Sections

സെയിൽസ് രംഗത്ത് വിജയിക്കുന്നതിൽ നിരന്തര പരിശീലനത്തിനുള്ള പ്രാധാന്യം

Wednesday, Dec 13, 2023
Reported By Soumya
Sales Training

സെയിൽസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഏറ്റവും അത്യാവശ്യമാണ് പരിശീലനം. നിങ്ങൾ നിരവധി പുസ്തകങ്ങൾ വായിച്ചും, നിരവധി ആളുകളുടെ അഭിപ്രായങ്ങൾ കേട്ടുകൊണ്ട് സെയിൽസ് രംഗത്തേക്ക് ഇറങ്ങുകയും ചെയ്താൽ വിജയിക്കണമെന്നില്ല. ഓരോ സമയത്തും ഓരോ രീതിയിലാണ് സെയിൽസിൽ കാര്യങ്ങൾ സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ പരിശീലനത്തിന് വളരെയധികം പ്രാധാന്യമുണ്ട്. പരിശീലനം സിദ്ധിച്ച സെയിൽസ്മാന് ഏത് മോശം കാര്യങ്ങളെയും ഒരു പരിധി വരെ ഭംഗിയായി കൈകാര്യം ചെയ്യാൻ സാധിക്കും. ഇപ്പോൾ കളിയുടെ കാര്യത്തിൽ ആണെങ്കിലും എത്ര പ്രതിഭ ഉണ്ടെങ്കിലും പരിശീലനം ഇല്ലാത്ത ഒരാളിനെ സംബന്ധിച്ച് വിജയിക്കാൻ സാധിക്കില്ല. നിങ്ങൾക്ക് എല്ലാവർക്കും അറിയുന്ന കാര്യമാണ് സച്ചിൻ ടെണ്ടുൽക്കർ, ക്രിക്കറ്റിലെ ദൈവമായി പറയപ്പെടുന്ന അദ്ദേഹം പരിശീലനത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്ന ആളാണ്. അദ്ദേഹം തന്റെ കരയറിൽ ഏറ്റവും ഉയർന്ന സമയത്ത് പോലും എപ്പോഴും പരിശീലനത്തിന് വളരെയധികം ഫോക്കസ് ചെയ്തിരുന്നു. ഇതുപോലെതന്നെ സെയിൽസിലും ഇത് ബാധകമാണ്. വളരെ ഉയരങ്ങളിലേക്ക് പോകുന്നതിനു വേണ്ടിയിട്ട് എപ്പോഴും പരിശീലനം ആവശ്യമാണ്. പരിശീലനത്തിന്റെ പ്രാധാന്യത്തെ കുറിക്കുന്ന ചില കാര്യങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.

  • പരിശീലനം എല്ലാ ദിവസവും ചെയ്യേണ്ട ഒന്നാണ്. നിങ്ങളുടെ ശരീരം ഭംഗിയായി സൂക്ഷിക്കാൻ ദിവസവും വ്യായാമം ചെയ്യുന്നതുപോലെ തന്നെ പരിശീലനവും സെയിൽസിന് ആവശ്യമാണ്. വ്യായാമം നിർത്തി കഴിഞ്ഞാൽ നിങ്ങളുടെ ശരീരം തടിക്കുന്നതുപോലെ തന്നെ പരിശീലനം നിർത്തിക്കഴിഞ്ഞാൽ നിങ്ങളുടെ സെയിൽസ് ജീവിതത്തിലും അതിന്റെതായ മാറ്റങ്ങൾ ഉണ്ടാകും.
  • സെയിൽസിൽ പരിശീലനം എന്ന് പറയുന്നത് കസ്റ്റ്മറുമായുള്ള സംസാരമോ അല്ലെങ്കിൽ നിങ്ങളുടെ പ്രോഡക്റ്റ് പരിചയപ്പെടുത്തുന്നതോ, അല്ലെങ്കിൽ സെയിൽസ് ടീമിനെ ഉത്തേജിപ്പിക്കുന്നത് എങ്ങനെ, എങ്ങനെ വളരെ ഭംഗിയായി സംസാരിക്കാൻ എന്നതിനെക്കുറിച്ചുള്ളപല കാര്യങ്ങൾ ഉൾപ്പെടുന്നതാണ്. ഇതിൽ ഒരു കാര്യത്തിന് അല്ല പരിശീലനം വേണ്ടത്. ഇതിൽ ഏതിലാണ് നിങ്ങൾക്ക് കൂടുതലായി പരിശീലനം വേണ്ടത് അത് ചെയ്യാൻ വേണ്ടി പരിശീലനങ്ങൾ നടത്തുന്നത് വളരെ നല്ലതാണ്.
  • പരിശീലനത്തിന്റെ ഭാഗമായി മെഡിറ്റേഷൻ വിഷ്വലൈസേഷൻ എന്നിവ നിങ്ങളെ വളരെയധികം സഹായിക്കും. നിരവധി കസ്റ്റമേഴ്സിനെ കാണുന്നതായും, അവരുടെ പ്രശ്നങ്ങൾ പരിഹരിച്ച് സെയിൽസ് നടത്തുന്നതായി വിശ്വലൈസേഷൻ നടത്തുക. ഇത് നിങ്ങളുടെ സെയിൽസിൽ വളരെയധികം മാറ്റം ഉണ്ടാക്കാം. കസ്റ്റമേഴ്സിനെ ദിവസവും നേരിടുവാനുള്ള കഴിവ് വർദ്ധിച്ചു കൊണ്ടിരിക്കും.
  • വികാരങ്ങളെ നിയന്ത്രിക്കുവാനും പരിശീലനം കൊണ്ട് സാധിക്കും. ചില കസ്റ്റമർ വളരെ അപമര്യാതയായി പെരുമാറുകയോ, അനാവശ്യമായി തരത്തിൽ പ്രകോപിപ്പിച്ചുകൊണ്ട് സംസാരിക്കുക ഇവയൊക്കെ നിരന്തരം പരിശീലിച്ചു കൊണ്ടിരിക്കുന്ന ആളിന് കൈകാര്യം ചെയ്യാൻ സാധിക്കും.
  • പുതിയ കസ്റ്റമേഴ്സിനെ കാണുമ്പോൾ അവർക്ക് എന്താണ് വേണ്ടതെന്ന് അവരുടെ മനസ്സറിഞ്ഞുകൊണ്ട് പ്രവർത്തിക്കുവാൻ പരിശീലനം കിട്ടിയ ഒരു സീയിൽസ്മാന് സാധിക്കും.
  • മനുഷ്യർ ഓരോരുത്തരും ഓരോ രീതിയിലാണ്. ഒരിക്കലും ക്ലോസ് ചെയ്യാൻ സാധിക്കില്ല എന്ന് വിചാരിക്കുന്ന കസ്റ്റമേഴ്സിനെ വളരെ ഈസിയായി, പരിശീലനം ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു സീൽസ്മാന് അയാളോട് കച്ചവടം നടത്താൻ സാധിക്കും.

നിരന്തരമായ പരിശീലനം കൊണ്ട് ഓരോ ദിവസം കഴിയുംതോറും സെയിൽസിൽ നിങ്ങളുടെ സാധ്യതകൾ കൂടി വരുന്നതായി കാണാൻ സാധിക്കും. പ്രമോഷനും പുതിയ പുതിയ അവസരങ്ങളും നിരന്തരം പരിശീലിക്കുന്ന ഒരാൾക്ക് വന്നുകൊണ്ടിരിക്കും. പരിശീലിക്കുന്ന ഒരാൾക്ക് നിരവധി അവസരങ്ങളും വന്ന് ചേരും. അതുകൊണ്ട് തന്നെ നിരന്തരമായി പരിശീലനം നടത്തിക്കൊണ്ട് മുന്നോട്ടു പോകുവാൻ സെയിൽസ്മാൻമാർ ശ്രദ്ധിക്കുന്നത് വളരെ നല്ലതാണ്.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.