Sections

സർക്കാർ വിവിധ പദ്ധതികളേക്ക് ടെൻഡറുകൾ ക്ഷണിച്ചു

Saturday, Jan 28, 2023
Reported By Admin
tender invited

ദർഘാസുകൾ സമർപ്പിക്കാം


ലാബുകളിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

മീനങ്ങാടി ഗവണ്മെന്റ് പോളി ടെക്നിക് കോളേജിലെ എൻവെയോണ്മെന്റൽ എഞ്ചിനീയറിങ്, കെമിസ്ട്രി, ഫിസിക്സ് ലാബുകളിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 7 ഉച്ചയ്ക്ക് 1 നകം ക്വട്ടേഷനുകൾ ലഭിക്കണം. ഫോൺ: 04936 247 420.

മലപ്പുറം കാളികാവ് പുല്ലങ്കോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലേക്ക് ശാസ്ത്ര വിഷയങ്ങൾക്കുള്ള ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു. ഫെബ്രുവരി 6ന് ഉച്ചക്ക് ഒന്നിനുള്ളിൽ ടെൻഡർ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് ഫോൺ: 04931 258856

കാരക്കുന്ന് ഗവ.ഹയർ സെക്കൻഡറി സ്കൂളിലേക്ക് ശാസ്ത്ര വിഷയങ്ങൾക്കുള്ള ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു. ഫെബ്രുവരി 6ന് വൈകിട്ട് 3. 30നുള്ളിൽ ടെൻഡർ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് ഫോൺ: 9605967577.

ജി എച്ച് എസ് എസ് അഴിയൂരിൽ 2022-23 വാർഷിക പദ്ധതി പ്രകാരം 2 ലക്ഷം രൂപയുടെ ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് അംഗീകൃത ഏജൻസി/ സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. നിർദ്ദിഷ്ട പട്ടിക പ്രകാരം ആവശ്യപ്പെടുന്ന ഉപകരണങ്ങൾ നിശ്ചിത സമയത്തിനകം ലഭ്യമാക്കണം. നിരതദ്രവ്യം 2000 രൂപ. ദർഘാസ് ഫോറം വില 400 രൂപ+ജി എസ് ടി. ദർഘാസ് സ്വീകരിക്കുന്ന അവസാന തിയ്യതി ഫെബ്രുവരി 8. അന്നേ ദിവസം ഉച്ചക്ക് 3മണിക്ക് ദർഘാസ് തുറക്കും. കൂടുതൽ വിവരങ്ങൾക്ക് : 9497216362,9495858393

കണ്ടിജൻസി സാധനങ്ങളുംഫോമുകളും രജിസ്റ്ററുകളും വിതരണം ചെയ്യുന്നതിന്ടെൻഡർ ക്ഷണിച്ചു

ചിറ്റൂർ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് പരിധിയിലെ 111 അങ്കണവാടികൾക്ക് കണ്ടിജൻസി സാധനങ്ങളും ആവശ്യമായ ഫോമുകളും രജിസ്റ്ററുകളും വിതരണം ചെയ്യുന്നതിന് വ്യക്തികൾ /സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ജനുവരി 30 ന് ഉച്ചയ്ക്ക് ഒന്ന് വരെ ടെൻഡറുകൾ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് ടെൻഡറുകൾ തുറക്കും. 2300 രൂപയാണ് നിരതദ്രവ്യം. ടെൻഡറുകൾ ശിശു വികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് ചിറ്റൂർ എന്ന വിലാസത്തിൽ അയക്കണമെന്ന് ചിറ്റൂർ ശിശു വികസന പദ്ധതി ഓഫീസർ അറിയിച്ചു. ഫോൺ: 04923273675.

വനിതാ ശിശു വികസന വകുപ്പ് മണ്ണാർക്കാട് ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് പരിധിയിലുള്ള 130 അങ്കണവാടികൾക്ക് കണ്ടിജൻസി സാധനങ്ങൾ, ഫോമുകൾ, രജിസ്റ്ററുകൾ എന്നിവ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. 2600 രൂപയാണ് നിരതദ്രവ്യം. ഫെബ്രുവരി ഏഴിന് ഉച്ചയ്ക്ക് രണ്ട് വരെ ടെൻഡറുകൾ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് ടെൻഡറുകൾ തുറക്കും. ടെൻഡറുകൾ ചൈൽഡ് ഡെവലപ്മെന്റ് പ്രൊജക്ട് ഓഫീസർ, ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, മണ്ണാർക്കാട്, പാലക്കാട്-678582 എന്ന വിലാസത്തിൽ അയക്കണമെന്ന് മണ്ണാർക്കാട് ചൈൽഡ് ഡെവലപ്മെന്റ് പ്രൊജക്ട് ഓഫീസർ അറിയിച്ചു. ഫോൺ: 8281132034.

വനിതാശിശു വികസന വകുപ്പ് തൃത്താല അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് പരിധിയിലെ 90 അങ്കണവാടികൾക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു. 1800 രൂപയാണ് നിരതദ്രവ്യം. ഫെബ്രുവരി എട്ടിന് ഉച്ചയ്ക്ക് രണ്ട് വരെ ദർഘാസുകൾ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് ദർഘാസുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് തൃത്താല അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസറുടെ ഓഫീസ്, കൂറ്റനാട് പി.ഒ എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0466 2371337, 9188959780.

വാട്ടർ ഡിസ്പെൻസിങ് യൂണിറ്റുകൾക്കായിടെൻഡറുകൾ ക്ഷണിച്ചു

എറണാകുളം ജനറൽ ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലേക്ക് 10 വാട്ടർ ഡിസ്പെൻസിങ് യൂണിറ്റുകൾ സ്ഥാപിച്ച് പ്രവർത്തന ക്ഷമമാക്കി നൽകുന്നതിന് പ്രസ്തുത മേഖലയിൽ അംഗീകൃത രജിസ്ട്രേഷനും പ്രവൃത്തി പരിചയമുളള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സരാധിഷ്ഠിത സ്വഭാവമുളള ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി ആറ്.

അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു

പാലക്കാട് ജില്ലയിലെ ആരോഗ്യവകുപ്പിന് കീഴിലുള്ള കോട്ടത്തറ ഗവ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ട്രൈബൽ, ജെ.എസ്.എസ്.കെ, ആർ.ബി.എസ്.കെ, എ.കെ, കെ.എസ്.എസ്.പി, മെഡിസെപ്പ് സ്കീമുകളിൽ ചികിത്സയ്ക്ക് എത്തുന്നവർക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത ഡോക്ടർ നിർദേശിച്ച എം.ആർ.ഐ, സി.ടി, യു.എസ്.ജി സ്കാനിങ്, ബയോപ്സി, ഓർത്തോപീഡിയക്സ് ആൻഡ് ജനറൽ സർജറി (സർക്കുലർ സ്റ്റേപ്ലർ ഫോർ ഹെമറോയ്ഡ്) ഇംപ്ലാന്റ്സ് എന്നിവ പുറത്ത് ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. കരാർ കാലാവധി 11 മാസത്തേക്കോ 2023 ഡിസംബർ 31 വരെയോ ആയിരിക്കും. സ്കാനിങ്, ബയോപ്സി തുടങ്ങിയവ ചെയ്ത് തൊട്ടടുത്ത ദിവസം തന്നെ രോഗിയുടെ വ്യക്തിഗത ബില്ലുകൾ, സ്കീം പേപ്പർ, ആശുപത്രിയിൽ നൽകണം. നിബന്ധനകളിൽ വീഴ്ച വരുത്തിയാൽ കരാർ റദ്ദാക്കും. ഫെബ്രുവരി രണ്ടിന് രാവിലെ 11.30 വരെ ദർഘാസ് നൽകാം. അന്നേദിവസം വൈകിട്ട് മൂന്നിന് ദർഘാസുകൾ തുറക്കും. 2000 രൂപയാണ് നിരതദ്രവ്യം. സൂപ്രണ്ട് ഗവ ട്രൈബൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, കോട്ടത്തറ എന്ന പേരിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം അപേക്ഷിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 8129543698, 9446031336.

സ്റ്റാളുകളും കോൾഡ് സ്റ്റോറേജുകളും 11 മാസക്കാലയളവിലേക്ക് - ക്വട്ടേഷൻ ക്ഷണിക്കുന്നു

കോഴിക്കോട് നഗര കാർഷിക മൊത്ത വിപണന കേന്ദ്രത്തിലെ ഒഴിഞ്ഞു കിടക്കുന്ന വിവിധ സ്റ്റാളുകളും കോൾഡ് സ്റ്റോറേജുകളും 11 മാസക്കാലയളവിലേക്ക് ലൈസൻസിന് സ്വീകരിക്കുവാൻ താത്പര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ/ ലേല വ്യവസ്ഥയിൽ അപേക്ഷ ക്ഷണിക്കുന്നു. ക്വട്ടേഷനുകൾ സെക്രട്ടറി, നഗര കാർഷിക മൊത്തവിപണന കേന്ദ്രം, വേങ്ങേരി, കോഴിക്കോട് എന്ന വിലാസത്തിൽ ഫെബ്രുവരി 3 ന് രാവിലെ 11 മണിക്കകം സമർപ്പിക്കണം. അന്നേദിവസം ഉച്ചക്ക് 2 മണിക്ക് ക്വട്ടേഷൻ തുറക്കും. നിശ്ചിത സമയ പരിധിക്കകം 2000 രൂപ നിരതദ്രവ്യം അടച്ച് ക്വട്ടേഷൻ സമർപ്പിച്ചവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കാനാവൂ. ക്വട്ടേഷൻ കവറിന് പുറത്ത് 05/2022-23 എന്നെഴുതണം. വിവരങ്ങൾക്ക് 0495 2376514.

വീട്ടിമരംപരസ്യമായി ലേലം ചെയ്യും

കൃഷ്ണഗിരി വില്ലേജിൽ ബ്ലോക്ക് 22 റീസർവെ നമ്പർ 430/6 ൽപ്പെട്ട 0.2457 ഹെക്ടർ ഭൂമിയിൽ അപകട ഭീഷണിയായി നിൽക്കുന്ന വീട്ടിമരം ഫെബ്രുവരി 21 ന് രാവിലെ 11.30 ന് വില്ലേജ് ഓഫീസ് പരിസരത്ത് പരസ്യമായി ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ ബത്തേരി താലൂക്ക് ഓഫീസ്, കൃഷ്ണഗിരി വില്ലേജ് ഓഫീസ്, കളക്ട്രേറ്റ് എന്നിവിടങ്ങളിൽ ലഭിക്കും.

വാഹന ലേലം

കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെ കേസുകളിൽ ഉൾപ്പെട്ടതും പുത്തൂർവയൽ എ.ആർ.ക്യാമ്പ്, വൈത്തിരി പോലീസ് സ്റ്റേഷൻ, മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസ് എന്നിവിടങ്ങളിൽ സൂക്ഷിച്ചിട്ടുള്ളതുമായ വിവിധ വാഹനങ്ങൾ ഫെബ്രുവരി 16 ന് രാവിലെ 10 ന് കോടതി പരിസരത്ത് പരസ്യമായി ലേലം ചെയ്യും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.