- Trending Now:
കൊച്ചി: ആരോഗ്യ പരിപാലന രംഗത്ത് സമൂലമായ മാറ്റം ഉദ്ദേശിച്ചുകൊണ്ട് റോ സ്ട്രെങ്ത് ഫിറ്റ്നസ് സ്റ്റുഡിയോ തൃക്കാക്കരയിൽ പ്രവർത്തനമാരംഭിച്ചു. തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജിന് സമീപം ആരംഭിച്ച ഫിറ്റ്നസ് സ്റ്റുഡിയോ ആം റസ്ലിംഗ് താരവും ഇന്ത്യൻ നാഷണൽ ചാമ്പ്യനുമായ രാഹുൽ അലക്സ് പണിക്കർ, ഉദ്ഘാടനം ചെയ്തു.
റോ സ്ട്രെംഗ്ത്ത് ഫിറ്റ്നസ് സ്റ്റുഡിയോയിൽ, എല്ലാ പ്രായത്തിലും പശ്ചാത്തലത്തിലും ഉള്ള വ്യക്തികളെ അവരുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തിന് മുൻഗണന നൽകുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലി ഒരു പ്രവണത മാത്രമല്ല, സംതൃപ്തമായ ജീവിതത്തിന്റെ അടിസ്ഥാന സ്തംഭമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്ന് റോ സ്ട്രെങ്ത് ഫിറ്റ്നസ് സ്റ്റുഡിയോ മാനേജിംഗ് ഡയറക്ടർ നവീൻ ശങ്കർ പറഞ്ഞു.
സ്ട്രെങ്ത് ആന്റ് കണ്ടീഷനിംഗ്, ഫങ്ഷണൽ ട്രെയിനിംഗ്, സ്പോർട്സ് പെർഫോമൻസ് എൻഹാൻസ്മെന്റുകൾ, തടി കുറയ്ക്കൽ, ശരീരഭാരം നിയന്ത്രിക്കൽ, ഫ്ലെക്സിബിലിറ്റി ഡെവലപ്മെന്റ്, ഫിസിയോതെറാപ്പി, ആയോധന കലകൾ എന്നിവയാണ് റോ സ്ട്രെങ്ത് ഫിറ്റ്നസ് സ്റ്റുഡിയോ നൽകുന്ന സേവനങ്ങൾ.
ആറുമാസത്തിനകം കൊച്ചിയുടെ മറ്റു ഭാഗങ്ങളിൽ ബ്രാഞ്ചുകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് റോ സ്ട്രെങ്ത് ഫിറ്റ്നസ് സ്റ്റുഡിയോ മാനേജ്മെന്റ്. തൃക്കാക്കര നഗരസഭ കൗൺസിലർ ഇ പി ഇബ്രാഹിം കുഞ്ഞ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉണ്ണി കാക്കനാട് എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.