Sections

കസ്റ്റമറിന്റെ ആവശ്യങ്ങൾ സെയിൽസ്മാൻ നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യം

Saturday, Sep 23, 2023
Reported By Soumya
Sales Man

കസ്റ്റമറിന്റെ ആവശ്യങ്ങൾ ഒരു സെയിൽസ്മാൻ നടപ്പിലാക്കേണ്ട രീതികളെക്കുറിച്ചാണ് ഇന്ന് പറയുന്നത്.

  • ഓരോ ഇടപാടുകാരനും കമ്പനിയിലെ പ്രധാനപ്പെട്ട ആളാണെന്നും, അവരുടെ പിന്തുണ ഇല്ലെങ്കിൽ കമ്പനിക്കും തനിക്കും വരുമാനമില്ല എന്ന തിരിച്ചറിവ് ഉണ്ടാകുക. അത് പരിഗണിച്ചുകൊണ്ട് കസ്റ്റമറിന് അയാൾ അർഹിക്കുന്ന ബഹുമാനവും പ്രാധാന്യവും കൊടുക്കുക.
  • നിങ്ങൾക്കു വരുന്ന കസ്റ്റമറിനെ സേവിക്കുന്നത് കൊണ്ട് അയാൾക്ക് ഒരു ആനുകൂല്യമല്ല നിങ്ങൾ ചെയ്തു കൊടുക്കുന്നതെന്ന് മനസ്സിലാക്കുകയും, ഇത് ചെയ്യാൻ നിങ്ങൾ ബാധ്യസ്ഥരാണെന്നും, നിങ്ങളിൽ നിയോഗിക്കപ്പെട്ട കാര്യമാണ് ചെയ്യുന്നതെന്നും മനസ്സിലാക്കുക. നിങ്ങൾ കസ്റ്റമറിനെ സഹായിക്കുക എന്നുള്ളത് കസ്റ്റമറിന്റെ അവകാശമാണ്.
  • നിങ്ങളുടെ ജോലിയെന്നത് വാങ്ങാൻ എത്തുന്ന ആളുകളുടെ താൽപര്യവും, ആവശ്യവും പൂർത്തീകരിച്ചു കൊടുക്കുകയാണെന്ന ബോധ്യമുണ്ടാകണം.
  • വാങ്ങാൻ വരുന്ന കസ്റ്റമറിന് സ്ഥാപനത്തോടും സെയിൽസ്മാനോടും വിശ്വാസ്യത ഉണ്ടാകണം. വിശ്വാസ്യതയാണ് വാങ്ങുന്ന ആളിന്റെ കടപ്പാടിനെ ഓർമ്മിപ്പിക്കുന്നത് എന്ന വസ്തുത ഓർമിക്കണം.
  • ഇന്നത്തെ ഈ കാലഘട്ടത്തിൽ ഒരു കസ്റ്റമർ നിങ്ങളുടെ സ്ഥാപനത്തിലേക്ക് എത്തിക്കുന്നത് വളരെ പ്രയാസപ്പെട്ടിട്ടാണ്. അങ്ങനെ വരുന്ന കസ്റ്റമറിനോട് വളരെ ആദരവോടുകൂടിയും ബഹുമാനത്തോടുകൂടിയും വേണം പെരുമാറാൻ. ഒരു ഇടപാട്കാരനെ നിലനിർത്തുക എന്നതിനും അപ്പുറം 6 മുതൽ 10 ശതമാനം വരെ ചിലവാണ് പുതിയ ഒരു ഇടപാടുകാരനെ കൊണ്ടുവരിക എന്നത്.

സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.