Sections

സ്വന്തം വീടെന്ന സ്വപ്നത്തിന് വിലയേറുന്നു

Thursday, Oct 27, 2022
Reported By MANU KILIMANOOR

എം.സാന്‍ഡ് ഉള്‍പ്പെടെയുള്ള നിര്‍മാണ സാമഗ്രികള്‍ക്കെല്ലാം വില വര്‍ധിക്കുകയാണ്

നിര്‍മാണ സാമഗ്രികളുടെ വില അനിയന്ത്രിതമായി കുതിച്ചു കയറുന്നതോടെ നിര്‍മാണ മേഖലയില്‍ വന്‍ പ്രതിസന്ധി നേരിടുകയാണ്. വീടുകളും കെട്ടിടങ്ങളും നിര്‍മിക്കുന്നവരും നിര്‍മാണത്തൊഴിലാളികളും കരാറുകാരുമാണ് പ്രയാസം അനുഭവിക്കുന്നത്. കൃത്രിമക്ഷാമം ഉണ്ടാക്കി സംസ്ഥാനത്ത് 20 ദിവസത്തിനുള്ളില്‍ സിമന്റിന് 100 രൂപവരെയാണ് വര്‍ധിപ്പിച്ചത് എന്ന് കരാറുകാര്‍ പറയുന്നു. സെപ്റ്റംബര്‍ 30-ന് ഒരു ചാക്ക് സിമന്റിന് 390 രൂപയായിരുന്നു വില. ഇപ്പോള്‍ 490 രൂപ വരെയായി ഉയര്‍ന്നു. മുമ്പ് 225 രൂപ ഉണ്ടായിരുന്ന സിമന്റിന് 450 രൂപയാക്കി കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു. പിന്നീട് ഇത് 390 രൂപയാക്കി നിജപ്പെടുത്തിയിരുന്നതാണ്. അവിടെയാണ് ഇപ്പോള്‍ 490 രൂപയായി കുത്തനെ ഉയര്‍ന്നത്.

തമിഴ്‌നാട്ടില്‍ ഈ വിലവര്‍ധനയില്ലെന്നും, അവിടെ 'വാലിമൈ എന്ന സിമന്റ് 340 രൂപയ്ക്ക് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതായും കരാറുകാര്‍ പറയുന്നു.കെട്ടിട നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഇരുമ്പു കമ്പിക്കും വില കുതിക്കുകയാണ്. ഒരു മാസം കൊണ്ട് കിലോയ്ക്ക് 32 രൂപയാണ് വര്‍ധിച്ചത്. 63 രൂപയുണ്ടായിരുന്നത് നിലവില്‍ 85 മുതല്‍ 99 രൂപ വരെയായി വര്‍ധിച്ചു. ഇനിയും വില വര്‍ധന ഉണ്ടാകുമെന്നാണ് സൂചന.ഒരു മിനിലോറി കരിങ്കല്ലിന് 200 മുതല്‍ 300 രൂപവരെ വര്‍ധനയാണുണ്ടായത്. എം.സാന്‍ഡ് ഉള്‍പ്പെടെയുള്ള നിര്‍മാണ സാമഗ്രികള്‍ക്കെല്ലാം വില ക്രമാതീതമായി വര്‍ധിക്കുകയാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.