Sections

വാഹന ഇന്‍ഷുറന്‍സും ഇനി പിടിച്ചാല്‍ കിട്ടില്ല

Thursday, May 26, 2022
Reported By admin
insurance

കോവിഡ്-19 ബാധിച്ച സമയത്ത് നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തുകയായിരുന്നു

 

തേര്‍ഡ് പാര്‍ട്ടി മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സിന്റെ അടിസ്ഥാന പ്രീമിയം നിരക്കുകള്‍ വര്‍ധിപ്പിച്ച് കേന്ദ്രം. പുതുക്കിയ നിരക്കുകള്‍ 2022 ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. 2019-20 സാമ്പത്തിക വര്‍ഷത്തിലാണ് ഇതിനു മുന്‍പ് നിരക്കുകള്‍ പുതുക്കിയത്. കോവിഡ്-19 ബാധിച്ച സമയത്ത് നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തുകയായിരുന്നു. 

പുതിയ നിരക്കുകള്‍ പ്രകാരം, 1000 സിസിയില്‍ കവിയാത്ത സ്വകാര്യ കാറുകളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിന്റെ വാര്‍ഷിക നിരക്ക്  2,094 രൂപയായി. 2019-20 വര്‍ഷത്തില്‍ ഇത് 2,072 രൂപയായിരുന്നു. 1000 സിസിക്കും 1500 സിസിക്കും ഇടയില്‍ എന്‍ജിന്‍ ശേഷിയുള്ള സ്വകാര്യ കാറുകളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് 3,221 രൂപയില്‍ നിന്ന് 3,416 രൂപയായി ഉയര്‍ത്തി. അതേസമയം 1500 സിസിക്ക് മുകളില്‍ എന്‍ജിന്‍ ശേഷിയുള്ള വലിയ സ്വകാര്യ വാഹനങ്ങളുടെ പ്രീമിയം 7,890 രൂപയില്‍ നിന്ന് 7,897 രൂപയായി കുറയും.

റോഡ്, ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ ഗസറ്റ് വിജ്ഞാപനം അനുസരിച്ച്, 150 സിസിക്ക് മുകളിലുള്ളതും എന്നാല്‍ 350 സിസിയില്‍ കൂടാത്തതുമായ ഇരുചക്ര വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം 1,366 രൂപയും 350 സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം 2,804 രൂപയും ആയിരിക്കും. മൂന്ന് വര്‍ഷത്തെ സിംഗിള്‍ പ്രീമിയം നിരക്കുകളും വിജ്ഞാപനത്തിലുണ്ട്. 1000 സിസിയില്‍ കൂടാത്ത പുതിയ കാറുകള്‍ക്ക് 6,521 രൂപയും 1000 സിസിക്കും 1500 സിസിക്കും ഇടയിലുള്ള കാറിന് 10,640 രൂപയുമാണ് സിംഗിള്‍ പ്രീമിയം തുക. 1500 സിസിയില്‍ കൂടുതലുള്ള പുതിയ സ്വകാര്യ വാഹനങ്ങള്‍ക്ക് 24,596 രൂപയ്ക്ക് മൂന്ന് വര്‍ഷത്തേക്ക് ഇന്‍ഷുറന്‍സ് ലഭിക്കും.

ഇലക്ട്രിക് വാഹനങ്ങളുടെ കാര്യമെടുക്കുകയാണെങ്കില്‍, 30 കിലോവാട്ടില്‍ താഴെ എന്‍ജിന്‍ പവര്‍ വരുന്ന വാഹനങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് 5,543 രൂപ സിംഗിള്‍ പ്രീമിയം ആയി അടയ്ക്കാം. 30 കിലോവാട്ടിനും 65  കിലോവാട്ടിനും ഇടയിലുള്ള വാഹനങ്ങള്‍ക്ക് 9,044 രൂപയാണ് പ്രീമിയം തുക.  65 കിലോവാട്ടില്‍ കൂടുതലുള്ള വലിയ ഇലക്ടോണിക് വാഹനങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് 20,907 രൂപ നല്‍കണം.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.