- Trending Now:
ഉല്പന്നത്തിന്റ വരവ് ഇ-വാഹന മേഖലയില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടാക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
ലോകത്തെ ഞെട്ടിക്കുന്ന കണ്ടു പിടിത്തവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ചൈനീസ് കമ്പനി. ചൈനയിലെ മുന്‍നിര ലിഥിയം-അയണ്‍ ബാറ്ററി നിര്‍മാതാക്കളായ കണ്ടമ്പററി ആംപെരെക്‌സ് ടെക്‌നോളജി കമ്പനി ലിമിറ്റഡ് (സിഎടിഎല്‍) ആണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. തങ്ങളുടെ പുതിയ ബാറ്ററി ഉപയോഗിച്ച് ഒറ്റ ചാര്‍ജിങ്ങില്‍ 1000 കിലോമീറ്ററിലധികം ഡ്രൈവിങ് സാധ്യമാണെന്നാണ് കമ്പനിയുടെ അവകാശവാദം. ഇത് യാഥാര്‍ഥ്യമാകുന്നത് ആഗോളതലത്തില്‍ തന്നെ ഇ-വാഹന രംഗത്തെ അടിമുടി മാറ്റിമറിക്കും.
മൂന്നാം തലമുറ സെല്‍-ടു-പാക്ക് (സിടിപി) സാങ്കേതികവിദ്യയാണ് ക്വിലിന്‍ / സിടിപി 3.0 എന്നു പേരിട്ടിരിക്കുന്ന ബാറ്ററിയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിന് 72 ശതമാനം വോളിയം യൂട്ടിലൈസേഷന്‍ കഴിവുണ്ട്. 255 ഡബ്ല്യുഎച്ച്/കി.ഗ്രാം വരെയുള്ള എനര്‍ജി ഡെന്‍സിറ്റിയുമുള്ള ടെര്‍നറി ബാറ്ററി സംവിധാനം ലോകത്തിലെ തന്നെ ഏറ്റവുമുയര്‍ന്ന ഇന്റഗ്രേഷനാണ് പ്രദാനം ചെയ്യുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.
മൊഡ്യൂളുകള്‍ ഇല്ലാതെ സെല്ലുകളെ പാക്കുകളിലേക്ക് കൂട്ടിച്ചേര്‍ക്കുന്ന സിടിപി സംവിധാനം സിസ്റ്റത്തിന്റെ എനര്‍ജി ഡെന്‍സിറ്റി വര്‍ധിപ്പിക്കും. കൂടാതെ ഇത് ഉല്പാദനത്തെ ലളിതമാക്കുകയും, ചെലവ് കുറയ്ക്കുകയും ചെയ്യും. ഇതിനു പുറമെ ഈ ടെക്‌നോളജി ഉല്പന്നത്തിന്റെ സര്‍വീസ് ലൈഫ് വര്‍ധിപ്പിക്കും. ചാര്‍ജിങ് സ്പീഡ് വര്‍ധിക്കുമെന്നതും, മികച്ച സുരക്ഷ നല്‍കുമെന്നതും മറ്റ് ഗുണങ്ങളാണ്. കുറഞ്ഞ താപനിലയില്‍ ഇത് പ്രവര്‍ത്തിക്കുമെന്നത് മറ്റൊരു പോസിറ്റീവാണ്.
ബാറ്ററി അതിന്റെ ഫുള്‍ ലൈഫ് സൈക്കിള്‍ റിലയബിലിറ്റി വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ ഇന്റഗ്രേറ്റഡ് എനര്‍ജി യൂണിറ്റ് ഷോക്ക്, വൈബ്രേഷന്‍ എന്നിവയ്‌ക്കെതിരെ പ്രതിരോധം തീര്‍ക്കുന്നു. സെല്ലും, മള്‍ട്ടി ഫങ്ഷണല്‍ ഇലാസ്റ്റിക് ഇന്റര്‍ ലേയറും ചേര്‍ന്നതാണ് ഇന്റഗ്രേറ്റഡ് എനര്‍ജി യൂണിറ്റ്. താപനിലയുടെ കാര്യത്തില്‍ സ്ഥിരത നില നിര്‍ത്തുമെന്നും, സുരക്ഷ നല്‍കുമെന്നും കമ്പനി പറയുമ്പോള്‍ ഉയര്‍ന്ന എനര്‍ജി ഡെന്‍സിറ്റിയുള്ള ഉല്പന്നങ്ങളുമായും, അപ്‌ഗ്രേഡുകളുമായും ഭാവിയില്‍ യോജിച്ചു പോകാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ സെല്‍ വളരെ വേഗത്തില്‍ കൂളാവുമെന്നും, സെല്ലുകള്‍ തമ്മില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള താപനിലയിലെ അന്തരങ്ങള്‍ മറികടക്കാന്‍ സാധിക്കുമെന്നും കമ്പനി പറയുന്നു. മാത്രമല്ല ഫാസ്റ്റ് മോഡില്‍ ചാര്‍ജ്ജ് ചെയ്യാന്‍ കേവലം 10 മിനിറ്റ് മാത്രമാണ് വേണ്ടത്.
ചാര്‍ജിങ് സ്പീഡ്, താപനിലയിലുണ്ടാകുന്ന അന്തരങ്ങള്‍, സുരക്ഷാ സംബന്ധമായ ആശങ്കകള്‍ എന്നിവയ്‌ക്കെല്ലാം ഒറ്റയടിക്ക് പരിഹാരമാകുന്ന പ്രഖ്യാപനമാണ് പുതിയ പ്രൊഡക്ടിലൂടെ കമ്പനി നടത്തിയത്. ഇത്തരമൊരു ഉല്പന്നത്തിന്റ വരവ് ഇ-വാഹന മേഖലയില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടാക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.