Sections

ബിസിനസിൽ വിജയിക്കാൻ ബിസിനസുകാരൻ നേടേണ്ട വിദ്യാഭ്യാസവും അതിന്റെ പ്രാധാന്യം

Wednesday, Jul 17, 2024
Reported By Soumya
The importance of education that the businessman must acquire to succeed in business

ഔപചാരിക വിദ്യാഭ്യാസത്തിൽ വളരെ പിന്നിൽ ആയിട്ടുള്ള പലരും ബിസിനസ്സിൽ വിജയിച്ചതായി നമുക്ക് കാണാൻ സാധിക്കും. ഉദാഹരണമായിട്ട് റിലൈൻസിന്റെ സ്ഥാപകനായ ദിരൂപായി അംബാനിക്ക് ഔപചാരിക വിദ്യാഭ്യാസം വളരെ കുറവായിരുന്നു, ആപ്പിളിന്റെ സ്ഥാപകനായ സ്റ്റീവ് ജോബ്സ് യൂണിവേഴ്സിറ്റിയിൽ ഡ്രോപ്പ് ഔട്ട് ആണ്. ഇങ്ങനെ, ബിസിനസിൽ വിജയിച്ച പലരും ഔപചാരിക വിദ്യാഭ്യാസത്തിൽ മുന്നിലല്ലാ എന്ന് നമുക്ക് മനസ്സിലാക്കാം. അത്തരത്തിലുള്ള ആയിരക്കണക്കിന് ആൾക്കാരെ നമുക്ക് ഇന്ന് കാണാൻ സാധിക്കും. ബിസിനസ് വിജയത്തിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നമുക്ക് നോക്കാം.

ബിസിനസ്സിൽ മുന്നോട്ടു പോകുന്നതിന് ഔപചാരികമായ വിദ്യാഭ്യാസത്തിന് അധികം പ്രാധാന്യമില്ല എന്നതാണ് സത്യം. എന്നാൽ ബിസിനസിനെക്കുറിച്ചുള്ള പരിപൂർണ്ണ വിദ്യാഭ്യാസം ഒരു ബിസിനസുകാരന് ഉണ്ടാകണം. ഇത് രണ്ടും വൈരുദ്ധ്യമാണെന്ന് നിങ്ങൾക്ക് തോന്നാം പക്ഷേ ഇതാണ് സത്യം. ഔപചാരിക വിദ്യാഭ്യാസം ബിസിനസുകാരന് ആവശ്യമില്ല എന്ന് പറയുന്നത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ. ബിസിനസുകാരൻ ആർജിക്കേണ്ടത് ബിസിനസിനെ കുറിച്ചുള്ള അറിവുകൾ മാത്രമാണ്, അതാണ് അയാളെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഉദാഹരണമായിട്ട് മാക്സിലെ sin യും cos കൊണ്ട് ബിസിനസ്സിൽ പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. എന്നാൽ ഒരു ബിസിനസുകാരൻ കണക്ക് വളരെ വ്യക്തമായി അറിഞ്ഞിരിക്കണം. ബിസിനസിലെ ലാഭനഷ്ട കണക്കുകളെക്കുറിച്ചും, മണി മാനേജ്മെന്റിനെക്കുറിച്ച് വ്യക്തമായി അറിയാത്ത ഒരാൾക്ക് ബിസിനസുമായി മുന്നോട്ടുപോകാൻ സാധിക്കില്ല. ഒരു ബിസിനസുകാരൻ എന്തൊക്കെ വിദ്യാഭ്യാസമാണ് നേടേണ്ടത് എന്നതിനെ കുറിച്ചാണ് ഇന്ന് ചർച്ച ചെയ്യുന്നത്.

  • ലാൻഗ്വംജ് പരിജ്ഞാനം ഉണ്ടായിരിക്കണം. കേരളത്തിൽ ബിസിനസ് ചെയ്യുന്ന ഒരാളെ സംബന്ധിച്ചിടത്തോളം മാതൃഭാഷ സംസാരിക്കുന്നതിനുള്ള കഴിവിന് പുറമേ നന്നായിട്ട് ഹിന്ദി ഇംഗ്ലീഷ് എന്നിവയിൽ ആൾക്കാരുമായി ഇൻട്രാക്റ്റ് ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം. നമ്മുടെ ബിസിനസ് ഡെവലപ്പ് ചെയ്യണമെന്നുണ്ടെങ്കിൽ ലാംഗ്വേജ് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ലാംഗ്വേജിൽ പരിജ്ഞാനം കുറവുള്ളവർ ദിവസവും 10 മിനിറ്റ് അത് പഠിക്കുന്നതിന് വേണ്ടി സമയം മാറ്റിവയ്ക്കണം.
  • അക്കൗണ്ട്സിനെ കുറിച്ചുള്ള ധാരണയുണ്ടാകണം. ബിസിനസ്സിൽ അക്കൗണ്ടിംഗ് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നമുക്കിത് ലിവറേജ് ചെയ്ത് സ്റ്റാഫിനെ വച്ച് ചെയ്യാമെങ്കിലും നമുക്കത് മനസ്സിലാക്കാനുള്ള കഴിവ് ഉണ്ടാകണം. ഇല്ലെങ്കിൽ അക്കൗണ്ടിങ്ങിന്റെ പൊതുവായ കാര്യങ്ങൾ മനസ്സിലാക്കി വയ്ക്കണം.
  • ക്യാഷ് ഫ്ലോ വളരെ വ്യക്തമായി ബിസിനസുകാരൻ അറിഞ്ഞിരിക്കണം.
  • ഓരോ കാലഘട്ടത്തിലും ടെക്നോളജി മാറിക്കൊണ്ടിരിക്കുന്നു. ഇൻഫോർമേഷൻ ടെക്നോളജി വളരെ പ്രധാനപ്പെട്ട ഘടകമാണ്. കാലഘട്ടത്തിനനുസരിച്ച് മാറുന്ന ഇൻഫർമേഷൻ ടെക്നോളജിയിലുള്ള അറിവ് നമ്മൾ നേടിയിരിക്കണം.
  • വ്യക്തിപരമായ മൂല്യങ്ങൾ വർധിക്കേണ്ടത് ഒരു ബിസിനസുകാരന്റെ ആവശ്യമാണ്. മൂല്യങ്ങൾ വർദ്ധിക്കാൻ വേണ്ടതായിട്ടുള്ള കാര്യങ്ങൾ നമ്മൾ നിരന്തരം പഠിച്ചുകൊണ്ടിരിക്കണം.
  • വിജയിച്ചതോ പരാജയപ്പെട്ടതുമായ ബിസിനസുകാരെക്കുറിച്ചുള്ള കാര്യങ്ങൾ പഠിക്കുന്നത് നമ്മുടെ ബിസിനസിനെ മുന്നോട്ടു കൊണ്ടുപോകുന്നതിന് സഹായിക്കും. പരാജയപ്പെട്ട ബിസിനസുകാർ എന്തുകൊണ്ട് പരാജയപ്പെട്ടു എന്നുള്ള കാര്യം മനസ്സിലാക്കിയാൽ നമ്മുടെ ബിസിനസിലും അത് പ്രയോജനപ്പെടും. ഇങ്ങനെയുള്ള കാര്യങ്ങൾ നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നതിന് സമയം മാറ്റിവയ്ക്കേണ്ടത് അത്യാവശ്യമാണ്.

ഇന്നത്തെ കാലത്ത് എം ബി യെ പോലെയുള്ള പഠനങ്ങൾ ഓൺലൈൻ വഴിയിൽ പഠിക്കാനുള്ള സൗകര്യങ്ങളുണ്ട്. മികച്ച ബിസിനസ് കോച്ചുകൾ ഇന്നുണ്ട് അവരിൽ നിന്നും ബിസിനസ്സിലെ പാഠങ്ങൾ പഠിച്ചുകൊണ്ടിരിക്കാൻ പറ്റും. ഇതിനുവേണ്ടി സമ്പത്തിന്റെ ചെറിയൊരു ഭാഗം മാറ്റിവെച്ചുകൊണ്ട് പഠിക്കാൻ വേണ്ടി ശ്രമിക്കണം. എങ്കിൽ മാത്രമേ നമ്മുടെ ബിസിനസ് വിജയിപ്പിക്കുവാൻ സാധിക്കുകയുള്ളൂ.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.