Sections

വിമർശനങ്ങളെ നേരിടാൻ കുട്ടികളെ പ്രാപ്തരാക്കേണ്ടതിന്റെ പ്രാധാന്യം

Friday, May 03, 2024
Reported By Soumya
The importance of enabling children to deal with criticism

കുട്ടികളെ വിമർശനം നേരിടുവാൻ തയ്യാറാക്കുക. സമൂഹത്തിൽ ഇന്ന് വിമർശനം നേരിടാത്ത ആരും തന്നെയില്ല. പക്ഷേ ഇന്ന് കുട്ടികളെ രക്ഷകർത്താക്കൾ വളർത്തുന്നത് വിമർശനം നേരിടുവാനുള്ള മാനസികാവസ്ഥ ഇല്ലാതെയാണ്. തങ്ങളുടെ മക്കൾക്ക് യാതൊരുവിധ വിമർശനവും ആരിൽ നിന്നും കിട്ടരുത് എന്ന് കരുതി വളർത്തുന്നവരാണ്. അതായത് വിമർശനങ്ങൾ കേട്ട് വളരുന്ന കുട്ടികൾ ഇന്ന് വളരെ കുറവാണ്, വീട്ടിൽനിന്ന് പോലും തെറ്റു കണ്ടാൽ ഒന്ന് ശകാരിക്കുകയോ, വിമർശിക്കുകയോ ചെയ്യാറില്ല പലരും. എന്നാൽ ഇങ്ങനെ വളരുന്ന കുട്ടി ഭാവിയിൽ മറ്റുള്ളവർ വിമർശിക്കുമ്പോഴോ അല്ലെങ്കിൽ എന്തെങ്കിലും നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ അവർക്ക് സംഭവിക്കുമ്പോഴും വളരെയധികം തളർന്നു പോകുന്ന ഒരു അവസ്ഥയുണ്ടാകും. അങ്ങനെ ഉണ്ടാകാതിരിക്കുന്നതിനുവേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്നിവിടെ പറയുന്നത്.

  • കുട്ടികളെ ഉത്തരവാദിത്ത ബോധത്തോട് കൂടി വളർത്താൻ ശ്രമിക്കുക. ഉദാഹരണമായി കൊച്ചുകുട്ടികൾ വീഴുമ്പോൾ രക്ഷകർത്താക്കൾ കുട്ടികളെ എഴുന്നേൽപ്പിക്കുന്നതിന് മുന്നേ തന്നെ തറയിൽ അടിക്കാറുണ്ട് അല്ലെങ്കിൽ ഫർണിച്ചറിൽ തട്ടിയാണ് വീഴുന്നതെങ്കിൽ ഫർണിച്ചറിന് അടി കൊടുക്കുക ഇങ്ങനെയൊക്കെ ചെയ്ത് കുട്ടികളെ ആശ്വസിപ്പിക്കാറുണ്ട്. വീഴുന്ന കുട്ടി വിചാരിക്കുക താൻ വീണത് തറയുടെ അല്ലെങ്കിൽ ഫർണിച്ചറിന്റെ പ്രശ്നം കൊണ്ടാണ് എന്നാകും ആ കുട്ടി ചിന്തിക്കുക. ഇങ്ങനെ ഈ മനോഭാവത്തോടെ വളരുന്ന കുട്ടികൾ എന്തെങ്കിലും പ്രശ്നം സംഭവിക്കുമ്പോഴോ അല്ലെങ്കിൽ എന്തെങ്കിലും നെഗറ്റീവ് ആയി സംഭവിക്കുമ്പോഴും തന്റെ കുഴപ്പം കൊണ്ടല്ല മറ്റുള്ളവരുടെ പ്രശ്നം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് അവർ സ്വാഭാവികമായും വിചാരിക്കും. ഇത് ആ കുട്ടിയെ ഉത്തരവാദിത്ത ബോധമില്ലാത്ത ഒരാളാക്കി മാറ്റിയേക്കാം. ഒരു സംഭവം ഉണ്ടാകുമ്പോൾ അതിന്റെ ഫാക്ട് എന്താണെന്ന് കുട്ടിയെ പറഞ്ഞു മനസ്സിലാക്കി കൊടുക്കുവാൻ രക്ഷകർത്താക്കൾ തയ്യാറാകണം.കുട്ടി ഇങ്ങനെ വീഴുകയാണെങ്കിൽ അത് നിന്റെ ശ്രദ്ധക്കുറവ് കൊണ്ടോ അല്ലെങ്കിൽ നീ സൂക്ഷിച്ച് നടക്കാത്തത് കൊണ്ടാണെന്ന് നേരെ നടക്കാത്തത് കൊണ്ടാണ് എന്ന് കുട്ടിയെ പറഞ്ഞു മനസ്സിലാക്കുക.
  • കുട്ടികൾ പിടിവാശി പിടിക്കുക സ്വാഭാവികമായ കാര്യമാണ്. ഈ സമയത്ത് കുട്ടികൾക്ക് രക്ഷകർത്താക്കൾ വഴങ്ങി കൊടുക്കാറുണ്ട്. പക്ഷേ ഇത് കഴിഞ്ഞിട്ട് കുട്ടിയുടെ പിടിവാശി ശരിയല്ല എന്നും അതിലെ തെറ്റ് എന്താണെന്നും കുട്ടിയെ പറഞ്ഞ് ബോധവൽക്കരിക്കാൻ ഉള്ള ശ്രമം രക്ഷകർത്താക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാകണം. എല്ലാം കുട്ടികൾ പിടിക്കുന്ന വഴിക്ക് വിടുക എന്നുള്ളതല്ല അതിനെ തെറ്റുകൾ ചൂണ്ടിക്കാണിച്ചു കൊടുക്കേണ്ടത് രക്ഷകർത്താക്കളുടെ കടമയാണ്.
  • ഇന്ന് വിദ്യാലയങ്ങളിലും ട്യൂഷൻ സെന്ററുകളിലും കുട്ടികളെ അടിക്കുക വഴക്കു പറയുക എന്നതൊക്കെ വഴിമാറി കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് . കുട്ടികളെ കാടൻ ശിക്ഷാരീതികൾ ഉപയോഗിച്ച് പഠിപ്പിക്കുന്നത് ശരിയല്ല പക്ഷേ കുട്ടികൾക്ക് തെറ്റ് സംഭവിക്കുമ്പോൾ അതിനെ പറഞ്ഞു മനസ്സിലാക്കുകയും തിരുത്തുകയും ചെയ്യേണ്ടത് രക്ഷകർത്താക്കളെ പോലെ തന്നെ അധ്യാപകരുടെയും കടമയാണ്. ഇങ്ങനെ അധ്യാപകർ പറഞ്ഞു കൊടുക്കുമ്പോഴോ ഒരു അടി കൊടുത്താലോ രക്ഷകർത്താക്കൾ ചോദിക്കാൻ വരാറുണ്ട്. കുട്ടി പറയുന്ന കാര്യം പൂർണമായും വിശ്വസിച്ചു കൊണ്ട് അധ്യാപകരോട് അല്ലെങ്കിൽ മറ്റ് സുഹൃത്തുക്കളോട് തട്ടിക്കയറുന്ന രീതി ഒരിക്കലും ശരിയല്ല. എന്താണ് വസ്തുത എന്ന് മനസ്സിലാക്കി വസ്തുതയ്ക്ക് അനുസരിച്ചു വേണം പെരുമാറുവാൻ. കുട്ടിയുടെ ഭാഗത്താണ് തെറ്റ് എങ്കിൽ കുട്ടിയെ ബോധവൽക്കരിക്കേണ്ടത് രക്ഷകർത്താക്കളുടെ കൂടി കടമയാണ്.
  • ഇങ്ങനെ മറ്റുള്ളവർ അല്ലെങ്കിൽ കൂട്ടുകാർ പ്രതികരിക്കുന്ന സമയത്ത് അതിനെതിരെ കുട്ടി വയലന്റ് ആവുകയോ ഒരു പരിധിക്ക് അപ്പുറം കുട്ടി വിമർശനത്തിലേക്ക് പോവുകയോ ചെയ്യുമ്പോൾ അത് ശരിയല്ല എന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടത് രക്ഷകർത്താക്കളാണ്.
  • മറ്റൊരു പ്രശ്നമാണ് മൊബൈൽ കണ്ടു ഭക്ഷണം കൊടുക്കുന്ന രീതി. പണ്ട് കാലത്ത് ടിവി കാണിച്ചായിരുന്നു കുട്ടികൾക്ക് ഭക്ഷണം കൊടുത്തു കൊണ്ടിരുന്നത്, ഇന്ന് 80% കുട്ടികളും മൊബൈല് കണ്ടാണ് ഭക്ഷണം കഴിക്കാറുള്ളത് ഇത് ഒരു അലംഭാവം നിറഞ്ഞ ഭക്ഷണം കഴിപ്പിക്കുന്ന രീതിയാണ്. പണ്ട് അമ്പിളി അമ്മാവനെയും മറ്റു പക്ഷി മൃഗാദികളെയും കാണിച്ചു ഭക്ഷണം കൊടുത്തു കൊണ്ടിരുന്നത് എന്നാൽ ഇന്ന് മൊബൈലിൽ കാർട്ടൂണുകൾ വച്ചുകൊടുത്താണ് കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നത്. ഇങ്ങനെ വളരുന്ന കുട്ടി ഭക്ഷണത്തിന്റെ രുചിയോ ഗുണങ്ങളോ ഒന്നും അറിയാതെയായിരിക്കും ഭക്ഷണം കഴിക്കുക അതുപോലെ തന്നെ പിന്നീട് ഭക്ഷണം കഴിക്കണമെങ്കിൽ ഇതുപോലെയുള്ള ഏതെങ്കിലും മൊബൈലോ ടിവിയോ കണ്ടു മാത്രം ഭക്ഷണം കഴിക്കുന്ന രീതിയിലോട്ട് മാറും. ഇത് കുട്ടികൾ ശ്രദ്ധ കുറവുണ്ടാക്കുകയും ചെയ്യും അമിതമായ മൊബൈൽ ഉപയോഗം കൊണ്ട് കുട്ടിക്ക് അമിത ദേഷ്യം, അനുസരണക്കുറവ്, മറ്റുള്ളവരെ ബഹുമാനിക്കാതുക എന്നിവ ഉണ്ടാകും.

ഇങ്ങനെയൊക്കെ ആണെങ്കിലും കുട്ടികളെ വിമർശിക്കുമ്പോൾ ബോഡി ഷെയിമിങ് പോലുള്ള കാര്യങ്ങൾ ഒരിക്കലും അനുവദിക്കരുത്. അവരുടെ തെറ്റുകളുടെ ഫാക്ട് പറഞ്ഞ് വിമർശിക്കുകയും അത് ഉൾക്കൊള്ളുവാനുള്ള കരുത്ത് നേടിയെടുക്കുന്നതിനു വേണ്ടിയിട്ട് കുട്ടിയെ പ്രാപ്തനാക്കുകയാണ് വേണ്ടത്. ഇതിനുവേണ്ടി രക്ഷകർത്താക്കൾ പ്രത്യേകം താല്പര്യം എടുക്കേണ്ടതാണ്.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.