- Trending Now:
സെയിൽസ് എന്ന ഇംഗ്ലീഷ് വാക്കിലെ അക്ഷരങ്ങളെ കുറിച്ചുള്ള ഒരു വിവരണമാണ് ഇന്ന് പറയാൻ ഉദ്ദേശിക്കുന്നത്.
സെയിൽസ് എന്ന വാക്കിലെ ആദ്യത്തെ അക്ഷരമായ S എന്നത് 'smile ' എന്നാണ് ഉദ്ദേശിക്കുന്നത്. പുഞ്ചിരിയോടുകൂടി കസ്റ്റമറിനോട് സംസാരിക്കുക. സെയിൽസ്മാന് ആദ്യം വേണ്ട ഗുണമാണ് പുഞ്ചിരി. പുഞ്ചിരിക്കാത്ത ഒരാൾക്ക് സെയിൽസ്മാൻ ആകാൻ ഒരിക്കലും സാധിക്കില്ല. പുഞ്ചിരിക്കുന്ന ഒരാൾ മാത്രമേ മറ്റുള്ളവരെ ആകർഷിക്കുകയുള്ളൂ. മസിൽ പിടിച്ച് വളരെ ഗൗരവത്തോടെ ഇരിക്കുന്നവരെ കസ്റ്റമേഴ്സ് ഒരിക്കലും മുഖവിലയ്ക്ക് എടുക്കാറില്ല. ഉദാഹരണത്തിന് നമ്മളൊരു ഷോപ്പിൽ പോകുമ്പോൾ പുഞ്ചിരിക്കാതെ വളരെ ഗൗരവത്തോടെ ഇരിക്കുന്ന സെയിൽസ് മാൻ ആണെങ്കിൽ ആ കടയിൽ കയറാൻ ആർക്കും താല്പര്യം ഉണ്ടാവുകയില്ല. അതിനുപകരം കസ്റ്റമറിന്റെ മുഖത്ത് നോക്കി വളരെ ബഹുമാനത്തോടെ കൂടി പുഞ്ചിരിക്കുന്ന ഒരാളിനെ ഏതൊരാൾക്കും ഇഷ്ടപ്പെടും.
രണ്ടാമത്തെ അക്ഷരമായ A സൂചിപ്പിക്കുന്നത് 'Attention 'ആണ്. വരുന്ന കസ്റ്റമറിനെ രാജാവിനെ പോലെ ട്രീറ്റ് ചെയ്യാൻ സെയിൽസ്മാന് കഴിയണം. വരുന്ന കസ്റ്റമർ നമുക്ക് വളരെ വിലപ്പെട്ടതാണെന്ന് അയാൾക്ക് മനസ്സിലാകുന്ന തരത്തിൽ പെരുമാറേണ്ടത് സെയിൽസ്മാന്റെ കഴിവാണ്. ആ തരത്തിലുള്ള റെസ്പെക്റ്റോടെ കസ്റ്റമറിനോട് പെരുമാറാൻ സെയിൽസ്മാൻ ശ്രമിക്കണം.
മൂന്നാമത്തെ അക്ഷരം L ആണ്. ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്' listen'. കസ്റ്റമർ പറയുന്നത് ആദ്യം കേൾക്കാൻ തയ്യാറാവണം. നമ്മുടെ പ്രോഡക്റ്റിനെക്കുറിച്ച് പറയുന്നതിന് മുമ്പ് കസ്റ്റമർക്ക് എന്താണ് വേണ്ടത് എന്ന് ചോദിക്കുകയും. അതിനെക്കുറിച്ച് കേട്ട് മനസ്സിലാക്കാനുള്ള ക്ഷമയും നമുക്ക് ഉണ്ടാകണം. കസ്റ്റമറിനോട് ആവശ്യം മനസിലാക്കുന്നതിന് മുമ്പ് ചാടിക്കേറി നമ്മുടെ പ്രോഡക്ടുകളെ കുറിച്ച് സംസാരിക്കാൻ പാടില്ല.
നാലാമത്തെ അക്ഷരം E ആണ്. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് 'explanation' എന്നാണ്. കസ്റ്റമറിന് എന്താണ് വേണ്ടത് എന്ന് കേട്ടതിനുശേഷം നമ്മുടെ പ്രോഡക്റ്റിനെ കുറിച്ചുള്ള എക്സ്പ്ലനേഷൻ പറയാം. ഇതു പറയുമ്പോൾ നമ്മൾ വളരെ ഉച്ചത്തിലോ, തീരെ പതുക്കെയോ പറയാൻ പാടില്ല. അയാൾക്ക് മനസ്സിലാകുന്ന അയാളുടെ ഭാഷയിൽ പറയാൻ ശ്രമിക്കണം.
ഇതാണ് സെയിൽസ് എന്ന വാക്കിന്റെ നിർവചനമായി സെയിൽസ് മേഖലയിലുള്ളവർ പറയുന്നത്.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.