Sections

മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന സ്വഭാവം ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യം

Thursday, Jan 18, 2024
Reported By Soumya S
Motivation

മറ്റുള്ളവരെ അനാവശ്യമായി കുറ്റപ്പെടുത്തുന്ന ആളാണോ നിങ്ങൾ, എപ്പോഴും പരാതി പറഞ്ഞു നടക്കുന്ന ആളാണോ നിങ്ങൾ, നിങ്ങളുടെ രക്ഷകർത്താക്കളെക്കുറിച്ചോ, മക്കളെക്കുറിച്ചോ, സമൂഹത്തെക്കുറിച്ചോ, രാഷ്ട്രീയക്കാരെക്കുറിച്ച് അവരുടെ പ്രവർത്തനങ്ങളിൽ നിരാശരാണോ നിങ്ങൾ. ഇങ്ങനെ ചിന്തിക്കുന്നത് കൊണ്ട് നിങ്ങൾക്ക് ഗുണമാണോ ദോഷമാണോ ഉണ്ടാകുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? തീർച്ചയായും ഇങ്ങനെ ചിന്തിക്കുന്നത് നിങ്ങൾക്ക് വളരെയധികം ആരോഗ്യപ്രശ്നങ്ങളും മാനസിക സമർദ്ദവും ഉണ്ടാക്കുന്നു. മറ്റുള്ളവരെക്കുറിച്ച് പരാതി പറയുക, മറ്റുള്ളവരെ കുറ്റപ്പെടുത്തുക തുടങ്ങിയ വികാരങ്ങൾ ഒരു മനുഷ്യനെ ഇല്ലാതാക്കുന്ന സംഗതിയാണ്. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് നിങ്ങൾ ജീവിതത്തിൽ സ്വയം കുഴിയിലേക്ക് ചാടുന്നതിന് തുല്യമാണ്. ഈ സ്വഭാവം തീർച്ചയായും മാറ്റുക. ഇങ്ങനെയുള്ള സ്വഭാവം മാറ്റുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചാണ് ഇന്ന് സംസാരിക്കുന്നത്.

  • പലപ്പോഴും വളരെ സ്നേഹമുള്ള ആൾക്കാരുടെ ചെറിയ തെറ്റുകൾ പോലും ക്ഷമിക്കാൻ കഴിയാറില്ല. നിങ്ങൾ വിചാരിക്കുന്നത് പോലെ അവർ പ്രവർത്തിക്കണമെന്ന് നിങ്ങൾക്ക് ആഗ്രഹം ഉണ്ടാകും. അങ്ങനെ ചെയ്തില്ലെങ്കിൽ അവരെ കുറ്റപ്പെടുത്തുന്നത് പലരുടെയും സ്വഭാവ രീതിയാണ്. ഇങ്ങനെ കുറ്റപ്പെടുത്തുന്നത് അങ്ങനെയുള്ള ആൾക്കാർ നിങ്ങളിൽ നിന്ന് അകലുവാൻ കാരണമാകും. നിങ്ങൾ വിചാരിക്കുന്നതുപോലെ അവർ പ്രവർത്തിക്കണമെന്ന് വളരെ മോശമായ ചിന്താഗതിയാണ്.
  • അവർക്ക് അവരുടെതായ ചിന്തകളും, പ്രവർത്തനരീതിയും ഉണ്ട്.അതിനനുസരിച്ച് ആകും അവർ പ്രവർത്തിക്കുക.നിങ്ങളുടെ അഭിപ്രായം പറയുന്നതിൽ തെറ്റില്ല, പക്ഷേ അത് കുറ്റപ്പെടുത്തുന്ന രീതിയിൽ ആകരുത് എന്ന് മാത്രം. നിങ്ങൾക്ക് ഇങ്ങനെ കുറ്റപ്പെടുത്തുന്ന ശീലം ഉണ്ടായിക്കഴിഞ്ഞാൽ മറ്റുള്ളവരുടെ ചെറിയ തെറ്റുകളിലേക്ക് ആയിരിക്കും നിങ്ങളുടെ ശ്രദ്ധ. നിങ്ങളുടെ ശ്രദ്ധ മുഴുവൻ മറ്റുള്ളവരുടെ തെറ്റുകളിലേക്ക് പോയി കഴിഞ്ഞാൽ നിങ്ങൾക്കും ജീവിതത്തിൽ തെറ്റുകൾ സംഭവിക്കാനുള്ള സാധ്യത കൂടുതലായിരിക്കും. നിങ്ങൾ ഏതിലാണോ കൂടുതൽ ശ്രദ്ധ കൊടുക്കുന്നത് നിങ്ങൾ അതായി മാറും. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ തെറ്റുകൾ നോക്കി നടക്കുന്ന ഒരാൾക്ക് സ്വയംലക്ഷ്യത്തിലേക്ക് എത്താനും സ്വന്തം കാര്യങ്ങൾ തിരിച്ചറിയുവാനുമുള്ള കഴിവ്ഉണ്ടായിരിക്കുകയില്ല. അവർ എപ്പോഴും മറ്റുള്ളവരുടെ കുറ്റങ്ങൾ പറഞ്ഞുകൊണ്ടിരിക്കും. അതുകൊണ്ടുതന്നെ മറ്റുള്ളവരെ കുറിച്ചുള്ള തെറ്റുകുറ്റങ്ങൾ പറയാതിരിക്കുക മനസ്സിൽ ചിന്തിക്കാതിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
  • നിങ്ങൾ മറ്റുള്ളവരെ നന്നാക്കാൻ അല്ല ശ്രമിക്കേണ്ടത്, നിങ്ങളെ സ്വയം നന്നാക്കാനാണ് ശ്രമിക്കേണ്ടത്. നിങ്ങൾ സ്വയം പ്രവർത്തിച്ചു നല്ല മാതൃകയാണ് കാണിക്കേണ്ടത്. അതിനുപകരം മറ്റുള്ളവരെ കുറച്ച് തെറ്റ് കുറ്റങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്ന ഒരാൾക്ക് സ്വയം നന്നാകുവാൻ ഒരിക്കലും സാധ്യമല്ല. നിങ്ങൾക്ക് നിങ്ങളെ നന്നാക്കുവാൻ ഉള്ള അധികാരം മാത്രമേയുള്ളൂ. മക്കൾക്ക് വഴി കാണിച്ചു കൊടുക്കുന്നതിൽ തെറ്റില്ല, അത് കഴിഞ്ഞ് എപ്പോഴും കുറ്റപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചുകൊണ്ടിരിക്കുന്നത് നല്ലതല്ല.
  • എപ്പോഴും കുറ്റം പറയുന്ന ആളുകളെ സമൂഹം വെറുക്കും. ചില ആൾക്കാർ എപ്പോഴും പരാതിയും പരിഭവങ്ങളും കുറ്റങ്ങളും പറഞ്ഞു കൊണ്ടിരിക്കുന്നവർ അവരെ കാണുമ്പോൾ തന്നെ ആളുകൾ ഓടി ഒളിക്കാറാണ് പതിവ്. നിങ്ങൾ എപ്പോഴും കുറ്റം പറയുന്ന ഒരാളാണെങ്കിൽ നിങ്ങളിൽ നിന്നും ആളുകൾ അകന്നു പോകും. എന്നെ സഹായിക്കാൻ ആരുമില്ല ഞാൻ പറയുന്നത് മറ്റുള്ളവർക്ക് മനസ്സിലാകുന്നില്ല.ഞാൻ ഒറ്റയ്ക്കാണ് എന്ന ആത്മവിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് പോകും.
  • കുറ്റപ്പെടുത്തുന്നതിന് പകരം മറ്റുള്ളവരുടെ നന്മകൾ ശ്രദ്ധിക്കുക. മറ്റുള്ളവർക്ക് എന്തൊക്കെ നന്മകൾ ഉണ്ട് അവരുടെ ഏറ്റവും മികച്ച ക്വാളിറ്റി എന്താണ്. അത് എങ്ങനെ തന്റെ ജീവിതത്തിൽ പകർത്താo ഈ ചിന്ത നിങ്ങളുടെ ജീവിതത്തെ മികച്ചത് ആക്കി മാറ്റും. മറ്റുള്ളവർ തെറ്റുകൾ ചെയ്യുന്നുണ്ടെങ്കിൽ അത് അവരുടെ കാര്യമാണ് തന്റെ ജീവിതത്തെ ബാധിക്കുന്നതല്ല എന്ന് ഓർത്ത് മാറി നിൽക്കുക.
  • ഇതു പറയാൻ വളരെ എളുപ്പമാണെങ്കിലും ഇത്തരത്തിൽ ഒരു ശ്രമം നിങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുകയും തുടർച്ചയായി ഇതിനുവേണ്ടി ശ്രമിച്ചുകൊണ്ട് നിന്നാൽ നിങ്ങൾക്ക് ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും. ചിലപ്പോൾ ഇത് ഒരാഴ്ച കൊണ്ടോ, രണ്ടാഴ്ചകൊണ്ടോ, ഒരു മാസംകൊണ്ടേ? ആറുമാസം കണ്ടോ സാധിച്ചു എന്ന് വരില്ല. ഒരു വർഷം ഇങ്ങനെ നിരന്തരം പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്നാൽ മറ്റുള്ളവരെ കുറ്റപ്പെടുത്താതെയും അവരുടെ നന്മകൾ മാത്രം ശ്രദ്ധിക്കുകയും ചെയ്താൽ നിങ്ങളുടെ ജീവിതത്തിൽ വളരെ നല്ല മാറ്റങ്ങൾ ഉണ്ടാകും. പക്ഷേ എങ്ങനെ ചിന്തിക്കുമ്പോൾ തന്നെ നിങ്ങളുടെ ജീവിതത്തിലെ കാര്യമായ പരിവർത്തനം തീർച്ചയായും ഉണ്ടാകും.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.