേരിപ്പിക്കുകയും അതിനിടയിൽ എസ് എന്നോ ശരിയെന്ന് രീതിയിൽ തലയാട്ടുകയോ ഒക്കെ ചെയ്യാം. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ അവരെ അംഗീകരിക്കുന്നു എന്ന് തോന്നൽ കസ്റ്റമറിന് ഉണ്ടാകും.
- കസ്റ്റമർ ചോദ്യങ്ങൾ ചോദിക്കുമ്പോൾ അത് എഴുതി എടുക്കുക. ചോദ്യങ്ങൾ ചോദിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ചോദ്യങ്ങൾ ചോദിച്ചു കഴിഞ്ഞാൽ ഉത്തരം പറയുന്നതിൽ ആയിരിക്കും ശ്രദ്ധിക്കുക. ചോദ്യങ്ങൾ ചോദിക്കുന്നവരെ കസ്റ്റമറിന് വളരെ താല്പര്യമാണ്.
- ചോദ്യങ്ങൾ ചോദിക്കുമ്പോൾ അതെ എന്ന് ഉത്തരം പറയുന്ന ചോദ്യങ്ങൾ ചോദിച്ചാൽ ആറാമതായി നിങ്ങളുടെ പ്രോഡക്റ്റ് ആവശ്യമാണോ എന്ന് ചോദിച്ചാൽ, അഞ്ചു പ്രാവശ്യം അതെ എന്ന് ഉത്തരമാണ് പറയുന്നതെങ്കിൽ ആറാമത്തെ പ്രാവശ്യം അതെ എന്ന നിലയിലേക്ക് കസ്റ്റമർ എത്തും. ഇങ്ങനെ സംസാരിക്കുമ്പോൾ കാര്യം മാത്ര പ്രസക്തമായതും, സെയിലും ആയിട്ട് ബന്ധപ്പെട്ട സംഭാഷണങ്ങളും ആണ് ചെയ്യേണ്ടത്.
- നിങ്ങൾക്ക് എല്ലാം അറിയാം എന്ന ഭാവത്തിൽ കസ്റ്റമറിനോട് ഒരിക്കലും പെരുമാറരുത്.
- കസ്റ്റമറുടെ ചോദ്യത്തിന് ഉത്തരം പറയുക തന്റെ ജോലിയാണ് എന്ന ബോധ്യത്തോടെ കൂടി വേണം ഒരു സെയിൽസ്മാൻ നിൽക്കേണ്ടത്. അവരെ കേൾക്കാൻ നിങ്ങൾ ബാധ്യസ്ഥരാണ് എന്ന മൈൻഡ് സെറ്റ് നിങ്ങൾ ഉണ്ടാക്കുക.
ഒരു സെയിൽസ്മാൻ കസ്റ്റമർ നോട് സംസാരിക്കുമ്പോൾ ഇത്രയും കാര്യങ്ങളിൽ മാന്യത പുലർത്തിക്കൊണ്ടു വേണം പെരുമാറാൻ.
സെയിൽസ്മാന്മാർക്ക് ആത്മവിശ്വാസം വർധിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... Read More
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.