- Trending Now:
സര്‍ക്കാര്‍ നല്‍കുന്ന നയപരമായ പിന്തുണ എന്നിവയൊക്കെ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങളാണ്
രാജ്യം നേരിടുന്ന ഏത് വെല്ലുവിളിയും പരിഹരിക്കാന്‍ ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിയുമെന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. സ്റ്റാര്‍ട്ടപ്പുകളെ മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന മേഖലയായാണ് അമിതാഭ് കാന്ത് കാണുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക വളര്‍ച്ചാ തന്ത്രത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് പോലുള്ള സ്‌കീമുകളിലൂടെ സര്‍ക്കാര്‍ ഇവര്‍ക്ക് പിന്തുണ നല്‍കുന്നു.
സ്റ്റാര്‍ട്ടപ്പ് ഫൗണ്ടര്‍മാരും ഡൈനാമിക് ടീമുകളും എല്ലാ വളര്‍ച്ചാ അവസരങ്ങളേയും ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. വ്യാപാര-വ്യവസായ മേഖലകളിലെ പരമ്പരാഗതരീതികളെ മാറ്റിക്കൊണ്ട് പുതിയ രീതികള്‍ പരീക്ഷിക്കാനും വലിയ പരിശ്രമങ്ങളാണ് സ്റ്റാര്‍ട്ടപ്പുകള്‍ നടത്തുന്നത്. ബാറ്ററി നിര്‍മാണം തൊട്ട് ഇലക്ട്രിക് വാഹന നിര്‍മ്മാണം വരെയുള്ള മേഖലകള്‍ ഇതിലുള്‍പ്പെടുന്നുണ്ട്.
സംസ്ഥാനത്ത് കുടിവെള്ള നിരക്ക് വെള്ളിയാഴ്ച മുതല്‍ വര്‍ധിക്കും... Read More
2016-ല്‍ ആരംഭിച്ച സ്റ്റാര്‍ട്ട്പ്പ് ഇന്ത്യ( Startup India ) സംരംഭത്തിന്റെ വേഗത പ്രതീക്ഷിച്ചതിലും അപ്പുറമാണെന്ന് നിതി ആയോഗ് സിഇഒ പറയുന്നു. ചെലവ് കുറഞ്ഞ ഇന്റര്‍നെറ്റ് ഡാറ്റ് പ്ലാനുകള്‍(internet data plans) ഉള്ള പ്രൊഫഷണലുകള്‍, മൊബൈല്‍ ഫോണുകളുടെ ഉപയോഗത്തിലുണ്ടായ വര്‍ദ്ധനവ്, സര്‍ക്കാര്‍ നല്‍കുന്ന നയപരമായ പിന്തുണ എന്നിവയൊക്കെ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങളാണ്.
സ്റ്റാര്‍ട്ടപ്പ് സെഗ്മെന്റില്‍ ഇന്നൊവേഷന്‍ നടക്കുന്നതും വളര്‍ച്ചയുടെ വേഗതയും വളരെ ഉയര്‍ന്നതാണ്. ആഭ്യന്തര പേറ്റന്റ് രജിസ്‌ട്രേഷനുകളുടെ എണ്ണം 2015-16ല്‍ 12,000 ആയിരുന്നത് 2020-21ല്‍ 25,000 ആയി ഉയര്‍ന്നു.ഇന്നൊവേഷന്‍ വലിയ തോതില്‍ വികസിച്ചുവെന്ന് ഇത് കാണിക്കുന്നു,അദ്ദേഹം പറഞ്ഞു.
നാളെ മുതല്‍ സര്‍വ മേഖലകളിലെയും സാമ്പത്തിക ഇടപാടുകളില്‍ മാറ്റം വരുന്നു... Read More
കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 11 യൂണികോണുകള്‍ ഉണ്ടായി. യഥാര്‍ത്ഥത്തില്‍, എല്ലാ മാസവും 3-4 യൂണികോണുകള്‍ ഉണ്ടാകുന്നുണ്ട്. 2016ല്‍ കുറച്ച് സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിക്ഷേപങ്ങള്‍, ഇന്‍കുബേറ്ററുകള്‍, ആക്‌സിലറേറ്ററുകള്‍ എന്നിവയുടെ കാര്യത്തില്‍ വളരെ പരിമിതമായ പിന്തുണ മാത്രമേ ലഭ്യമായിരുന്നുള്ളൂ. അതിനുശേഷം ലോകത്തിലെ ഏറ്റവും ഊര്‍ജ്ജസ്വലമായ ഇക്കോസിസ്റ്റങ്ങളിലൊന്നായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം പക്വത പ്രാപിക്കുക മാത്രമല്ല, പലമടങ്ങ് വളരുകയും ചെയ്തു, അമിതാഭ്കാന്ത് പറഞ്ഞു.
ലളിതമായ രജിസ്‌ട്രേഷന്‍ പ്രക്രിയ, മൂന്ന് വര്‍ഷത്തേക്ക് നികുതി ആനുകൂല്യങ്ങള്‍, സര്‍ക്കാര്‍ ടെന്‍ഡറുകളില്‍ പങ്കെടുക്കാനുള്ള യോഗ്യത, പേറ്റന്റ് ഫയലിംഗ് ചെലവ് കുറയ്ക്കല്‍ എന്നിവ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്ന പിന്തുണയില്‍ ഉള്‍പ്പെടുന്നു. ആഗോള സ്റ്റാര്‍ട്ടപ്പ് ലാന്‍ഡ്സ്‌കേപ്പില്‍ രാജ്യത്തിന്റെ സ്ഥാനം ഉറപ്പിക്കാന്‍ ഇന്ത്യയുടെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സഹായിച്ചതായും അമിതാഭ്കാന്ത് പറഞ്ഞു.
കേരള വിനോദസഞ്ചാര മേഖലയെ ഉണര്‍ത്താന്‍ സിനിമ ടൂറിസം
... Read More
ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഡാറ്റ പ്ലാനുകള്‍ ഇന്ത്യയിലാണ്. ഇത് സ്മാര്‍ട്ട്ഫോണ്‍ ഉപകരണങ്ങളുടെ ഉയര്‍ന്ന അഡോപ്ഷന്‍ സാധ്യമാക്കി. ഡിജിറ്റല്‍ കണക്റ്റിവിറ്റി ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് പ്രസ്ഥാനത്തിന് വലിയ ഉത്തേജനം നല്‍കിയതായും നിതി ആയോഗ് സിഇഒ പറഞ്ഞു. നിലവില്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ലിസിറ്റി ആന്റ് ഇന്റേണല്‍ ട്രേഡ് ഔദ്യോഗികമായി അംഗീകരിച്ച 67,000 സ്റ്റാര്‍ട്ടപ്പുകള്‍ രാജ്യത്തുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.