- Trending Now:
മെയ് നാല് മുതൽ പത്ത് വരെ പൊന്നാനി എ.വി ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ നാഷണൽ ഹെൽത്ത് മിഷന്റെ സ്റ്റാൾ ഡിസൈൻ ചെയ്ത് ഫാബ്രിക്കേഷൻ വർക്കുകൾ ചെയ്യാൻ ടെണ്ടറുകൾ ക്ഷണിച്ചു. ഫോൺ: 0483 2730313.
ആലപ്പുഴ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രധാന ശുദ്ധജല സംഭരണിയും അനുബന്ധമായി സ്ഥാപിച്ചിട്ടുള്ള ഭൂഗർഭ ജലസംഭരണിയും വിതരണ ശൃഖലയിൽ സ്ഥാപിച്ചിരിക്കുന്ന ഉപസംഭരണികളും ആർ.ഒ പ്ലാന്റുകളോടനുബന്ധിച്ചുള്ള ജലസംഭരണികളും മാസത്തിലൊരിക്കൽ ഇലക്ട്രിക്കൽ പവർ വാഷ് ഉപോഗിച്ച് വൃത്തിയാക്കി ക്ലോറിനേഷൻ ചെയ്യുന്നതിനും വർഷത്തിൽ സൂപ്പർക്ലോറിനേഷൻ ചെയ്യുന്നതിനും ക്വട്ടേഷൻ ക്ഷണിച്ചു. ഏപ്രിൽ 29-ന് ഉച്ചയ്ക്ക് 12 വരെ പ്രിൻസിപ്പൽ, ഗവ. ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ-688 005 എന്ന വിലാസത്തിൽ ക്വട്ടേഷൻ നൽകാം. ഫോൺ: 0477-2282015.
ഹരിപ്പാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ കാലഹരണപ്പെട്ട കെട്ടിടം പൊളിച്ചു നീക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ലേലം ഏപ്രിൽ 27ന് ഉച്ചയ്ക്ക് 12ന് ഹരിപ്പാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടക്കും. ഫോൺ: 0479-240461.
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ എൻ.ക്യു.എ.എസ് പ്രവർത്തനങ്ങളുടെ ഭാഗമായി ആശുപത്രിയിലെ ചുറ്റുമതിലിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് അംഗീകൃത വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. 2000 രൂപയാണ് നിരതദ്രവ്യം. പൂരിപ്പിച്ച ദർഘാസുകൾ ഏപ്രിൽ 24 ന് ഉച്ചയ്ക്ക് 12.50 വരെ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് ദർഘാസുകൾ തുറക്കും. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നും ലഭിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0466 2344053.
ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസിന്റെ ഉപയോഗത്തിനായി കരാർ അടിസ്ഥാനത്തിൽ മെയ് ഒന്ന് മുതൽ ജൂലൈ 31 വരെ കരാർ അടിസ്ഥാനത്തിൽ ഔദ്യോഗിക വാഹനം നൽകാൻ താത്പര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. വാഹനത്തിന് അഞ്ച് വർഷത്തിൽ കുറഞ്ഞ പഴക്കമേ ഉണ്ടാവാൻ പാടുള്ളൂ. ഏഴ് സീറ്റ് വാഹനമായിരിക്കണം. ഏപ്രിൽ 25 ന് രാവിലെ 11 വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. അന്നേദിവസം രാവിലെ 11.30 ന് ക്വട്ടേഷനുകൾ തുറക്കും. പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസ് (ഹോമിയോ) കരാർ അടിസ്ഥാനത്തിൽ വാഹനം നൽകുന്നതിനുള്ള ക്വട്ടേഷൻ എന്ന് രേഖപ്പെടുത്തിയ ക്വട്ടേഷൻ ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) ചാത്തപുരം, കൽപ്പാത്തി പി.ഒ, പാലക്കാട്, 678003 വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0491 2576355.
കാരാകുറിശ്ശി ഗവ ഹയർ സെക്കൻഡറി സ്കൂളിലെ ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാർ/വ്യാപാരികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. 4026 രൂപയാണ് നിരതദ്രവ്യം. ഏപ്രിൽ 25 ന് ഉച്ചക്ക് രണ്ട് വരെ ടെൻഡറുകൾ സ്വീകരിക്കും. അന്നേദിവസം ഉച്ചക്ക് മൂന്നിന് ടെൻഡറുകൾ തുറക്കും. ഫോൺ: 9495290349, 04924249040.
ജില്ലാ ആശുപത്രിയിലെ റീജിയണൽ ഡയഗ്നോസ്റ്റിക് സെന്റർ, ജില്ലാ ലാബ്, ബ്ലഡ് ബാങ്ക് എന്നിവിടങ്ങളിലേക്ക് ആവശ്യമായ ലാബ് റീ ഏജൻസ് ആൻഡ് കൺസ്യൂമബിൾസ് ഒരു വർഷത്തേക്ക് വിതരണം ചെയ്യുന്നതിനായി ഇ-ടെൻഡർ മുഖേന ദർഘാസ് ക്ഷണിച്ചു. ലാബ് റീ ഏജൻസ് ആൻഡ് കൺസ്യൂമബിൾസ് ഒരു വർഷത്തേക്ക് മതിപ്പുവില ഒരു കോടി രൂപയാണ്. ഒരു ലക്ഷം രൂപയാണ് നിരതദ്രവ്യം. മെയ് എട്ടിന് വൈകിട്ട് ആറ് വരെ ദർഘാസ് സ്വീകരിക്കും. ഇ-ടെൻഡർ നടപടിക്രമങ്ങൾ www.etenders.kerala.gov.in ൽ പ്രകാരം ആയിരിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0491 2533327.
മുവാറ്റുപുഴ ഐ.സി.ഡി.എസ് ഓഫീസ് ആവശ്യത്തിനായി 2023- 24 വർഷം വാഹനം വാടകയ്ക്ക് നൽകുന്നതിന് താല്പര്യമുളള വ്യക്തികൾ /സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും വ്യവസ്ഥകൾക്ക് വിധേയമായി മത്സരസ്വഭാവമുള്ള ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി മെയ് രണ്ടിന് ഉച്ചയ്ക്ക് രണ്ടു വരെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0485-2814205.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.