Sections

അവയവദാനത്തിന് മികച്ച പിന്തുണയാണ് ആവശ്യം; സ്പീക്കർ എ എൻ ഷംസീർ

Monday, Dec 11, 2023
Reported By Admin
Heart Care Foundation

കൊച്ചി: കേരളത്തിൽ അവയവദാനത്തിന്റെ കാര്യത്തിൽ കാണുന്ന വിമുഖത മാറ്റാൻ, ട്രാൻസ്പ്ലാന്റ് നടത്തുന്നവർക്ക് ഊർജം പകരുകയാണ് ട്രാൻസ്പ്ലാന്റ് ഗെയിംസ് എന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. പങ്കാളിത്തം കൊണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ ഹാർട് കെയർ ഫൗണ്ടേഷൻ സംഘടിപ്പിച്ച ട്രാൻസ്പ്ലാന്റ് ഗെയിംസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു അദ്ദേഹം.

അവയവ മാറ്റത്തിന് സംസ്ഥാനത്ത് അനുമതി അടക്കമുള്ള കാര്യങ്ങളിൽ ഇനിയും വേഗത കൊണ്ടുവരണമെന്ന് സ്പീക്കർ അഭിപ്രായപ്പെട്ടു. അവയവദാനത്തിൽ കൂടുതൽ സുതാര്യത കൊണ്ടുവരണം. ഇത്തരം മഹത്തായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്നും, ജയ പരാജയങ്ങൾക്കപ്പുറം പങ്കാളിത്തമാണ് മഹത്തരമായ കാര്യമെന്നും അദ്ദേഹം പറഞ്ഞു. അവയവ മാറ്റത്തിൽ വർദ്ധിച്ചു വരുന്ന തട്ടിപ്പുകളെ ഇല്ലാതാക്കാൻ സംവിധാനം കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു, സാധാരണക്കാരന് താങ്ങാവുന്ന തരത്തിൽ ട്രാൻസ്പ്ലാന്റുകൾ ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ സർക്കാരിത സംഘടനകളുടെ സഹായത്തോടെ സാധ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹാർട്ട് കെയർ ഫൗണ്ടേഷൻ സോവനീർ ടി ജെ വിനോദ് എംഎൽഎ ഹൈബി ഈഡൻ എംപിക്ക് നൽകി പ്രകാശനം ചെയ്തു. ഏറ്റവും കൂടുതൽ അവയവ മാറ്റത്തിന് വിധേയരായവർ പങ്കെടുത്ത പരിപാടി എന്ന ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് വേദിയിൽ വച്ച് കൈമാറി. 11 ഇനങ്ങളിലായി 450 ലേറെ ആളുകളാണ് കൊച്ചിയിൽ നടന്ന പ്രഥമ ട്രാൻസ്പ്ലാന്റ് ഗെയിംസിൽ പങ്കെടുത്തത്.

മന്ത്രിമാരായ പി രാജീവ്, എം ബി രാജേഷ്, എ കെ ശശീന്ദ്രൻ തുടങ്ങിയവർ വിവിധ ഘട്ടങ്ങളിലായി ട്രാൻസ്പ്ലാന്റ് ഗെയിംസിൽ പങ്കെടുത്തു സമ്മാനദാനം നിർവ്വഹിച്ചു.

Transplant Games
ഹാർട്ട് കെയർ ഫൗണ്ടേഷൻ സംഘടിപ്പിച്ച ട്രാൻസ്പ്ലാന്റ് ഗെയിംസ് പത്മശ്രീ മമ്മൂട്ടി ഉദ്ഘാടനം ചെയ്യുന്നു. ചലച്ചിത്ര സംവിധായകൻ മേജർ രവി, ഹാർട്ട് കെയർ ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം എന്നിവർ സമീപം

ഹാർട്ട് കെയർ ഫൌണ്ടേഷൻ ചെയർമാൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം പി, കൊച്ചി മേയർ അഡ്വ എം അനിൽകുമാർ, ടി ജെ വിനോദ് എം എൽ എ , കെഎംആർഎൽ എം ഡി ലോകനാഥ് ബെഹറ, കെ സോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ നോബിൾ ഗ്രേഷ്യസ്, റീജിയണൽ സ്പോർട്സ് സെന്റർ സെക്രട്ടറി അഡ്വ നവാസ്, കെന്റ് കൺസ്ട്രക്ഷൻ എം ഡി രാജു, കോഗ് പ്രസിഡന്റ്ഫ്രാൻസിസ് മുക്കണ്ണിക്കൽ, ട്രസ്റ്റീ രാജു കണ്ണമ്പുഴ, ലിസി ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേഡൻ, ജോയിന്റ് ഡയറക്ടർ ഫാ റോജൻ നങ്ങേലിമാലിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഷനു മൂഞ്ഞേലി, ഫാ ഡേവിസ് പടന്നക്കൽ, ഫാ ജെറ്റോ തോട്ടുങ്കൽ തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.