- Trending Now:
മാലിന്യമുക്തം നവകേരളം എന്ന പേരിൽ നടന്നുവരുന്ന ക്യാമ്പയിന്റെ അടിയന്തിരഘട്ടം 2023 ജൂൺ 5 ന് പൂർത്തിയാകുന്ന സാഹചര്യത്തിൽ അന്നേദിവസം എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും 'ഹരിതസഭ' സംഘടിപ്പിക്കുന്നതിലേക്കായി സർക്കാർ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. 'മാലിന്യമുക്തം നവകേരളം' ക്യാമ്പയിനുമായി ബന്ധപ്പെട്ട് നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനു വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിച്ച നടപടികളും അവയുടെ പുരോഗതിയും ജനകീയ ചർച്ചയ്ക്ക് വിധേയമാക്കുന്നതിനുള്ള വേദിയാണ് ഹരിതസഭ എന്ന് ഉത്തരവിൽ പറയുന്നു.
സ.ഉ (സാധാ) നം 1117/2023/LSGD എന്ന നമ്പറിൽ 27-05-2023 ൽ പുറത്തിറങ്ങിയ ഉത്തരവിൽ ഹരിതസഭ സംഘടിപ്പിക്കുന്നതിനുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾക്കു പുറമേ സഭ സംഘടിപ്പിച്ചതിനു ശേഷം തദ്ദേശസ്ഥാപന അദ്ധ്യക്ഷനും സെക്രട്ടറിയും കൈക്കൊള്ളേണ്ട നടപടിക്രമങ്ങളുംഉൾപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.