- Trending Now:
പുതിയ മോഡലുകള്‍ വിപണിയിലെത്തുമ്പോള്‍ മികച്ച ബുക്കിങ് ലഭിക്കുന്നത് വിപണിയുടെ നല്ല സ്ഥിതിക്കു തെളിവാണ്
രാജ്യത്തു കാര്‍ നിര്‍മാണവും വില്‍പനയും വര്‍ധിച്ചു. സെമികണ്ടക്ടര്‍ ചിപ് ലഭ്യത ഉയര്‍ന്നു തുടങ്ങിയതിന്റെ സൂചനയായാണ് ജൂണില്‍ വാഹനമേഖലയില്‍ വര്‍ധനവ് ഉണ്ടായത്. 2021 ജൂണിലെ വില്‍പനയെക്കാള്‍ 40% കൂടുതലാണ് ഇത്തവണത്തെ വില്‍പനയെന്ന് വാഹന ഡീലര്‍മാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഓട്ടമൊബീല്‍ ഡീലേഴ്‌സ് അസോസിയേഷന്‍സ് (FADA) അറിയിച്ചു.
2,60,683 പുതിയ കാറുകളാണ് കഴിഞ്ഞ മാസം വിറ്റഴിഞ്ഞത്. തെലങ്കാന, ലഡാക്ക്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ റീട്ടെയില്‍ വില്‍പനക്കണക്കുകള്‍ ഉള്‍പ്പെടുത്താതെയാണിത്. കേന്ദ്രീകൃത 'വാഹന്‍' പോര്‍ട്ടലില്‍ ഈ മേഖലകള്‍ ഉള്‍പ്പെട്ടിട്ടില്ല. മൊത്തം വാഹന വില്‍പന 15,51 ലക്ഷമാണ്. 27% വര്‍ധന. കോവിഡിനുമുന്‍പത്തെ (2019) ജൂണിലെക്കാള്‍ 9% കുറവാണിത്.
സെമികണ്ടക്ടര്‍ ചിപ് ലഭ്യത ഉയര്‍ന്നെങ്കിലും എസ്യുവി വിഭാഗത്തിലെ വാഹനങ്ങള്‍ കിട്ടാന്‍ നീണ്ട കാത്തിരിപ്പുകാലമുണ്ട്. എങ്കിലും പുതിയ മോഡലുകള്‍ വിപണിയിലെത്തുമ്പോള്‍ മികച്ച ബുക്കിങ് ലഭിക്കുന്നത് വിപണിയുടെ നല്ല സ്ഥിതിക്കു തെളിവാണെന്ന് ഫാഡ വിലയിരുത്തി.
ഇരുചക്ര വാഹന വിപണിയില്‍ 20% വില്‍പന വര്‍ധനയുണ്ട്. 11.19 ലക്ഷം ടൂവീലറുകളാണ് കഴിഞ്ഞ മാസം വിറ്റത്. ഗ്രാമീണമേഖലയുടെ സാമ്പത്തിക നിലയ്ക്ക് വിലക്കയറ്റം വെല്ലുവിളിയാകുന്നതും പലയിടത്തും മഴക്കാലമായതും കാരണമാണ് വില്‍പനയില്‍ വളര്‍ച്ചനിരക്കു കുറഞ്ഞത്. 67696 വാണിജ്യ വാഹനങ്ങള്‍ ജൂണില്‍ വിറ്റു. 89% വര്‍ധനയാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.