Sections

ജനകീയ മത്സ്യകൃഷി 2024-25 വിവിധ ഘടക പദ്ധതികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

Friday, Jul 05, 2024
Reported By Admin
Fisheries Department Scheme

ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി 2024-25 വിവിധ ഘടക പദ്ധതികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതികളായ പെൻ കൾച്ചർ എമ്പാങ്ക്മെൻ്റ് മത്സ്യകൃഷി, തിലാപ്പിയ സെമിഇൻ്റൻസീവ്, വരാൽ സെമി ഇന്റൻസീവ്, പാക്കു സെമിഇന്റൻസീവ്, അനാബസ് /തദ്ദേശീയ കാറ്റ് ഫിഷ് സെമിഇന്റ്റൻസീവ്, കാർപ്പ് മത്സ്യകൃഷി, പടുതകുളങ്ങളിലെ വരാൽ മത്സ്യകൃഷി, പടുതകുളങ്ങളിലെ വാള മത്സ്യകൃഷി, പടുതകുളങ്ങളിലെ അനാബസ്/തദ്ദേശീയ കാറ്റ് ഫിഷ് മത്സ്യകൃഷി, തിലാപ്പിയ മത്സ്യകൃഷി, അനാബസ്/തദ്ദേശീയ കാറ്റ് ഫിഷ് മത്സ്യകൃഷി, ബയോഫ്ളോക്ക് തിലാപ്പിയ മത്സ്യകൃഷി, ബയോഫ്ളോക്ക് വനാമി മത്സ്യകൃഷി, തിലാപ്പിയ കൂട്കൃഷി, കരിമീൻ കൂട്കൃഷി, കടൽ മത്സ്യങ്ങളുടെ കൂട്കൃഷി, കല്ലുമ്മക്കായ കൃഷി, കുളങ്ങളിലെ പൂമീൻ കൃഷി, കുളങ്ങളിലെ കരിമീൻ കൃഷി, കുളങ്ങളിലെ ചെമ്മീൻ കൃഷി, കുളങ്ങളിലെ വനാമി ചെമ്മീൻ കൃഷി, പിന്നാമ്പുറ കരിമീൻ വിത്തുൽപാദന യൂണിറ്റ്, പിന്നാമ്പുറ വരാൽ വിത്തുല്പാദനയൂണിറ്റ് എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു.

പദ്ധതിയുടെ നിശ്ചിതമാതൃകയിലുള്ള അപേക്ഷ തലശ്ശേരി/ കണ്ണൂർ/മാടായി/അഴിക്കോട് എന്നീ മത്സ്യഭവൻ ഓഫീസുകളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അനുബന്ധരേഖകകൾ സഹിതം ഈ മാസം 15ന് വൈകിട്ട് നാല് മണിവരെ ബന്ധപ്പെട്ട ഓഫീസുകളിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0497-2732340 എന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.