- Trending Now:
കൊവിഡ് ദുരിതത്തിനിടയില്‍ ജീവനക്കാരെ സംരക്ഷിക്കുകയെന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നില്‍
ടെക്‌നോളജി രംഗത്ത് ആഗോള ഭീമന്‍ കമ്പനിയാണ് ആല്‍ഫബെറ്റ് ഇന്‍കോര്‍പറേറ്റഡ്. ഇതിന് കീഴിലാണ് ഗൂഗിള്‍ എന്ന വലിയ പ്രസ്ഥാനം നിലകൊള്ളുന്നത്. ഇന്ന് തങ്ങളുടെ മുഴുവന്‍ ജീവനക്കാരെയും അമ്പരപ്പിച്ച് കൊണ്ട് കമ്പനി ഒരു വലിയ പ്രഖ്യാപനം നടത്തി. കമ്പനിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും 1600 ഡോളര്‍ വീതം ബോണസ് എന്നതായിരുന്നു അത്.
അമേരിക്കയിലെ ജീവനക്കാര്‍ക്ക് 1600 ഡോളര്‍ ബോണസ് കിട്ടുമ്പോള്‍ ഇന്ത്യയിലെ ജീവനക്കാര്‍ക്ക് ഇതിന് തുല്യമായ 1.2 ലക്ഷം രൂപയാവും കിട്ടുക. ഓരോ രാജ്യത്തും നിലവിലുള്ള കറന്‍സിയുടെ മൂല്യത്തിന് തുല്യമായ തുകയാണ് ബോണസായി കിട്ടുക. ഈയടുത്താണ് വര്‍ക് ഫ്രം ഹോം ജീവനക്കാര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ കമ്പനി പ്രഖ്യാപിച്ചത്.
കൊവിഡ് ദുരിതത്തിനിടയില്‍ ജീവനക്കാരെ സംരക്ഷിക്കുകയെന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നില്‍. ജീവനക്കാരുടെ ക്ഷേമത്തിനായി ചെലവാക്കുന്ന തുകയില്‍ കുറവുണ്ടെന്ന് മാര്‍ച്ചില്‍ പുറത്തുവന്ന റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതിന് ശേഷം 500 ഡോളര്‍ ക്യാഷ് ബോണസടക്കം നിരവധി ആനുകൂല്യങ്ങള്‍ കമ്പനി നല്‍കിയിരുന്നു.
കഴിഞ്ഞ ആഴ്ച കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപനഭീതിയെ തുടര്‍ന്ന് തങ്ങളുടെ ജീവനക്കാരെ ഓഫീസുകളിലേക്ക് ഉടനെ തിരിച്ചുവിളിക്കേണ്ടെന്ന് കമ്പനി തീരുമാനിച്ചിരുന്നു. ജനുവരി 10 ഓടെ ജീവനക്കാരെ തിരികെ വിളിക്കാനുള്ള ആലോചനകളാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റിവെച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.