Sections

കേരഗ്രാമം പദ്ധതിയുടെ ഗുണങ്ങള്‍ കര്‍ഷകര്‍ക്കും 

Tuesday, Nov 08, 2022
Reported By admin
minister

സര്‍ക്കാര്‍ കര്‍ഷര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കും


കേരഗ്രാമം പദ്ധതിയുടെ ഗുണങ്ങള്‍ കര്‍ഷകര്‍ക്കും ലഭ്യമാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്. തൂണേരി ഗ്രാമപഞ്ചായത്തില്‍ വിജയകരമായി പൂര്‍ത്തിയാക്കിയ കേരഗ്രാമം പദ്ധതിയുടെ രണ്ടാം വര്‍ഷ പദ്ധതി പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി.

വാര്‍ഡുതലത്തില്‍ കര്‍ഷകരുടെ കൂട്ടായ്മകള്‍ രൂപീകരിക്കാനും ഇതിലൂടെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. ഉത്പന്നങ്ങള്‍ ഉണ്ടാക്കാനാവശ്യമായ പരിശീലനങ്ങള്‍ക്കും മറ്റാവശ്യങ്ങള്‍ക്കും സര്‍ക്കാരിന്റെ എല്ലാ സഹായങ്ങളും ഉണ്ടാകും. നാളീകേര സംഭരണ വിഷയത്തില്‍ സര്‍ക്കാര്‍ കര്‍ഷര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.