- Trending Now:
മലപ്പുറം ജില്ലയിലെ 27 സബ് രജിസ്ട്രാർ ഓഫീസുകൾ, 2 ജില്ലാ രജിസ്ട്രാർ ഓഫീസുകൾ എന്നിവിടങ്ങളിൽ 2023-24 സാമ്പത്തിക വർഷത്തേക്ക് ലേസർ പ്രിന്ററുകളുടെ ടോണർ കാട്രിഡ്ജുകൾ റീഫിൽ ചെയ്തു നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ മെയ് 16 ന് വൈകിട്ട് 5 നുള്ളിൽ ജില്ലാ രജിസ്ട്രാർ (ജനറൽ), ജില്ലാ രജിസ്ട്രാർ (ജനറൽ ) ഓഫീസ്, ബി2 ബ്ലോക്ക്, സിവിൽ സ്റ്റേഷൻ, മലപ്പുറം 676505 എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം. മെയ് 17 ന് വൈകിട്ട് 4 ന് ഓഫീസിൽ വെച്ച് ക്വട്ടേഷനുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0483 2734883, ഇ മെയിൽ: regmlp.ker@nic.in.
കേരള നിയമസഭാ സെക്രട്ടേറിയറ്റിന്റെ ഭാഗമായ നിയമസഭാ ഹോസ്റ്റലിൽ വെജ് ആൻഡ് നോൺ വെജ് ക്യാന്റീൻ നടത്തുന്നതിനായി കാന്റീനുകൾ നടത്തി പരിചയമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ നിശ്ചിത ഫോമിൽ ക്ഷണിച്ചു. കാന്റീൻ നടത്തുന്നതിനുള്ള അവകാശം ആയത് അനുവദിക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്ക് ആയിരിക്കും. ക്വട്ടേഷനുകൾക്കുള്ള അപേക്ഷാ ഫോമും നിബന്ധനകളും നിയമസഭാ ഹോസ്റ്റൽ എസ്റ്റേറ്റ് ഓഫീസിൽ നിന്ന് നേരിട്ടോ തപാൽ മാർഗമോ ലഭിക്കും. നിശ്ചിത ഫോമിലുള്ള ക്വട്ടേഷനുകൾ പൂരിപ്പിച്ച് അപേക്ഷകന്റെ ഇലക്ഷൻ/ ആധാർ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പിനൊപ്പം മേയ് 15 നു വൈകീട്ട് മൂന്നിന് മുമ്പായി മുദ്ര വെച്ച കവറിൽ എസ്റ്റേറ്റ് ഓഫീസർ, നിയമസഭാ ഹോസ്റ്റൽ, നിയമസഭാ സെക്രട്ടേറിയറ്റ്, പാളയം, തിരുവനന്തപുരം - 33 എന്ന വിലാസത്തിൽ ഈ മേഖലയിലെ പരിചയം സംബന്ധിച്ച സാക്ഷ്യപത്രം സഹിതം ലഭ്യമാക്കണം. മേയ് 17 നു രാവിലെ 11 നു ക്വട്ടേഷനുകൾ തുറന്ന് പരിശോധിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യും. കാരണം കൂടാതെ ക്വട്ടേഷനുകൾ മാറ്റി വയ്ക്കുന്നതിനും നിരസിക്കുന്നതിനുമുള്ള അധികാരം നിയമസഭാ സെക്രട്ടേറിയറ്റിൽ നിക്ഷിപ്തമായിരിക്കും.
കോട്ടയം: രജിസ്ട്രേഷൻ വകുപ്പിന്റെ ജില്ലാ രജിസ്ട്രാർ ജനറൽ, ഓഡിറ്റ്, ചിട്ടി ആർബിട്രേഷൻ ഓഫീസ്, 23 സബ് രജിസ്ട്രാർ ഓഫീസുകൾ എന്നിവിടങ്ങളിൽ 2024 മാർച്ച് 31 വരെ ടോണർ/കാട്രിഡ്ജ് റീഫിൽ ചെയ്തു നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മേയ് 22 വൈകിട്ട് അഞ്ചിനകം ജില്ലാ രജിസ്ട്രാർ ( ജനറൽ) ഓഫീസിൽ നൽകണം. വിശദ വിവരത്തിന് ഫോൺ -0481 2563822
ജില്ലാ സാമൂഹ്യ നീതി ഓഫീസിലേക്ക് ടാക്സി പെർമിറ്റുള്ള ഏഴ് വർഷത്തിൽ കുറവ് പഴക്കമുള്ള വാഹനം 2023 - 24 സാമ്പത്തിക വർഷത്തിലേക്ക് 2023 മെയ് മുതൽ 2024 മാർച്ച് 31 വരെ പ്രതിമാസം 30000 രൂപ നിരക്കിൽ വാടകയ്ക്ക് ലഭിക്കുവാൻ വ്യക്തികൾ / സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെണ്ടറുകൾ ക്ഷണിക്കുന്നു. ടെണ്ടർ ഫോമുകൾ ഓഫീസിൽ ലഭ്യമാണ്. ടെണ്ടറുകൾ മെയ് 15 വൈകീട്ട് മൂന്ന് മണി വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് തൃശ്ശൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ - 0487 2321702.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.