നിങ്ങൾ അച്ചടക്കം ഇല്ലാത്ത ബിസിനസുകാരനാണോ. എങ്കിൽ ബിസിനസ്സിൽ അധികകാലം മുന്നോട്ടു പോകില്ല എന്നതാണ് വാസ്തവം. പലർക്കും ബിസിനസിൽ ഒരു അച്ചടക്കം ഉണ്ടാകാറില്ല പലതും തോന്നുന്ന സമയങ്ങളിൽ ചെയ്യുന്നവർ ആയിരിക്കും. ഇത് ബിസിനസ്സിൽ വളരെ ദോഷം ചെയ്യുന്ന ഒരു സ്വഭാവ രീതിയാണ്. അച്ചടക്കവും ബിസിനസ് തമ്മിൽ വളരെയധികം ബന്ധമുണ്ട്. ചില ആൾക്കാർക്ക് തെറ്റിദ്ധാരണയുണ്ട് അച്ചടക്കം എന്ന് പറഞ്ഞാൽ മിണ്ടാതിരിക്കുക അല്ലെങ്കിൽ ബഹളം വയ്ക്കാതിരിക്കുക എന്നുള്ളതാണ്. എന്നാൽ അങ്ങനെയൊന്നുമല്ല അച്ചടക്കം എന്ന് പറയുന്നത് സമയനിഷ്ടപരമായി കാര്യങ്ങൾ ചെയ്യുക എന്നതാണ്. ടൈം മാനേജ്മെന്റ് വച്ചുകൊണ്ട് കാര്യങ്ങൾ ചെയ്യുന്നതിനെയാണ് അച്ചടക്കം എന്ന് പറയുന്നത്. അച്ചടക്കത്തെക്കുറിച്ച് ബിസിനസുകാർക്ക് വളരെ വലിയ തെറ്റിദ്ധാരണയുണ്ട്. അച്ചടക്കത്തിലെ പ്രധാനപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചുള്ള ലേഖനമാണ് ഇന്ന് .
- ശരിയായ അച്ചടക്കം എന്ന് പറഞ്ഞാൽ സ്വാതന്ത്ര്യത്തോടുകൂടി ജീവിക്കുക എന്നതാണ്. രാവിലെ മുതൽ വൈകുന്നേരം വരെ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തമായ പ്ലാനിങ് നടത്തി ആ പ്ലാനിങ്ങിന്റെ അടിസ്ഥാനത്തിൽ സ്വതന്ത്രമായി ജീവിക്കുന്നതിനെയാണ് അച്ചടക്കം എന്ന് പറയുന്നത്. സ്വാതന്ത്ര്യം എന്ന വാക്കിന്റെ അർത്ഥം അലഞ്ഞു തിരിഞ്ഞു നടക്കുക ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുക എന്നതല്ല. സ്വന്തം തന്ത്രം ഉപയോഗിച്ച് ജീവിക്കുക എന്നതാണ്. അങ്ങനെ സ്വന്തം തന്ത്രം ഉപയോഗിച്ച് കൊണ്ട് ടൈം മാനേജ്മെന്റ് സമയനിഷ്ടമായി കാര്യങ്ങൾ ചെയ്യുന്നതിനെയാണ് അച്ചടക്കം എന്ന് പറയുന്നത്. നല്ല അച്ചടക്കമുള്ള ഒരു ബിസിനസുകാരനെ സംബന്ധിച്ചിടത്തോളം ബിസിനസിന് വേണ്ടിയുള്ള ജീവിതം കുടുംബത്തിന് വേണ്ടിയുള്ള ജീവിതം സമൂഹത്തിനു വേണ്ടിയുള്ള ജീവിതം ഇതെല്ലാം ജീവിതമാണെങ്കിലും കൂടുതൽ ബിസിനസിലും കുടുംബത്തിലും ആയി ഫോക്കസ് ചെയ്യുന്നവരാണ് അതിനു വേണ്ടിയിട്ടാണ് കൂടുതൽ സമയം കൊണ്ടുവരേണ്ടത്.
- നിശ്ചയദാർഢ്യം ഉള്ളവരാണ് അച്ചടക്കമുള്ളവർ. പല പ്രലോഭനങ്ങളെയും നേരിടുവാനുള്ള കഴിവുള്ളവർ ആയിരിക്കും. ഉദാഹരണമായി ബിസിനസ് വേണ്ടിയിട്ട് പോകുമ്പോഴായിരിക്കും അവിടെ മദ്യപാനം സഭയുണ്ടാകും പക്ഷേ മദ്യപാനം കൊണ്ട് നിങ്ങളുടെ ബിസിനസ്സിൽ ദോഷം സംഭവിക്കാനും നിങ്ങളുടെ ശരീരത്തിന് ദോഷം സംഭവിക്കാം എന്ന് മനസ്സിലാക്കി അതിനെയൊക്കെ മാറ്റിവെച്ചുകൊണ്ട് അച്ചടക്കത്തോടെ ജീവിക്കുന്ന ആൾ ആകണം നിങ്ങൾ. അല്ലെങ്കിൽ രാവിലെ അഞ്ചുമണിക്ക് എണീക്കാൻ ആഗ്രഹിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അതിരാവിലെ, തണുപ്പ് എന്നിവയൊക്കെ വകവയ്ക്കാതെ എണീക്കുന്ന ആളായിരിക്കണം നിങ്ങൾ.
- പ്രശ്നങ്ങൾ നേരിടുന്നതിൽ അച്ചടക്കം പാലിക്കണം. ബിസിനസ് ആകുമ്പോൾ വീഴ്ചകൾ ഒക്കെ സ്വാഭാവികമായും സംഭവിക്കും. ആ വീഴ്ചകളിൽ പതറി അതിൽ നിന്നും മാറി ഒളിക്കുന്നതിനുപകരംഅതിനു വേണ്ടി ഇനി അടുത്ത എന്ത് ചെയ്യാം അതിനുവേണ്ടി അവസാനം വരെ പൊരുതുന്ന ഒരാളായിരിക്കണം നിങ്ങൾ അത്തരക്കാരാണ് അച്ചടക്കമുള്ള ആൾക്കാർ.
- ബിസിനസ്സിൽ സാമ്പത്തിക അച്ചടക്കം വളരെ പ്രധാനപ്പെട്ടതാണ്. വളരെ ശ്രദ്ധ കൊടുക്കേണ്ട ഒന്നാണ് ഇത്. സാമ്പത്തികപരമായി ഒരു ശതമാനം പോലും അച്ചടക്കം ഇല്ലായ്മ ജീവിതത്തിൽ ഉണ്ടാകാൻ പാടില്ല.
- ആരോഗ്യ കാര്യങ്ങളിലും തികഞ്ഞ അച്ചടക്കം പാലിക്കണം. എന്താണ് കഴിക്കേണ്ടത് എക്സർസൈസ് എത്ര മണിക്ക് ചെയ്യണം എത്ര നേരം ചെയ്യണം എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് അച്ചടക്ക ശീലം നിങ്ങൾക്കുണ്ടാകണം. ഇത്തരത്തിലുള്ള അച്ചടക സ്വഭാവത്തിൽ ശ്രദ്ധിക്കുന്ന ബിസിനസുകാരനാണ് ജീവിതവിജയം ഉണ്ടാകുന്നത്.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക
സുസ്ഥിര ബിസിനസ് വളർച്ചയ്ക്ക് ഈ മൂന്ന് കാര്യങ്ങളിൽ ശ്രദ്ധ വേണം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.