- Trending Now:
ഗ്രാമങ്ങളിലും നഗരങ്ങളിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് വളരെ പ്രയോജനകരമായിരിക്കും
സ്ത്രീകളെ സ്വയം പര്യാപ്തരാക്കുന്നതിനായി നൂതന പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി വീടിന് പുറത്ത് പോകാന്‍ സാധിക്കാത്ത സ്ത്രീകളെ ലക്ഷ്യമിട്ടു കൊണ്ടാണ് പുതിയ സംരംഭ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.
വീട്ടില്‍ ഇരുന്ന് സമ്പാദിക്കാനും സ്ത്രീകള്‍ക്ക് സ്വയം പര്യാപ്തത നേടുന്നതിനുമായി ആരംഭിക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി സൗജന്യ സിലായ് മെഷീന്‍ യോജന. പദ്ധതിയിലൂടെ എല്ലാ സംസ്ഥാനങ്ങളിലെയും 50000-ത്തിലധികം സ്ത്രീകള്‍ക്ക് സൗജന്യ സിലായ് മെഷീനുകള്‍ നല്‍കും. ഗ്രാമങ്ങളിലും നഗരങ്ങളിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് ഇത വളരെ പ്രയോജനകരമായിരിക്കും.
എന്താണ് സൗജന്യ സിലായ് മെഷീന്‍ യോജന?
കൊറോണ മഹാമാരി കാരണം നമ്മുടെ രാജ്യത്ത് തൊഴിലില്ലായ്മ വളരെയധികം വര്‍ദ്ധിച്ചു. സ്വയം ആശ്രയിച്ചു കഴിയുന്ന, താങ്ങാന്‍ ആരുമില്ലാത്ത സ്ത്രീകളുള്‍പ്പെടെ എല്ലാവരുടെയും ജീവിതം വളരെ ദുസ്സഹമായിരിക്കുന്നു. തൊഴില്‍രഹിതരായ നിരവധി സ്ത്രീകളുണ്ട്, അവര്‍ ജീവിതത്തില്‍ വളരെയധികം ബുദ്ധിമുട്ടുന്നു. ഈ സ്‌കീം ആരംഭിച്ചത് ആ സ്ത്രീകള്‍ക്ക് സ്വയം ആശ്രയിക്കാനും സ്വതന്ത്രരാകാനും കഴിയുന്ന സാമ്പത്തിക സഹായം നല്‍കാനാണ്.
പ്രയോജനങ്ങള്‍
ഈ പദ്ധതി പ്രകാരം രാജ്യത്തെ സ്ത്രീകള്‍ക്ക് സൗജന്യ തയ്യല്‍ മെഷീന്‍ നല്‍കും. സംസ്ഥാനത്ത് 50000-ത്തിലധികം സ്ത്രീകള്‍ക്ക് സൗജന്യ യന്ത്രങ്ങള്‍ നല്‍കും. ഈ പദ്ധതിയിലൂടെയും രാജ്യത്തെ ഏതൊരു സ്ത്രീക്കും എളുപ്പത്തില്‍ ലാഭമുണ്ടാക്കാനാകും.
യോഗ്യത
പ്രായം 18 വയസ്സിനും 40 വയസ്സിനും ഇടയില്‍ ആയിരിക്കണം.
ഭര്‍ത്താവിന്റെ വാര്‍ഷിക വരുമാനം 1,20,000 കവിയാന്‍ പാടില്ല.
ആവശ്യമായ രേഖകള്‍
ആധാര്‍ കാര്‍ഡ്
പ്രായ സര്‍ട്ടിഫിക്കറ്റ്
വരുമാന സര്‍ട്ടിഫിക്കറ്റ്
തിരിച്ചറിയല്‍ രേഖ
കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്
മൊബൈല്‍ നമ്പര്‍
പാസ്പോര്‍ട്ട് സൈസ് ഫോട്ടോ
അപ്രാപ്തമാണെങ്കില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്
വിധവയാണെങ്കില്‍ വിധവ സര്‍ട്ടിഫിക്കറ്റ്
എങ്ങനെ അപേക്ഷിക്കാം?
ഘട്ടം 1- ഇന്ത്യാ ഗവണ്‍മെന്റിന്റെ സൗജന്യ സിലായ് മെഷീന്‍ യോജനയുടെ ഔദ്യോഗിക വെബ്‌സൈറ്റായ india.gov.in സന്ദര്‍ശിക്കുക
ഘട്ടം 2- അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യുക, പ്രിന്റ് ഔട്ട് എടുക്കുകയും ചെയ്യുക (അപേക്ഷ ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക)
ഘട്ടം 3- ആവശ്യമായ വിശദാംശങ്ങള്‍ നല്‍കുക (പേര്, പിതാവ് / ഭര്‍ത്താവിന്റെ പേര്, ജനനത്തീയതി, മറ്റ് വിവരങ്ങള്‍ തുടങ്ങിയ എല്ലാ വിശദാംശങ്ങളും പൂരിപ്പിക്കുക).
ഘട്ടം 4- എല്ലാ വിവരങ്ങളും പൂരിപ്പിച്ചതിന് ശേഷം, നിങ്ങളുടെ അപേക്ഷാ ഫോമിനൊപ്പം ഫോട്ടോ കോപ്പിയും എല്ലാ രേഖകളും അറ്റാച്ച് ചെയ്യുക. ബ്ലോക്ക് ഓഫീസിലോ അല്ലെങ്കില്‍ മറ്റ് ബന്ധപ്പെട്ട ഓഫീസിലോ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്
ഘട്ടം 5- ഇതിനുശേഷം, നിങ്ങളുടെ അപേക്ഷാ ഫോം ഓഫീസര്‍ പരിശോധിക്കും. തുടര്‍ന്ന് യോഗ്യയാണെങ്കില്‍ സൗജന്യ തയ്യല്‍ മെഷീന്‍ ലഭിക്കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.