- Trending Now:
പണമടയ്ക്കാന്‍ അയച്ചുതരുന്ന ക്യുആര്‍ കോഡിലും ചിലപ്പോള്‍ അപകടം ഒളിഞ്ഞിരിക്കും. ഒന്നും കണ്ണുംപൂട്ടി വിശ്വസിക്കരുതെന്നു സാരം
ഹെല്‍പ്ലൈന്‍ നമ്പറുകള്‍ വഴിയും തട്ടിപ്പുകള്‍ അരങ്ങേറുന്നു. നിങ്ങളുടെ ഫോണ്‍ ഉടന്‍ ബ്ലോക്ക് ചെയ്യും' എന്നൊരു എസ്എംഎസ് സന്ദേശത്തിലൂടെയായിരുന്നു തുടക്കം. ഉപയോക്താവിന്റെ വിവരങ്ങള്‍ (കെവൈസി) ചോദിച്ച് മൊബൈല്‍ സര്‍വീസ് പ്രൊവൈഡറുടെ സന്ദേശമെന്ന മട്ടിലായിരുന്നു അത്. 60 വയസ്സു കഴിഞ്ഞവരെയാണ് ഇത്തരം തട്ടിപ്പുകാര്‍ ഉന്നമിടുന്നത്. കാരണം അവരെ കൂടുതല്‍ എളുപ്പത്തില്‍ പറ്റിക്കാമെന്നതു തന്നെ.
ശാന്തമായി സംസാരിച്ചു തുടങ്ങും, വിശ്വാസമാര്‍ജിച്ചു കഴിഞ്ഞാല്‍ ഭീഷണിയിലേക്ക് സ്വരം മാറും. വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ സംഭവിക്കാവുന്ന കാര്യങ്ങള്‍ പറഞ്ഞാവും ഭീഷണി. ബാങ്കില്‍ നിന്നാണെന്നു പറഞ്ഞും ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ നിന്നാണെന്നു പറഞ്ഞുമൊക്കെ ഇത്തരം വിളികള്‍ വരും. പലപ്പോഴും പെന്‍ഷന്‍ തുകയില്‍ നിന്നു മിച്ചം പിടിച്ചു വച്ചിരിക്കുന്ന പണമാണ് ഇങ്ങനെ നഷ്ടമാകുന്നത്. ജീവിതത്തിലെ ആകെയുള്ള സമ്പാദ്യം ഇങ്ങനെ നഷ്ടമായവരുമുണ്ട്.
ഇന്റര്‍നെറ്റില്‍ കാണുന്ന ഹെല്‍പ്ലൈന്‍ നമ്പറുകളെയെല്ലാം കണ്ണുംപൂട്ടി വിശ്വസിക്കരുത്. അവിടെയും ചതിക്കുഴികളുണ്ട്. ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ക്കാമെന്നു പറഞ്ഞു വിവരങ്ങള്‍ ചോര്‍ത്തുന്ന വ്യാജന്മാരുമുണ്ട്. ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസില്‍ വില്‍പനക്കാരുടെ വേഷം കെട്ടി തട്ടിപ്പുകാര്‍ ചിലപ്പോള്‍ എത്താറുണ്ട്. വില കുറച്ചു പറഞ്ഞ് ആളെ ആകര്‍ഷിക്കുന്ന തന്ത്രം പയറ്റും. താല്‍പര്യം പ്രകടിപ്പിച്ചാല്‍ ഫോണിലേക്കു വിളി വരും. വിവരങ്ങള്‍ കൈക്കലാക്കാന്‍ ശ്രമിക്കും. പണമടയ്ക്കാന്‍ അയച്ചുതരുന്ന ക്യുആര്‍ കോഡിലും ചിലപ്പോള്‍ അപകടം ഒളിഞ്ഞിരിക്കും. ഒന്നും കണ്ണുംപൂട്ടി വിശ്വസിക്കരുതെന്നു സാരം.
ഇത്തരം തട്ടിപ്പുകള്‍ തടയാനായി മുതിര്‍ന്ന പൗരന്മാരെ കൂടുതലായി സാങ്കേതികവിദ്യയുടെ ലോകത്തേക്കു കൈപിടിച്ചു കൊണ്ടുവരേണ്ടതുണ്ട്. ഇത് ചെറുപ്പക്കാരുടെ ചുമതലയാണ്. ചെറിയ രീതിയില്‍ പുതുസാങ്കേതികവിദ്യയുടെ ഉപയോഗം പറഞ്ഞുകൊടുക്കാം. സാങ്കേതികവിദ്യ സുരക്ഷിതമായി ഉപയോഗിക്കാനാകണം പഠിപ്പിക്കേണ്ടത്. മുതിര്‍ന്നവരെ ക്ഷമയോടെ സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയാല്‍ ഒരു പരിധിവരെ ഇത്തരം തട്ടിപ്പുകള്‍ തടയാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.