Sections

പെട്ടി പൊട്ടിക്കാത്ത ആദ്യത്തെ ഐഫോൺ ലേലത്തിൽ പോയത് ഞെട്ടിക്കുന്ന തുകയ്ക്ക്

Tuesday, Feb 21, 2023
Reported By admin
iphone

ഫാക്ടറി സീൽ പോലും പൊളിക്കാത്ത ഐഫോൺ എന്ന നിലയിലാണ് ഇതിന് ഇത്രയും വില കിട്ടിയത് എന്നാണ് വിവരം


ഐഫോൺ എന്നത് ഇന്ന് ഒരു സ്റ്റാറ്റസ് സിംബലായി മാറിയിരിക്കുന്നു. ഐഫോൺ 15 നെക്കുച്ചാണ് ലോകം ഇപ്പോൾ ചർച്ച ചെയ്യുന്നതത്. ഒരോ പതിപ്പിലും ആപ്പിൾ അപ്ഡേഷനുകളും വിലയും ഉയർത്തുന്നുവെന്നതും മറ്റൊരു കാര്യം. ഈ സമയത്ത് ആദ്യത്തെ ഐഫോണിനെ ആര് ഓർക്കാൻ എന്നാണോ. എങ്കിൽ പുതിയൊരു വാർത്ത ടെക് ലോകത്തെ ഞെട്ടിക്കുകയാണ് ആദ്യത്തെ തലമുറയിൽ പെടുന്ന ഐഫോൺ ഇപ്പോൾ ലേലത്തിന് പോയത് 52 ലക്ഷം രൂപയ്ക്കാണ്.

ഒന്നാം തലമുറ ഐഫോൺ വലിയ തുകയ്ക്ക് വിൽക്കുന്നത് ഇതാദ്യമായല്ല. ഐഫോൺ ഒന്നാം തലമുറ ഫോണിന് ലഭിക്കുന്ന ഏറ്റവും കൂടിയ ലേല തുകയാണ് എന്നാൽ 52 ലക്ഷം. 2022 ഒക്ടോബറിൽ ഒന്നാം തലമുറ ഐഫോൺ 32 ലക്ഷം രൂപയ്ക്ക് ലേലത്തിൽ പിടിച്ചത് വാർത്തയായിരുന്നു.

എൽസിജി എന്ന ലേല സൈറ്റിലാണ് വിൽപ്പന നടന്നത്. സീൽ പൊട്ടിക്കാത്ത ആദ്യ തലമുറ ഐഫോൺ 63,356.40 യുഎസ് ഡോളറിന് വിറ്റുവെന്നാണ് ഈ സൈറ്റ് പറയുന്നത്. ഇന്ത്യൻ രൂപയിലേക്ക് മാറ്റുമ്പോൾ ഏകദേശം 52 ലക്ഷം രൂപ വരും ഇത്. 2023 വിന്റർ പ്രീമിയർ ലേലത്തിലാണ് പഴയ ഐഫോൺ ലേലത്തിൽ പോയത്. ഫെബ്രുവരി 2 മുതൽ ഫെബ്രുവരി 19വരെയാണ് ഈ ലേലം നടന്നത് എന്നാണ് സൈറ്റ് പറയുന്നത്.

കാരെൻ ഗ്രീൻ യുഎസിലെ ന്യൂജേഴ്സിയിൽ ടാറ്റൂ സ്റ്റുഡിയോ നടത്തുന്ന വനിതയുടെ ഫോണാണ് ലേല സൈറ്റ് വിറ്റത്. ഫാക്ടറി സീൽ പോലും പൊളിക്കാത്ത ഐഫോൺ എന്ന നിലയിലാണ് ഇതിന് ഇത്രയും വില കിട്ടിയത് എന്നാണ് വിവരം. ഇത്തരത്തിൽ ഉപയോഗിക്കാത്ത ഒന്നാം തലമുറ ഐഫോൺ ലഭിക്കുന്നത് തീർത്തും വിരളമാണ്.

കാരെൻ ഗ്രീന് സമ്മാനമായി ലഭിച്ചതാണ് ഈ ഐഫോൺ എന്നാൽ അവർ ഇത് ഉപയോഗിച്ചില്ല. എന്നാൽ കുറേക്കാലത്തിന് ശേഷം ഇത് വിൽക്കാൻ നോക്കിയെങ്കിലും ആഗ്രഹിച്ച പണം കിട്ടിയില്ല. അതേ സമയത്താണ് പഴയ ഐഫോൺ വലിയ തുകയ്ക്ക് ലേലത്തിന് പോയ കാര്യം കഴിഞ്ഞ ഒക്ടോബറിൽ ഇവർ അറിഞ്ഞത്. ഇതോടെ ലേല സൈറ്റിനെ സമീപിച്ച് കരാർ ഉണ്ടാക്കുകയായിരുന്നു. ലേലത്തിലൂടെ ലഭിക്കുന്ന തുക തൻറെ ടാറ്റൂ സ്റ്റുഡിയോ നവീകരിക്കാനാണ് ഗ്രീൻ ഉദ്ദേശിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.