Sections

ക്ഷീരസംഘം ജീവനക്കാർക്ക് കൂടുതൽ ആനുകൂല്യം നൽകും

Saturday, Aug 10, 2024
Reported By Admin
The dairy will provide more benefits to the employees

കൊച്ചി: പാൽ സംഭരണം കുറവായതിനെത്തുടർന്ന് പ്രതിസന്ധിയിലാകുന്ന ക്ഷീരസംഘങ്ങളെയും ജീവനക്കാരെയും സഹായിക്കുന്നതിനായി മിൽമ എറണാകുളം മേഖലാ യൂണിയൻ പുതിയ പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്ന് ചെയർമാൻ എം ടി ജയൻ പറഞ്ഞു. തൃശൂർ ജില്ലയിലെ ക്ഷീരസംഘം സെക്രട്ടറിമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മിൽമ ഭരണസമിതി അംഗം ഭാസ്കരൻ ആദംകാവി അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ താര ഉണ്ണികൃഷ്ൺ, ടി എൻ സത്യൻ, ഷാജു വെളിയൻ, ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കൺട്രോൾ ഓഫീസർ രാധിക, ഇആർസിഎംപിയു എംഡി വി സൺ ജെ പറവക്കാട്ട്, പി ആൻഡ് ഐ മാനേജർ ടോമി ജോസഫ്, ഡയറി മാനേജർ സജിത്ത് സി എന്നിവർ സംസാരിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.