- Trending Now:
കൃത്യമായ മാര്‍ക്കറ്റ് ഉണ്ടെന്ന് മനസിലാക്കിയതിന് ശേഷം മാത്രം ഈ ബിസിനസ് ആരംഭിക്കുക
സാധാരണയായി ഒരു ബിസിനസ് മുന്നോട്ടു കൊണ്ടുപോകുന്നതിന് പലപ്പോഴും ലൈസന്‍സ് ആവശ്യമായി വരുന്നതാണ്. എന്നാല്‍ യാതൊരുവിധ ലൈസന്‍സും ഇല്ലാതെ തന്നെ വീടിനുള്ളില്‍ ഒരു നിര്‍മ്മാണ യൂണിറ്റ് തുടങ്ങി മികച്ച വരുമാനം നേടാവുന്ന ഒരു ബിസിനസ് ആണ് ക്ലീനിംഗ് ആവശ്യങ്ങള്‍ക്കായി വീടുകളിലും മറ്റു സ്ഥാപനങ്ങളിലും ഉപയോഗപ്പെടുത്തുന്ന മോപ്പ് നിര്‍മ്മാണം. വളരെ കുറഞ്ഞ ചിലവില്‍ മെഷീന് ആവശ്യമായ ചിലവ് മാത്രം വരുന്ന ഈ ബിസിനസിനെ കുറിച്ച് മനസിലാക്കാം.
എങ്ങിനെയാണ് മോപ്പ് നിര്‍മിക്കുന്നത്?
ഇന്ന് മാര്‍ക്കറ്റില്‍ വളരെയധികം സുലഭമായി വിറ്റഴിക്കപ്പെടുന്ന ഒന്നാണ് ക്ലീനിങ് ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്ന മോപ്പുകള്‍. ക്വാളിറ്റി അനുസരിച്ച് ഇവയുടെ വിലയിലും വ്യത്യാസം വരുന്നതാണ്. അതായത് നല്ല ക്വാളിറ്റി ഉള്ള ഒരു മോപ്പിന് മാര്‍ക്കറ്റില്‍ വിലയായി നല്‍കേണ്ടത.് 100 രൂപ മുതല്‍ 150 രൂപ വരെയാണ്. എന്നാല്‍ വെറും 30 രൂപ ചിലവാക്കി കൊണ്ട് നിങ്ങള്‍ക്ക് ഈ മോപ്പുകള്‍ ബിസിനസ് അടിസ്ഥാനത്തില്‍ വീട്ടില്‍ തന്നെ നിര്‍മ്മിച്ചെടുക്കാന്‍ സാധിക്കുന്നതാണ്.
ക്ളീനിംഗ് മോപ്പ് നിര്‍മ്മാണ ബിസിനസ്സ്
മോപ്പ് നിര്‍മ്മിക്കുന്നതിന് ആവശ്യമായ റോ മെറ്റീരിയലുകളില്‍ ഏറ്റവും പ്രധാനം കോട്ടണ്‍ യാന്‍ ആണ്. കോട്ടന്‍ വേസ്റ്റില്‍ നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന കോട്ടണ്‍ യാന്‍ വലിയ റോളുകള്‍ ആയി മാര്‍ക്കറ്റില്‍ നിന്നും വാങ്ങാന്‍ സാധിക്കുന്നതാണ്. ഹോള്‍സെയില്‍ ആയി മാര്‍ക്കറ്റില്‍ നിന്നോ ഇന്ത്യ മാര്‍ട്ട് പോലുള്ള വെബ്‌സൈറ്റില്‍ നിന്നോ വളരെ കുറഞ്ഞ വിലയ്ക്ക് കോട്ടണ്‍ യാന്‍ വാങ്ങാന്‍ സാധിക്കുന്നതാണ്.
അടുത്തതായി ആവശ്യമായിട്ടുള്ളത് കോട്ടണ്‍ യാന്‍ പിടിപ്പിക്കുന്നതിനുള്ള ഒരു ക്ലാമ്പ്, കപ്പ്, സ്റ്റിക്ക് എന്നിവയാണ്. സ്റ്റിക്ക് വുഡന്‍ അല്ലെങ്കില്‍ മെറ്റല്‍ ടൈപ്പ് ആവശ്യാനുസരണം തിരഞ്ഞെടുക്കാം. എന്നിരുന്നാല്‍ കൂടി എല്ലാ റോ മെറ്റീരിയലും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നിര്‍മ്മാണച്ചിലവ് എന്ന് പറയുന്നത് വെറും 30 രൂപ മാത്രമാണ്. പാക്കിംഗ് ചാര്‍ജ് കൂടി ഇതില്‍ ഉള്‍പ്പെടുന്നു. ഏകദേശം 75 രൂപയില്‍ കുറയാതെ ഹോള്‍സെയില്‍ വിലയില്‍ നിങ്ങള്‍ക്ക് ഇവ വില്‍ക്കാന്‍ സാധിക്കുന്നതാണ്.
മോപ്പ് നിര്‍മ്മാണ മെറ്റീരിയല്‍
മോപ്പ് നിര്‍മ്മിക്കുന്നതിന് ആവശ്യമായ റോളിംഗ് പാറ്റേണ്‍ വീട്ടിനകത്ത് ലഭിക്കുന്ന മെറ്റീരിയലുകള്‍ ഉപയോഗിച്ച് തന്നെ നിര്‍മ്മിക്കാവുന്നതാണ്. റോളില്‍ നിന്നും കോട്ടന്‍ യാന്‍ വേര്‍തിരിച്ചെടുക്കുന്നതിനുവേണ്ടിയാണ് റോളിങ് പാറ്റേണ്‍ ആവശ്യമായിട്ടുള്ളത്.
കോട്ടണ്‍ മോപ്പ് നിര്‍മ്മാണ മെഷീന്‍
കോട്ടണ്‍ യാന്‍,കപ്പ് എന്നിവ തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി ഒരു ചെറിയ മെഷീന്‍ ആവശ്യമായി വരുന്നുണ്ട്. ഇതിന് ഏകദേശം 4,999 രൂപ മാത്രമാണ് വരുന്നുള്ളൂ. മെഷീന്‍ ഉപയോഗിച്ച് ക്ലാമ്പ് ഉറപ്പിച്ചു കഴിഞ്ഞാല്‍ സ്റ്റിക്കുമായി കണക്ട് ചെയ്തു മോപ്പാക്കി മാറ്റാവുന്നതാണ്. ഒരു ദിവസം 100 മോപ്പുകള്‍ ഹോള്‍സെയില്‍ ആയോ സ്ഥാപനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടോ വില്‍ക്കാവുന്നതാണ്. നല്ല രീതിയില്‍ ഒരു മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി കണ്ടെത്തി പ്രോഡക്റ്റ് മാര്‍ക്കറ്റില്‍ എത്തിച്ചാല്‍ വലിയ ലാഭം ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ചിലവ് നോക്കുകയാണെങ്കില്‍ മാര്‍ക്കറ്റിംഗ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കൂലിച്ചെലവ് എന്നിവ ഉള്‍പ്പെട്ടാല്‍ തന്നെ ആകെ വരുന്ന ചിലവ് 35,000 രൂപയായിരിക്കും. ഇത്തരത്തില്‍ ഒരു സംരംഭം തുടങ്ങുന്നതിന് ആവശ്യമായ ഇനിഷ്യല്‍ കോസ്റ്റ് എന്നുപറയുന്നത് പത്തായിരം രൂപ മാത്രമാണ്. എന്നാല്‍ കൃത്യമായ മാര്‍ക്കറ്റ് ഉണ്ടെന്ന് മനസിലാക്കിയതിന് ശേഷം മാത്രം ഈ ബിസിനസ് ആരംഭിക്കുക. വീടുകളിലും ചെറുകിട കടകളിലും വാങ്ങാന്‍ ആവശ്യക്കാരുണ്ടാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.