- Trending Now:
അഞ്ചൽ ഐ സി ഡി എസ് ഓഫീസിലേക്ക് മെയ് ഒന്ന് മുതൽ ഒരു വർഷത്തേക്ക് വാഹനം വാടകയ്ക്ക് നൽകുന്നതിന് വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ഏപ്രിൽ 26 ഉച്ചയ്ക്ക് 2.30 വരെ അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾക്ക് അഞ്ചൽ ഐ സി ഡി എസ് ഓഫീസ് ഫോൺ: 0475 2270716.
വനിതാ ശിശു വികസന വകുപ്പിൻറെ കീഴിൽ കളമശ്ശേരി നജാത്ത് നഗറിലുളള ഇടപ്പള്ളി അഡീഷണൽ ഐസിഡിഎസ് ഓഫീസ് ഉപയോഗത്തിനായി കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സമർപ്പിക്കേണ്ട അവസാന തിയതി ഏപ്രിൽ 27 ഉച്ചക്ക് മൂന്നു വരെ. ഫോമിനും കൂടുതൽ വിവരങ്ങൾക്കും ഓഫീസ് ഫോൺ നമ്പറിൽ ബന്ധപ്പെടുക. 0484 2558060. Email: cdpoedappallyaddl@gmail.com
സർക്കാർ വിക്ടോറിയ ആശുപത്രിയിലേക്ക് ഡിസംബർ വരെ ഐ പി കേസ് ഷീറ്റ് (പീഡിയാട്രിക് ആൻഡ് ന്യൂബോൺ 5000 എണ്ണം) അച്ചടിച്ച് വിതരണം ചെയ്യുന്നതിനുള്ള ടെൻഡർ ക്ഷണിച്ചു. ആശുപത്രി സൂപ്രണ്ടിന്റെ പേരിൽ കൊല്ലത്ത് മാറാവുന്ന 3750 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം ഏപ്രിൽ 20ന് ഉച്ചയ്ക്ക് രണ്ട് മണിക്കകം അപേക്ഷ സമർപ്പിക്കണം. ടെൻഡറുകൾ പ്രവർത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നും ലഭിക്കും ഫോൺ :04742752700.
കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ പുതിയതായി ആരംഭിക്കുന്ന മൈക്രോബയോളജി ലാബിലേക്ക് സാധനങ്ങൾ നൽകുന്നതിന് ദർഘാസ് ക്ഷണിച്ചു. ഏപ്രിൽ 18 ന് 12 മണിക്കകം നൽകണം.
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി മെയ് 12 മുതൽ 18 വരെ കോഴിക്കോട് ബീച്ചിൽ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചരണാർഥം ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും എൽ ഇ ഡി വാൾ സഹിതം വാഹന പ്രചരണം / മൈക്ക് അനൗൺസ്മെന്റ് നടത്തുന്നതിനായി ക്വട്ടേഷനുകൾ ക്ഷണിച്ചു. എൽ ഇ ഡി വാൾ, മൈക്ക്, ജനറേറ്റർ, വാഹനവാടക, ഇന്ധനച്ചെലവ്, ബ്രാൻഡിങ് അനൗൺസ്മെന്റ് ഉൾപ്പെടെ ഒരു ദിവസം ഒരു വാഹനത്തിന് ചെലവാകുന്ന മൊത്തം തുകയാണ് രേഖപ്പെടുത്തേണ്ടത്. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തിയ്യതി ഏപ്രിൽ 20 ഉച്ചയ്ക്ക് രണ്ട് മണി. അന്നേദിവസം വൈകുന്നേരം നാല് മണിക്ക് ക്വട്ടേഷനുകൾ തുറക്കും. ക്വട്ടേഷനുകൾ ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട് 673020 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0495-2370225.
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് 2023 മെയ് 12 മുതൽ 18 വരെ കോഴിക്കോട് ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചരണാർത്ഥം 4 അടി ഉയരത്തിലും 3 അടി വീതിയിലുമുള്ള പ്രകൃതി സൗഹൃദ മെറ്റീരിയലിൽ നിർമ്മിച്ച ബോർഡുകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും വിവിധ നിയമസഭാ മണ്ഡലങ്ങളിലും പ്രിന്റ് ചെയ്ത് സ്ഥാപിക്കുന്നതിന് ഈ മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തന പരിചയമുളള സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തിയ്യതി ഏപ്രിൽ 20 വൈകുന്നേരം മൂന്ന് മണി. അന്നേദിവസം വൈകുന്നേരം നാല് മണിക്ക് ക്വട്ടേഷനുകൾ തുറക്കും. ക്വട്ടേഷനുകൾ ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട് 673020 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0495-2370225.
തൃപ്പൂണിത്തുറ താലൂക്ക് ആസ്ഥാന ആശുപത്രിയുടെ കീഴിൽ ഏരൂർ പാമ്പാടിത്താഴത്ത് പ്രവർത്തിക്കുന്ന പകൽ വീട്ടിലേക്ക് അന്തേവാസികൾക്ക് ഭക്ഷണം നൽകുവാൻ കരാർ ഏറ്റെടുക്കുന്നതിന് താത്പര്യമുളള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 26 ന് വൈകിട്ട് നാലു വരെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2783495, 2777315.
തൃപ്പൂണിത്തുറ താലൂക്ക് ആസ്ഥാന ആശുപത്രിയുടെ കീഴിൽ തൃപ്പൂണിത്തുറ നഗരസഭാ പരിധിയിൽ പാലിയേറ്റീവ് പരിചരണം ആവശ്യമായ രോഗികൾക്ക് വീടുകളിൽ ചെന്ന് പരിചരണം ചെയ്യുന്നതിനായി പാലിയോറ്റീവ് പ്രവർത്തനങ്ങൾക്കായി വാഹനം ഡ്രൈവർ സഹിതം കരാർ നൽകുന്നതിന് കരാർ ഏറ്റെടുക്കുന്നതിന് താത്പര്യമുളള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 26 ന് വൈകിട്ട് നാലു വരെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2783495, 2777315.
വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ കളമശ്ശേരി നജാത്ത് നഗറിൽ ഉള്ള ഇടപ്പള്ളി അഡീഷണൽ ഐ സി ഡി എസ് ഓഫീസ് ഉപയോഗത്തിനായി കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 27 ഉച്ചക്ക് 3 വരെ. ഫോമിനും കൂടുതൽ വിവരങ്ങൾക്കും ഓഫീസ് ഫോൺ നമ്പറിൽ ബന്ധപ്പെടുക. 0484 2558060. Email: cdpoedappallyaddl@gmail.com
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.