- Trending Now:
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ഉത്തരമേഖലയിലെ ജില്ലയിലെ ഹെർബർട്ട് നഗർ ഐ.ടി.ഐയിൽ ഇലക്ട്രോണിക് മെക്കാനിക് ട്രേഡിലെ പരിശീലനാർത്ഥികളുടെ പരിശീലനത്തിനാവശ്യമായ നിശ്ചിത അളവുകളിലുള്ള ഫർണീച്ചറുകൾ വിതരണം നടത്തുന്നതിന് സ്ഥാപനങ്ങളിൽ / വ്യക്തികളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകളിൽ ഓരോ ഐറ്റത്തിനും ലഭിക്കേണ്ട തുകയും ആകെ തുകയും കാണിക്കേണ്ടതും ക്വട്ടേഷൻ ലഭിക്കുന്നവർ മേൽ ഫർണീച്ചറുകൾ ഹെർബർട്ട് നഗർ ഐ.ടി.ഐയിൽ വിതരണം നടത്തേണ്ടതുമാണ്. വിതരണം നടത്തിയവ മേഖലാതല പർച്ചെയ്സ് കമ്മിറ്റി ഗുണനിലവാരം പരിശോധിച്ച് ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ സ്റ്റോക്കിൽ എടുത്ത് വില വിതരണം ചെയ്യുകയുള്ളൂ. ക്വട്ടേഷൻ സീൽ വെച്ച കവറുകളിൽ ഡെപ്യൂട്ടി ഡയറക്ടർ, ഉത്തരമേഖല, പട്ടികജാതി വികസന വകുപ്പ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്-20 എന്ന വിലാസത്തിൽ അയച്ച് തരികയോ നേരിട്ട് എത്തിക്കുകയോ ചെയ്യണം. ക്വട്ടേഷനുകളിൽ ക്വട്ടേഷൻ ദാതാവിന്റെ ഒപ്പ് നിർബന്ധമായും ഉണ്ടായിരിക്കണം. കവറിന് പുറത്ത് ക്വട്ടേഷൻ നമ്പറും ഹെർബർട്ട് നഗർ ഐ.ടി.ഐയിലേക്കുള്ള ഫർണീച്ചറുകൾ വിതരണം നടത്തുന്നതിനുള്ള ക്വട്ടേഷൻ എന്നും എഴുതണം. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30 ഉച്ചയ്ക്ക് 2 മണി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7594059670
വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള ജില്ലയിലെ പാറക്കടവ് ഐ.സി.ഡി.എസ് പ്രൊജക്ടിലെ 167 അങ്കണവാടികളിലേക്ക് 2022- 23 സാമ്പത്തിക വർഷത്തിലേക്ക് ആവശ്യമുള്ള കണ്ടിജൻസി സാധനങ്ങളും രജിസ്റ്ററുകളും വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ജി.എസ്.ടി രജിസ്ട്രേഷനുള്ള വ്യക്തി/സ്ഥാപനങ്ങൾക്ക് മുദ്ര വച്ച കവറിൽ മത്സര സ്വഭാവമുള്ള ടെൻഡറുകൾ സമർപ്പിക്കാം. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി 03.02.2023 ആണ്. കൂടുതൽ വിവരങ്ങൾക്ക് 0484-2470630 എന്ന നമ്പറിൽ ബന്ധപ്പെടുക.
വനിതാ ശിശു വികസന വകുപ്പിൽ സംയോജിത ശിശു വികസന പദ്ധതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒല്ലൂക്കര ഐസിഡിഎസ് പ്രോജക്ടിലെ 157 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങളും ഫോറങ്ങളും രജിസ്റ്ററുകളും വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 1 വൈകിട്ട് 3 മണി. ഫോൺ: 0487 2375756
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ ജില്ലയിലെ വടക്കാഞ്ചേരി ഐസിഡിഎസ് പ്രോജക്ടിൽ പ്രവർത്തിക്കുന്ന 175 അങ്കണവാടികളിലേയ്ക്ക് കണ്ടിൻജൻസി സാധനങ്ങൾ വിതരണം ചെയ്യാൻ തയ്യാറുള്ള വ്യക്തികൾ /സ്ഥാപനങ്ങളിൽ നിന്ന് വടക്കാഞ്ചേരി ശിശു വികസന പദ്ധതി ഓഫീസർ മത്സര സ്വഭാവമുള്ള ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ആരംഭിക്കുന്ന തിയതി ജനുവരി 19, അവസാനിക്കുന്ന തിയതി ഫെബ്രുവരി 2. ഫോൺ : 04884 - 232424
പാലക്കാട് ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് പരിധിയിലെ 159 അങ്കണവാടികൾക്ക് കണ്ടിജൻസി സാധനങ്ങളും ആവശ്യമായ ഫോമുകളും രജിസ്റ്ററുകളും വിതരണം ചെയ്യുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് രണ്ട് വരെ ടെൻഡറുകൾ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് ടെൻഡറുകൾ തുറക്കും. 3180 രൂപയാണ് നിരതദ്രവ്യം. കൂടുതൽ വിവരങ്ങൾ ചൈൽഡ് ഡെവലപ്മെന്റ് പ്രൊജക്ട് ഓഫീസർ, ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, പാലക്കാട്, കുന്നത്തൂർമേട്, പാലക്കാട്-678013 ൽ ലഭിക്കും. ഫോൺ: 0491 2528500.
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന തൃശൂർ ജില്ലയിലെ വെള്ളാങ്ങല്ലൂർ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിന്റെ പരിധിയിലുള്ള 111 അങ്കണവാടികളിലേക്ക് 2022-23 സാമ്പത്തിക വർഷത്തിൽ ഗുണനിലവാരമുള്ള കണ്ടിജൻസി സാധനങ്ങളും രജിസ്റ്ററുകളും വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്ന് മത്സരാടിസ്ഥാനത്തിലുള്ള മുദ്ര വെച്ച ദർഘാസ് ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30 ഉച്ചയ്ക്ക് 2.30. ഫോൺ: 0480-2865916
സ്വകാര്യ മേഖലയിൽ പിന്നാക്ക വിഭാഗങ്ങളുടെ തൊഴിൽ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് പൊതുസ്വകാര്യ പങ്കാളിത്തത്തോടെ വാഹന നിർമാണ, വിപണന, സർവീസ് മേഖല, ഹോട്ടൽ വ്യവസായ രംഗം, ലോജിസ്റ്റിക് രംഗം, പോളിമർ ഇൻഡസ്ട്രി എന്നീ മേഖലകളിൽ പരിശീലനവും തൊഴിലും ഉറപ്പ് നൽകുന്ന കരിയർ ഇൻ പ്രൈവറ്റ് ഇൻഡസ്ട്രി ത്രൂ പബ്ലിക് പ്രൈവറ്റ് പാർട്ടിസിപ്പേഷൻ 2022-23 എന്ന പദ്ധതിയുമായി സഹകരിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് സ്വകാര്യ സംരംഭകരിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യപത്രം സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31. വിജ്ഞാപനം, അപേക്ഷാ ഫോം എന്നിവ www.bcdd.kerala.gov.in ൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: കൊല്ലം മേഖലാ ഓഫീസ്- 0474 2914417, എറണാകുളം മേഖലാ ഓഫീസ്- 0484 2429130, പാലക്കാട് മേഖലാ ഓഫീസ്- 0491 2505663, കോഴിക്കോട് മേഖലാ ഓഫീസ്- 0495 2377786.
എറണാകുളം ജനറൽ ആശുപത്രിയിലെ എം.ആർഐ, സി.ടി, ലിനാക് വിഭാഗങ്ങളിൽ നിന്നുളള സ്കാനിംഗുമായി ബന്ധപ്പെട്ട് ഒരു വർഷകാലയളവിലേക്ക് 24 മണിക്കൂറും ടെലി റിപ്പോർട്ടിംഗ് ചെയ്ത് തരുന്നതിന് അംഗീകൃത വ്യക്തികളിൽ/സ്ഥാപനങ്ങളിൽ നിന്നും www.etenders.kerala.gov.in വെബ് സൈറ്റ് മുഖേന മത്സരാധിഷ്ഠിത ഇ-ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 20 വൈകിട്ട് അഞ്ചു വരെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.