- Trending Now:
പത്തനംതിട്ട റാന്നി ശിശു വികസന പദ്ധതി ഓഫീസിന് കീഴിലുളള അഞ്ച് പഞ്ചായത്തുകളിലെ 119 അങ്കണവാടികളിൽ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താത്പര്യമുളള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ജനുവരി 19ന് ഉച്ചയ്ക്ക് രണ്ടു വരെ. ഫോൺ :0473 5 221 568.
കൊച്ചി അർബൻ ഒന്ന് ഐസിഡിഎസിലെ അങ്കണവാടികൾക്ക് 2022-23 വർഷത്തിൽ കണ്ടിജൻസി സാധനങ്ങൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 13. വിശദ വിവരങ്ങൾക്ക് ഫോൺ 0484-2227284, 9847111531.
മാള ഐസിഡിഎസ് പ്രൊജക്ടിലെ 145 അങ്കണവാടികളിലേക്ക് 2022 - 23 സാമ്പത്തിക വർഷത്തിൽ ആവശ്യമായ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 18ന് ഉച്ചയ്ക്ക് 2 മണി. ഫോൺ : 0480- 2893269
കോട്ടയം ളാലം ഐ.സി.ഡി.എസ് പ്രോജക്ടിന്റെ കീഴിലുള്ള 140 അങ്കണവാടികൾക്ക് 2022-23 വർഷത്തേക്ക് കണ്ടിജൻസി സാധനങ്ങൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. ജനുവരി 24ന് 12നകം നൽകണം. വിശദവിവരത്തിന് ഫോൺ: 04822246980, 9188959700
എറണാകുളം ജനറൽ ആശുപത്രിയിലെ റേഡിയോളജി ഡിപ്പാർട്ട്മെൻറിലെ 1.5 ടി എം.ആർ.ഐ മെഷീൻ റിപ്പയർ ചെയ്യുന്നതിന് പ്രവൃത്തി പരിചയമുളള വ്യക്തികളിൽ നിന്നും, അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി 17ന് വൈകിട്ട് മൂന്നു വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും അറിയാം.
പാലക്കാട് ശ്രീകൃഷ്ണപുരം ഗവ എൻജിനീയറിങ് കോളെജിൽ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ തെർമൽ ലാബ് റൂഫിങ്ങിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ജനുവരി 30 ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ജനുവരി 31 ന് വൈകീട്ട് മൂന്നിന് തുറക്കും. വിവരങ്ങൾ www.gecskp.ac.in ൽ ലഭിക്കും. ഫോൺ: 9447363023.
വനിതാ ശിശുവികസന വകുപ്പിന് കീഴിൽ നെന്മാറ ശിശുവികസന പദ്ധതി ഓഫീസിലെ അങ്കണവാടികളിലേക്ക് അവശ്യ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ജി.എസ്.ടി രജിസ്ട്രേഷൻ എടുത്തിട്ടുള്ള സ്ഥാപനങ്ങളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോറം ജനുവരി 16 ന് ഉച്ചയ്ക്ക് 12 വരെ ലഭിക്കും. അന്നേദിവസം ഉച്ചയ്ക്ക് ഒന്ന് വരെ ടെൻഡർ സ്വീകരിക്കും. വൈകീട്ട് മൂന്നിന് തുറക്കും. ഫോൺ: 04923 241419.
തൃശ്ശൂർ ശ്രീ സി അച്യുതമേനോൻ ഗവ. കോളേജിലെ 2022-23 സാമ്പത്തിക വർഷം 2202 -03 -103-85 മാച്ചിംഗ് ഗ്രാന്റ് ശീർഷകത്തിൽ (2017 - 18 വർഷത്തെ മാച്ചിംഗ് ഗ്രാന്റ് ഇനത്തിൽ) അനുവദിച്ച തുക ഉപയോഗിച്ച് സാനിറ്ററി നാപ്കിൻ ഇൻസിനേറ്റർ (നോൺ ഇലക്ട്രിക്) - 2 എണ്ണം നിർമ്മിക്കുന്നതിന് താൽപര്യമുള്ള പ്രമുഖ സ്ഥാപനങ്ങളിൽ നിന്ന് മത്സര സ്വഭാവമുള്ള ക്വട്ടേഷൻ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക.
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ തൃശ്ശൂർ ജില്ലയിൽ കൊടകര സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കൊടകര അഡീഷണൽ ഐസിഡിഎസ് പ്രോജക്ട് ഓഫീസിലെ ഉപയോഗത്തിന് കരാർ തിയതി മുതൽ ഒരു വർഷത്തേയ്ക്ക് വാഹനം (കാർ, ജീപ്പ്) വാടകയ്ക്ക് എടുക്കുന്നതിന് സ്ഥാപനങ്ങൾ വ്യക്തികളിൽ നിന്ന് മുദ്രവെച്ച ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 16 ഉച്ചയ്ക്ക് 1 മണി. ഫോൺ: 0480 2727990
കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ പീഡിയാട്രിക്‌സ് വിഭാഗത്തിലേക്ക് ഫ്രിഡ്ജ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി 19ന് 12കം നൽകണം. അന്നേ വൈകിട്ട് മൂന്നിന് തുറക്കും. ഫോൺ: 0481 2597279
ആരോഗ്യകേരളം നാഷണൽ ഹെൽത്ത് മിഷനിലേക്ക് ബയോ-കെമസ്ട്രി റീജന്റ്സ് വാങ്ങുന്നതിന് മുദ്രവെച്ച ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ജനുവരി 21-ന് വൈകിട്ട് മൂന്ന് മണിക്കകം ജില്ലാ പ്രോഗ്രാം മാനേജർ, ആരോഗ്യകേരളം, കൊട്ടാരം ബിൽഡിങ് ആലപ്പുഴ എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0477 - 2230711.
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ബ്ലഡ് ബാങ്കിലേക്ക് 2023-2024 സാമ്പത്തിക വർഷത്തിൽ റീജന്റുകളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് വിതരണക്കാർ/നിർമ്മാതാക്കൾ/വ്യക്തികളിൽ നിന്നും മത്സര സ്വഭാവത്തിലുള്ള റണ്ണിംഗ് റേറ്റ് ക്വട്ടേഷൻ ക്ഷണിച്ചു. നിർദ്ദിഷ്ട ഫോമിലുള്ള ക്വട്ടേഷനുകൾ ജനുവരി 16 ന് ഉച്ചയ്ക്ക് 12 ന് മുമ്പായി സൂപ്രണ്ട്, ബ്ലഡ്ബാങ്ക്, ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ, 679322 എന്ന വിലാസത്തിൽ എത്തിക്കണം. അന്നേ ദിവസം ഉച്ചയ്ക്ക് 12.30 ന് ക്വട്ടേഷനുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04931 226322, 9495999323.
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തിൽ നടത്തുന്ന രക്തദാന ക്യാമ്പുകളുടെ ആവശ്യത്തിന് 6 പേർക്ക് സഞ്ചരിക്കാവുന്നന വാഹനം വാടകയ്ക്ക് ഓടുന്നതിന് തയ്യാറുള്ള വാഹന ഉടമകൾ/ ഡ്രൈവർമാരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. കിലോമീറ്റർ നിരക്ക്, ഹാൾട്ട് ചെയ്യാവുന്ന അവസരത്തിൽ ഹാൾട്ടിങ് റേറ്റ് മണിക്കൂറിന് എന്നിവ അക്കത്തിലും അക്ഷരത്തിലും എഴുതിയ ക്വട്ടേഷനുകൾ ജനുവരി 16 ന് ഉച്ചയ്ക്ക് 12 ന് മുമ്പായി സൂപ്രണ്ട്, ബ്ലഡ്ബാങ്ക്, ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ, 679322 എന്ന വിലാസത്തിൽ എത്തിക്കണം. അന്നേ ദിവസം ഉച്ചയ്ക്ക് 12.30 ന് ക്വട്ടേഷനുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04931 226322, 9495999323.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.