- Trending Now:
ഒരു ബിസിനസുകാരൻ തന്റെ ബിസിനസിനെപ്പറ്റിയുള്ള ഒരു സ്റ്റോറി തയ്യാറാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ഇന്ന് പറയുന്നത്. കഥ എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. തന്റെ സ്ഥാപനത്തെക്കുറിച്ചുള്ള നല്ല കഥകൾ ആണെങ്കിൽ ബിസിനസിനെ വളരെ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കും. സൂക്ഷ്മമായി പരിശോധിക്കുകയാണെങ്കിൽ എല്ലാ വിജയിച്ച ബിസിനസുകാർക്കും നല്ല ഒരു സ്റ്റോറി ഉണ്ടായിരിക്കും എന്ന് കാണാൻ സാധിക്കും. ഇതുപോലെ തന്നെ നിങ്ങളുടെ സ്ഥാപനത്തെക്കുറിച്ച് നല്ല ഒരു സ്റ്റോറി ഉണ്ടെങ്കിൽ തീർച്ചയായും ആ ബിസിനസ് വിജയിക്കുവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിന് നിരവധി ഉദാഹരണങ്ങൾ കാണാൻ സാധിക്കും.
ടാറ്റയെക്കുറിച്ചുള്ള കഥ നിങ്ങൾക്ക് എല്ലാവർക്കും അറിയാമായിരിക്കും. സ്വാതന്ത്ര്യസമരത്തിൽ നിന്നും പ്രേരണ ഉൾക്കൊണ്ടുകൊണ്ട് ഇന്ത്യ വികസിക്കണം എന്ന് ആഗ്രഹത്തോടുകൂടി പ്രവർത്തിക്കുന്ന ഒരാളായിട്ടാണ് ടാറ്റയുടെ സ്ഥാപകനായ ജംഷെഡ്ജി ടാറ്റയെ കുറിച്ച് എല്ലാവരും പറയാറുള്ളത്. ഒരു കപ്പൽ യാത്രയിൽ സ്വാമി വിവേകാനന്ദനിൽ നിന്നും പ്രേരണ ഉൾക്കൊണ്ടുകൊണ്ടാണ് അദ്ദേഹം ബിസിനസ് സ്ഥാപനങ്ങൾ ഉണ്ടാക്കിയതെന്ന് നമുക്കറിയാം.
ടാറ്റയെക്കുറിച്ച് ഇന്ന് ഓർക്കുമ്പോൾ ദേശസ്നേഹമുള്ള ഒരു കമ്പനിയായിട്ടാണ് എല്ലാവരും കരുതുന്നത്. അതിന് കാരണം ഈ കഥയിൽ നിന്നുള്ള ആരംഭത്തിൽ നിന്നാണ്. ഇന്നും അവർ ആ മൂല്യം തുടർന്ന് കൊണ്ടുപോകുന്നുണ്ട് അതുകൊണ്ടാണ് ഈ കഥയ്ക്ക് കൂടുതൽ സ്വീകാര്യത കിട്ടുന്നത്.
അംബാനിയെ കുറിച്ച് നമുക്ക് ഓർമ്മ വരുന്നത് റിലയൻസ് കമ്പനിയിലെ സ്ഥാപകനായ അംബാനി പെട്രോൾ പമ്പിൽ ജോലി ചെയ്തുകൊണ്ടിരുന്ന ഒരാളായിരുന്നു. അദ്ദേഹത്തിന്റെ കഠിനമായ പരിശ്രമം കൊണ്ട് ഇത്തരമൊരു ബിസിനസ് ലോകം ഉണ്ടാക്കാൻ കഴിഞ്ഞത് എന്ന കഥ എല്ലാവർക്കും പരിചിതമാണ്. അദ്ദേഹത്തിന്റെ കഥകൾ റിലയൻസിന്റെ സാധ്യതകൾ വർദ്ധിപ്പിക്കുകയും ചെയ്തു. ഇതുപോലെ വിജയിച്ച ഏതൊരു കമ്പനിയും എടുത്ത് നോക്കിയാൽ അതിന്റെ ഒരു കഥയുണ്ടാകും. അതിലൂടെ അവരുടെ വിജയത്തിന്റെ ഫീലിംഗ്സ് നിലനിർത്താൻ അവർക്ക് സാധിക്കുന്നുണ്ട്.
നിങ്ങൾക്കും ഇതുപോലെ നിങ്ങളുടെ സംരംഭങ്ങൾക്ക് കഥകൾ കൊണ്ടുവരാൻ ശ്രമിക്കാവുന്നതാണ്. ഇതുപോലെ തന്നെ ഫുഡ് ഇൻഡസ്ട്രി നോക്കുമ്പോൾ, നല്ല ഹോട്ടലുകൾക്ക് നിരവധി കഥകൾ പറയാൻ കാണാം. പല പ്രശസ്തരും സന്ദർശിച്ച കടയാണ് അല്ലെങ്കിൽ വ്യത്യസ്തമായ രുചികൾ ഉള്ള കടയാണ്. ഇങ്ങനെ നിങ്ങളുടെ സ്ഥാപനത്തിനെ കുറിച്ച് നല്ല ഒരു റിവ്യൂ കസ്റ്റമർ സ്റ്റോറിയായിട്ട് പറയുന്നതുണ്ടെങ്കിൽ ഇത് നിങ്ങളുടെ ബിസിനസ്സിന്റെ സാധ്യത വളരെയേറെ വർധിപ്പിക്കുന്നു. ഇന്ന് ഇതിന്റെ സാധ്യത മനസ്സിലാക്കിക്കൊണ്ട് തന്നെ പല ആളുകളും മറ്റുള്ളവർക്ക് പണം കൊടുത്തുകൊണ്ട് പ്രമോഷൻ വീഡിയോകളും മറ്റും ചെയ്യിക്കാറുണ്ട്.
ഇങ്ങനെ ചെയ്യുമ്പോൾ അതിൽ ഒരു സത്യസന്ധത ഉണ്ടാകണം എന്നത് പ്രധാനമാണ്. സത്യസന്ധത ഇല്ലാത്ത കഥകൾ ഒരിക്കലും വിജയിക്കില്ല. ഇങ്ങനെ നിങ്ങളുടെ സ്ഥാപനത്തിനെക്കുറിച്ച് മികച്ച കഥ നിങ്ങൾക്ക് തയ്യാറാക്കാം. തയ്യാറാക്കി ആ കഥകൾ മാർക്കറ്റ് ചെയ്തു കഴിഞ്ഞാൽ തീർച്ചയായും നിങ്ങളുടെ ബിസിനസ് സക്സസ്ഫുൾ ആകാൻ വേണ്ടി ഉപകരിക്കും.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.