Sections

സർക്കാർ വിവിധ പദ്ധതികളിലേക്ക് ടെൻഡറുകൾ ക്ഷണിക്കുന്നു

Saturday, Jan 07, 2023
Reported By Admin
tender invited

ബിസിനസ് അവസരം - വിവിധ പദ്ധതികളിലേക്ക് ടെൻഡറുകൾ സമർപ്പിക്കാം


മലപ്പുറം

കുന്നക്കാവ് ഹയർ സെക്കന്ററി സ്കൂളിൽ ഡയറക്ടറേറ്റിൽ നിന്നും അനുവദിച്ച രണ്ട് ലക്ഷം രൂപയ്ക്ക് ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ജിയോഗ്രഫി ലാബുകളിലേയ്ക്ക് ഉപകരണങ്ങൾ വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങൾ, ഏജൻസികളിൽ നിന്നുള്ള ദർഘാസുകൾ ജനുവരി 22ന് ഉച്ചയ്ക്ക് ഒരു മണിവരെ സ്വീകരിക്കും. ഫോൺ 9496460121

എറണാകുളം

വനിതാ ശിശുവികസന വകുപ്പിനു കീഴിലുള്ള എറണാകുളം ജില്ലയിലെ പള്ളുരുത്തി ശിശുവികസന കാര്യാലയത്തിലെ 93 അങ്കണവാടികളിലെ ആവശ്യത്തിലേക്കായി കണ്ടിജൻസി ഐറ്റം വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള ജി.എസ്.ടി രജിസ്ട്രേഷൻ എടുത്തിട്ടുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്ര വച്ച ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 13ന് ഉച്ചക്ക് ഒന്ന് വരെ. ടെൻഡർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പള്ളുരുത്തി ബ്ലോക്കോഫീസിനു സമീപം പ്രവർത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസിൽ പ്രവൃത്തി ദിവസങ്ങളിൽ 0484- 223126 എന്ന ഫോൺ നമ്പറിലോ നേരിട്ടോ ബന്ധപ്പെടാം.

വനിതാ ശിശു വികസന വകുപ്പിനു കീഴിൽ കൊച്ചി അർബൻ -3 ഐ. സി. ഡി. എസ് പ്രോജക്ടിനു കീഴിലുള്ള 101 അങ്കണവാടികളിൽ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ടെൻഡർ ക്ഷണിച്ചു. അവസാന തീയതി : ജനുവരി 19 ന് രണ്ടിന്. ഫോൺ : 0484 2706695. വിലാസം : ശിശു വികസന പദ്ധതി ഓഫീസർ, ഐ. സി. ഡി. എസ് -3(വൈറ്റില ), മരട്, പിൻ : 682304.

കേരള ഹൈക്കോടതിയുടെ ആവശ്യത്തിലേക്ക് 65 എണ്ണം പോസ്റ്റ് പെയ്ഡ് മൊബൈൽ നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി 12-ന് ഉച്ചയ്ക്ക് രണ്ടു വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ ഹൈക്കോടതി ഭരണവിഭാഗം രജിസ്ട്രാർ ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഓഫീസ്, കൗണ്ടറുകൾ എന്നിവിടങ്ങളിലെ കമ്പ്യൂട്ടറുകൾ (37 എണ്ണം), പ്രിൻററുകൾ (29 എണ്ണം), സ്കാനറുകൾ (നാല് എണ്ണം), യു.പി.എസ് (11 എണ്ണം) എന്നിവയ്ക്ക് എ.എം.സി എടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജനുവരി പത്തിന് ഉച്ചയ്ക്ക് രണ്ടു വരെ സ്വീകരിക്കും.

എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാലിന്യങ്ങൾ യഥാസമയം വാർഡുകളിൽ നിന്ന് ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് ഒരു പിക് അപ് ഓട്ടോറിക്ഷ വാടകയ്ക്ക് ലഭിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഓട്ടോയുടെ വാടക തുകയല്ലാതെ മറ്റൊരു ചെലവും സ്ഥാപനം വഹിക്കുന്നതല്ല. ക്വട്ടേഷനുകൾ സീൽ ചെയ്ത കവറിൽ മെഡിക്കൽ സൂപ്രണ്ട് എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയുടെ പേരിൽ തപാലിലോ പ്രവൃത്തി ദിവസങ്ങളിൽ നേരിട്ടോ സമർപ്പിക്കണം. ക്വട്ടേഷനുകൾ ജനുവരി പത്തിന് ഉച്ചയ്ക്ക് രണ്ടു വരെ സ്വീകരിക്കും.

പത്തനംതിട്ട

അടൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഐ.എസ്.ഐ നിലവാരമുള്ള ലബോറട്ടറി ഉപകരണങ്ങൾ വാങ്ങുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20 ന് മൂന്ന് മണി വരെ. ദർഘാസ് അടക്കം ചെയ്യുന്ന കവറിന് മുകളിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അടൂർ- ലബോറട്ടറി ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ദർഘാസ് എന്ന് രേഖപ്പെടുത്തണം. വിലാസം: പ്രിൻസിപ്പാൾ, ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, അടൂർ, പത്തനംതിട്ട ജില്ല 691 523. ഫോൺ: 9447107085

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ (സമഗ്ര മാനസികാരോഗ്യ പരിപാടി, പകൽ വീട്, വല്ലന) ടാക്സി /ടൂറിസ്റ്റ് പെർമിറ്റുളള ഒരു വാഹനം (7 സീറ്റ്, 2010/അതിൽ ഉയർന്ന മോഡൽ, പ്രതിമാസം 2500 കി.മീ. ഓടണം) വാടകയ്ക്ക് എടുക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. താൽപര്യമുളളവർ കോഴഞ്ചേരി ജില്ലാ ആശുപത്രിയുമായി ബന്ധപ്പെടണം. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 12 ന് വൈകുന്നേരം അഞ്ചു വരെ.

വയലത്തല പട്ടികജാതി കോളനി മണ്ണ് സംരക്ഷണ പദ്ധതി നടപ്പാക്കുന്നതിന് ജില്ലാ മണ്ണ് സംരക്ഷണ കേന്ദ്രം ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ലഭിക്കേണ്ട അവസാന തീയതി ജനുവരി 12 ഉച്ചയ്ക്ക് രണ്ടു വരെ. ഫോൺ: 0468 2 224 070

തൃശ്ശൂർ

വനിതാ ശിശുവികസന വകുപ്പിന് കീഴിലുളള ജില്ലയിൽ കൊടകര അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ടിലെ 121 അങ്കണവാടികളിലേയ്ക്ക് 2022 -23 സാമ്പത്തിക വർഷത്തിൽ അങ്കണവാടി കണ്ടിൻജൻസി വാങ്ങുന്നതിന് സ്റ്റോർ പർച്ചേയ്സ് മാനദണ്ഡങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി വാങ്ങി വിതരണം നടത്തുന്നതിന് താൽപര്യമുളള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 18 ഉച്ചയ്ക്ക് 2 മണി വരെ. കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ കൊടകര അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിൽ ലഭിക്കും. ഫോൺ: 0480 2727990

വനിത ശിശുവിന്റെ വകുപ്പിന്റെ കീഴിൽ പ്രവൃത്തിക്കുന്ന പുഴയ്ക്കൽ ഐസിഡിഎസ് പ്രൊജക്ടിലെ 180 അങ്കണവാടികളിലേക്ക് ആവശ്യമായ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിനായി താൽപര്യമുള്ള സ്ഥാനങ്ങളിൽ നിന്നും അംഗീകൃത ഏജൻസികളിൽ നിന്നും മത്സര സ്വഭാവമുള്ള സീലുവെച്ച ടെണ്ടറുകൾ ക്ഷണിക്കുന്നു. സാധനങ്ങളുടെ വിലയും എല്ലാവിധ നികുതികളും ട്രാൻസ്പോർട്ടേഷൻ ചാർജ്ജും ഉൾപ്പെടെയായിരിക്കണം വില രേഖപ്പെടുത്തത്. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 21 രാവിലെ 11 മണി. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് പ്രവർത്തി ദിവസങ്ങളിൽ ബന്ധപ്പെടുക. ഫോൺ : 0487 2307516


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.