Sections

നിങ്ങളുടെ ഇഷ്ട താരങ്ങള്‍ ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് സ്വന്തമാക്കുന്നത് ഞെട്ടിക്കുക തുക

Sunday, Oct 09, 2022
Reported By admin
instagram

ഏറ്റവും കൂടുതല്‍ പണം ഇന്‍സ്റ്റാഗ്രാമിലൂടെ നേടുന്ന ചില പ്രശസ്തരെ പരിചയപ്പെടാം.


സോഷ്യല്‍ മീഡിയക്കുള്ള സ്വാധീനം ഇന്ന് എല്ലാ മേഖലയിലും കൂടി വരികയാണ്. പ്രശസ്തര്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തികളെ പരോക്ഷമായി എന്നാല്‍ ബോധപൂര്‍വം സ്വാധീനിക്കാന്‍ ശ്രമിക്കുന്നതും ഇപ്പോഴത്തെ പ്രവണതയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ ഒരു പോസ്റ്റ് ചെയ്യുന്നതിലൂടെ പല വ്യക്തികളും കോടികള്‍ സമ്പാദിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ പണം ഇന്‍സ്റ്റാഗ്രാമിലൂടെ നേടുന്ന ചില പ്രശസ്തരെ പരിചയപ്പെടാം. 

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 

ലോകത്തിലെ ഏറ്റവും ജനപ്രിയ ഫുട്‌ബോള്‍ കളിക്കാരില്‍ ഒരാളായ അദ്ദേഹത്തിന് ഓരോ പോസ്റ്റിനും 880,259 മുതല്‍ 10 ലക്ഷം ഡോളര്‍ വരെ ലഭിക്കുന്നുണ്ട്.

ഡ്വെയ്ന്‍ ജോണ്‍സന്‍ 

ആക്ഷന്‍ സിനിമകളിലൂടെ പ്രശസ്തനായ ഡ്വെയ്ന്‍ ജോണ്‍സന്‍ പല ആരോഗ്യ, ഫിറ്റ്‌നസ് ബ്രാന്‍ഡുകള്‍ക്ക് വേണ്ടി ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ നടത്താറുണ്ട്. അദ്ദേഹത്തിന്റെ ഒരു പോസ്റ്റിനു 628,429 ഡോളര്‍ മുതല്‍ 10 ലക്ഷം ഡോളര്‍ വരെ ലഭിക്കുന്നു. 

കിം കര്‍ദാഷിയാന്‍ 

സ്ഥിരമായി മാധ്യമ ശ്രദ്ധ നേടുന്ന നടിയും മോഡലും ബിസിനസുകാരിയുമായ കിമ്മിന് ഒരു പോസ്റ്റിന് 619,84 ഡോളര്‍ മുതല്‍ 10 ലക്ഷം ഡോളര്‍ വരെ ലഭിക്കാറുണ്ട്.

സെലീന ഗോമസ്

ലോകമെമ്പാടും ആരാധകരുള്ള ഒരു സ്പാനിഷ് ഗായികയും നടിയുമായ സെലീന ഗോമസിന് ഇന്‍സ്റ്റാഗ്രാമില്‍ വലിയ ഫോളോവേഴ്സ് ഉണ്ട്. ഇവരുടെ ഓരോ പോസ്റ്റിനും 636,320 മുതല്‍ 10 ലക്ഷം ഡോളര്‍ വരെ ലഭിക്കാറുണ്ട്.

അരിയാന ഗ്രാന്‍ഡെ 

നിരവധി ഹിറ്റ് സിംഗിള്‍സുകളുള്ള, അവാര്‍ഡുകള്‍ വാരികൂട്ടാറുള്ള അമേരിക്കന്‍ ഗായിക, നടി, ഗാനരചയിതാവ് എല്ലാമാണ് അരിയാന. അവരുടെ ഒരു പോസ്റ്റിന് 619,030 മുതല്‍ 10 ലക്ഷം ഡോളര്‍ വരെയാണ് ലഭിക്കുന്നത്.

കൈലി ജെന്നര്‍ 

സൗന്ദര്യവര്‍ദ്ധക ബ്രാന്‍ഡായ കൈലി കോസ്മെറ്റിക്സിന്റെ ഉടമയാണ്, സൗന്ദര്യ വ്യവസായത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളാണ് കൈലി. ഓരോ പോസ്റ്റിനും  673,528 ഡോളര്‍ മുതല്‍ 10 ലക്ഷം ഡോളര്‍ വരെ ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. 

ലയണല്‍ മെസ്സി 

അര്‍ജന്റീനിയന്‍  ജനപ്രിയ ഫുട്‌ബോള്‍ കളിക്കാരില്‍ ഒരാളായ മെസിയ്ക്ക് ഓരോ പോസ്റ്റിനും 651,957 ഡോളര്‍ മുതല്‍ 10 ലക്ഷം ഡോളര്‍ വരെ ലഭിക്കാറുണ്ട്.

ബിയോണ്‍സ് നോള്‍സ് 

പ്രശസ്തയായ ഗായികയും നടിയുമായ ബിയോണ്‍സ് ലോകത്തിലെ ഏറ്റവും ജനപ്രിയ ഗായികമാരില്‍ ഒരാളാണ്. അവരുടെ ഒരു പോസ്റ്റിന് 510,900 ഡോളര്‍ മുതല്‍ 851,500 ഡോളര്‍ വരെ ലഭിക്കുന്നു. 

ക്‌ളോയി കര്‍ദാഷിയാന്‍ 

ബിസിനസുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ക്ലോയിക്ക് ഒരു പോസ്റ്റിന് 484,589 മുതല്‍ 807,648 ഡോളര്‍ വരെ ലഭിക്കാറുണ്ട്.

കെന്‍ഡല്‍ ജെന്നര്‍ 

പ്രശസ്തമായ കമ്പനികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മോഡലായ കെന്‍ഡല്‍ ജെന്നറിന് 473,001 മുതല്‍  788,335 ഡോളര്‍ വരെ ഒരു പോസ്റ്റിന് ലഭിക്കുന്നു.

ജസ്റ്റിന്‍ ബീബര്‍ 

ജനപ്രിയ കനേഡിയന്‍ ഗായകനായ ബീബറിന്  469,820 മുതല്‍ 783,033 ഡോളര്‍ വരെ ഒരു പോസ്റ്റിന് ലഭിക്കുന്നു.

ടെയ്ലര്‍ സ്വിഫ്റ്റ്

ആഗോള ആരാധകരുള്ള ഒരു അമേരിക്കന്‍ ഗായകനും ഗാനരചയിതാവുമായ ടെയ്ലര്‍ സ്വിഫ്റ്റിന്  418,970 മുതല്‍  698,283 ഡോളര്‍ വരെ ഒരു പോസ്റ്റിനു ലഭിക്കാറുണ്ട്.

ജെന്നിഫര്‍ ലോപ്പസ് 

ഒരു അമേരിക്കന്‍ നടിയും ഗായികയും നര്‍ത്തകിയും ഫാഷന്‍ ഡിസൈനറും നിര്‍മ്മാതാവും വ്യവസായിയുമായ ജെന്നിഫറിന് ഒരു പോസ്റ്റിന് 414,605 മുതല്‍ 691,009 ഡോളര്‍ വരെ ലഭിക്കുന്നു. 

വിരാട് കോഹ്ലി

ലോകത്തിലെ ഏറ്റവും മികച്ച സമകാലിക ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായി പലരും കോഹ്‌ലിയെ കണക്കാക്കുന്നു. അദ്ദേഹത്തിന്റെ ഒരു പോസ്റ്റിന് 390,324 ഡോളര്‍ മുതല്‍ 650,540 ഡോളര്‍ വരെ ലഭിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.