ബിസിനസുകാരൻ അറിഞ്ഞിരിക്കേണ്ട ഏറ്റവും വലിയ ഗുണമാണ് നേതൃത്വ പാടവം. നേതൃത്വ പാടവം ഇല്ലാത്ത ഒരു ബിസിനസുകാരന് മുന്നോട്ടുപോകാൻ ഒരിക്കലും സാധിക്കില്ല എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പ്രത്യേകിച്ച് ഒരു ബിസിനസിന്റെ അടുത്ത ലെവലിലേക്ക് പോകുന്ന സമയത്ത് ബിസിനസിനെ മുന്നോട്ടു കൊണ്ടുപോകാൻ നേതൃത്വപടവം വളരെയധികം സഹായിക്കും. പലർക്കും നേതൃത്വ പാടവമില്ലാത്തതുകൊണ്ട് തന്നെ അവരുടെ ബിസിനസിനെ വളർത്തുവാൻ കഴിയാതെ പോകുന്നു. നേതൃത്വ പാടവമില്ലാത്ത ബിസിനസ്സുകാർ എപ്പോഴും ബിസിനസിന് അകത്ത് ജീവിക്കുന്നവരാണ്. സാധാരണ പറയാറുണ്ട് ബിസിനസിനകത്ത് ജീവിച്ചു കഴിഞ്ഞാൽ ബിസിനസ് വളരില്ല എന്ന്. ബിസിനസിന്റെ പുറത്തിറങ്ങി അതിനെ നിയന്ത്രിക്കുന്നവരാണ് ഉയരങ്ങളിലേക്ക് പോകുന്നത്. ഉദാഹരണമായി ലുലുവിന്റെ ഓണർ ആയിട്ടുള്ള, നിങ്ങൾക്ക് എല്ലാവർക്കും സുപരിചിതനായ യൂസഫലി കേരളത്തിലെ പ്രശസ്തനായിട്ടുള്ള ഇല്ലെങ്കിൽ അഭിമാനകരമായിട്ടുള്ള ഒരു ബിസിനസുകാരനാണ്. അദ്ദേഹം തന്നെ ഷോപ്പിംഗ് മോളുകളിൽ വന്ന് വില്പനയെ കുറിച്ച് നോക്കുകയോ മറ്റു കാര്യങ്ങളിൽ ഇടപെടുകയോ ചെയ്യാറില്ല. ഇതിനൊക്കെ മറ്റു സ്റ്റാഫുകളെ നിയമിച്ചു കൊണ്ടാണ് അദ്ദേഹം ചെയ്യുന്നത്. അതുപോലെതന്നെ നിങ്ങളുടെ ബിസിനസിലും ബിസിനസിനകത്ത് നിന്നുകൊണ്ട് എല്ലാ കാര്യങ്ങളും നിങ്ങൾ തന്നെ ചെയ്ത് സംതൃപ്തിപ്പെടാൻ ആഗ്രഹിക്കുന്ന ഒരു ബിസിനസുകാരനാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് ജീവിതത്തിൽ ഒരിക്കലും ഉയരുവാൻ സാധിക്കില്ല. നിങ്ങൾ ബിസിനസ്സിൽ ഉയരണമെങ്കിൽ പുറത്തുനിന്ന് ഒരു ടീമിനെ വെച്ചുകൊണ്ട് ബിസിനസിനെ നിയന്ത്രിക്കുന്ന ഒരാളായി മാറിയാൽ മാത്രമേ വലിയ ഒരു ബിസിനസുകാരനായി മാറാൻ നിങ്ങൾക്ക് സാധിക്കുകയുള്ളൂ. പറയുന്നതിന്റെ അർത്ഥം നാളെ ഒരു ബിസിനസ് തുടങ്ങി ഉടൻതന്നെ ഒരാളിനെ വച്ചുകൊണ്ട് ബിസിനസ് നോക്കണം എന്നതല്ല. പക്ഷേ നിങ്ങൾ ബിസിനസിന്റെ നെക്സ്റ്റ് ലെവലിലേക്ക് മാറുമ്പോൾ ബിസിനസിൽ നിന്നും ലാഭം കിട്ടിയതിനുശേഷമാണ് നിയന്ത്രിക്കേണ്ടത് എന്ന കാര്യം പ്രത്യേകം ഓർമ്മിപ്പിക്കുന്നു. അങ്ങനെ നിയന്ത്രിക്കുന്ന ഒരാളായി മാറുന്നതിന് വലിയ നേതൃത്വപാടവം നിങ്ങൾക്ക് അത്യാവശ്യമാണ്. അതിനുവേണ്ടി നിങ്ങൾ എന്തൊക്കെ ശ്രദ്ധിക്കണം എന്നതിനെ കുറിച്ചാണ് ഇന്ന് നോക്കുന്നത്.
- നേതൃത്വ പാടവത്തിൽ ആദ്യം ചെയ്യേണ്ട കാര്യങ്ങൾ നിങ്ങൾ മാതൃകാപരമായി പെരുമാറുന്ന ഒരാളായി മാറുക. നിങ്ങൾ എന്ത് ബിസിനസ് ആണോ ചെയ്യുന്നത് അതിനെക്കുറിച്ച് ഉള്ള സാമാന്യം ജ്ഞാനം നിങ്ങൾക്കുണ്ടായിരിക്കണം.
- ടീം ലീഡർ എന്ന നിലയിൽ നിങ്ങൾക്കുണ്ടാകേണ്ട മറ്റൊരു ഗുണമാണ് മറ്റുള്ളവർ പറയുന്നത് കേൾക്കുക എന്നത്. പല ബോസ്മാരും മറ്റുള്ളവർ പറയുന്നത് കേൾക്കാൻ തയ്യാറല്ല, ഞാൻ പറയുന്നത് എല്ലാവരും കേൾക്കണം എന്ന രീതിയാണ്. ഇത് കഴിവുള്ള ഒരു ലീഡറിന് ചേർന്ന രീതിയല്ല. അവർ മറ്റുള്ളവർ പറയുന്ന നല്ല അഭിപ്രായങ്ങളെയും മോശം അഭിപ്രായങ്ങളെയും കേട്ടിട്ട് അതിന് കൃത്യമായി മറുപടി പറയാൻ കഴിയുന്ന ഒരാളായിരിക്കണം.
- മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് കമ്മ്യൂണിക്കേഷൻ പവർ ഉണ്ടാവുക എന്നത്. നിങ്ങളുടെ ആശയം മറ്റുള്ളവർക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുക്കുന്നതിനുള്ള കഴിവ് ഇല്ലെങ്കിൽ നിങ്ങളുടെ ഏറ്റവും വലിയ പോരായ്മയാണ് അത്. ആശയവിനിമയ കഴിവാണ് ഒരു ലീഡറിനെ വ്യത്യസ്തനാക്കുന്നത്. ആശയവിനിമയം നടത്തുവാനും കാര്യങ്ങൾ മറ്റുള്ളവർക്ക് ലളിതമായി പറഞ്ഞു മനസ്സിലാക്കുവാനുമുള്ള ആർജ്ജവം ഒരു ലീഡറിന് ഉണ്ടായിരിക്കണം.
- സ്റ്റാഫുകളെ പ്രചോദിപ്പിക്കുവാനുള്ള കഴിവുണ്ടായിരിക്കണം. സ്റ്റാഫുകളെ ഭീഷണിപ്പെടുത്തി ബിസിനസ് ചെയ്യിപ്പിക്കുക എന്നുള്ളതല്ല അതിനുപകരം അവരെ മോട്ടിവേറ്റ് ചെയ്തുകൊണ്ട് ബിസിനസിന്റെ ഭാഗമാക്കുന്ന രീതിയാണ് ഒരു ബിസിനസ് ടീം ലീഡറിന് ഉണ്ടായിരിക്കേണ്ടത്. ഇത് ഒരു യുദ്ധം മുഖമല്ല സ്റ്റാഫുകൾ എപ്പോഴും നിങ്ങളോട് സജീവമായി നിൽക്കേണ്ട ആളുകളാണ്. അവരെ ഭീഷണിപ്പെടുത്തി അല്ലെങ്കിൽ ഭയപ്പെടുത്തി അല്ല പ്രവർത്തിപ്പിക്കാൻ വേണ്ടി ശ്രമിക്കേണ്ടത്. അവരെ മോട്ടിവേറ്റ് ചെയ്ത് നിങ്ങളുടെ ടീം അംഗങ്ങളായി പ്രവർത്തിക്കാൻ വേണ്ടി അല്ലെങ്കിൽ നിങ്ങളോടൊപ്പം നിർത്തുവാനുള്ള കഴിവാണ് നിങ്ങൾക്കുണ്ടാകേണ്ടത്.
- ആളുകളുടെ മുന്നിൽ വച്ച് നിങ്ങളുടെ സ്റ്റാഫുകളുടെ കുറ്റം പറയരുത്. അവരുടെ കുറ്റങ്ങളും തെറ്റുകളും വ്യക്തിപരമായി പറയുകയും അവരുടെ നേട്ടങ്ങളെ കുറിച്ച് ആളുകളുടെ കൂട്ടത്തിൽ പറയുവാൻ വേണ്ടിയും പ്രത്യേകം ശ്രദ്ധിക്കണം.
- അമിതമായ സ്വാതന്ത്ര്യം എടുക്കരുത്. സ്റ്റാഫുകളോട് കളിയും ചിരിയുമായി അമിത സ്വാതന്ത്ര്യം എടുത്തുകൊണ്ട് നടക്കുന്ന ഒരു ടീം ലീഡറിന് അല്ലെങ്കിൽ ഓണറെ സ്റ്റാഫുകൾ വളരെ ബഹുമാനിക്കാൻ സാധ്യതയില്ല.ഇത് സ്വാഭാവികമായ ഒരു കാര്യമാണ്. അവരോട് ചെറിയ ഒരു ഗ്യാപ്പ് ഇട്ട് നിൽക്കുന്നതാണ് എപ്പോഴും നല്ലത്. അവരുടെ ആവശ്യത്തിലും അനാവശ്യത്തിലും പോയി എല്ലാ കാര്യങ്ങളിലും തലയിട്ട് അവരുമായി ശത്രുതയിലേക്ക് അല്ലെങ്കിൽ അമിത സൗഹൃദത്തിലേക്ക് പോകുന്നത് അവർ ദുരുപയോഗം ചെയ്യുവാനാണ് സാധ്യത.
- സ്റ്റാഫുകൾ ഒരു നല്ല കാര്യം ചെയ്തു കഴിഞ്ഞാൽ അത് മറ്റുള്ളവരോട് പറയുവാനും ഒരു സമ്മാനം കൊടുത്ത് അവരെ പ്രോത്സാഹിപ്പിക്കുന്നതിൽ യാതൊരു മടിയും കാണിക്കരുത്. എല്ലാവരും അംഗീകാരമാണ് ആഗ്രഹിക്കുന്നത് . ആഹാരത്തിനെക്കാളും ആളുകൾ ഇഷ്ടപ്പെടുന്നത് അംഗീകാരമാണെന്ന് പറയാറുണ്ട്. അതുകൊണ്ട് അംഗീകരിക്കുവാൻ യാതൊരു മടിയും വിചാരിക്കരുത്.
- സ്റ്റാഫുകളുടെ പ്രയാസങ്ങളിൽ ഒപ്പം നിൽക്കുക. ചിലർക്ക് വ്യക്തിപരമായി പ്രയാസങ്ങൾ ഉണ്ടായിരിക്കാം.അങ്ങനെയുള്ള സ്റ്റാഫുകളെ തള്ളിപ്പറയുകയോ അല്ലെങ്കിൽ അവരെ മാറ്റി നിർത്തുകയോ അല്ല ചെയ്യേണ്ടത്. നിങ്ങൾ അവസരങ്ങളിൽ ആ സ്റ്റാഫുകളോട് ഒപ്പം നിൽക്കാൻ ശ്രമിച്ചാൽ അത് മറ്റുള്ളവർക്ക് ഒരു മാതൃകയായി മാറും.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ബിസിനസ് വിജയത്തിൽ ബ്രാന്റിംഗിനുള്ള പ്രാധാന്യം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.