- Trending Now:
കൊച്ചി: ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷൻറെ പ്രസിഡൻറായി ഡിസ്നി സ്റ്റാർ കൺട്രി മാനേജരും പ്രസിഡൻറുമായ കെ.മാധവൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
ഡൽഹിയിൽ നടന്ന ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷൻറെ 24-ാമത് ആനുവൽ ജനറൽ മീറ്റിംഗിൽ രജത് ശർമ്മ, രാഹുൽ ജോഷി എന്നിവരെ വൈസ് പ്രസിഡൻറായും പുനിത് മിശ്രയെ ട്രഷററായും തിരഞ്ഞെടുത്തിട്ടുണ്ട്. ഐ. വെങ്കട്ട്, അരൂൺ പുരി, എൻ.പി. സിംഗ്, നിതിൻ നദ്കർണി, പുനിത് ഗോയങ്ക, ആർ. മഹേഷ് കുമാർ, ഗൗരവ് ബാനർജി എന്നിവരാണ് മറ്റ് ഡയറക്ടർമാർ. എജിഎമ്മിന് ശേഷം നടന്ന ഐബിഡിഎഫ് ഡയറക്ടർ ബോർഡ് യോഗം ജോൺ ബ്രിട്ടാസ്, കെവിൻ വാസ് എന്നിവരെ കൂടി ബോർഡിലേക്ക് തിരഞ്ഞെടുത്തു.
ഉക്രെയ്നിലെ റഷ്യയുടെ അധിനിവേശം, ഇസ്രായേൽ-ഹമാസ് യുദ്ധം മൂലമുള്ള മിഡിൽ-ഈസ്റ്റിലെ പ്രതിസന്ധി, സാമ്പത്തിക അസ്ഥിരത എന്നിവ പോലുള്ള പ്രശ്നങ്ങൾക്കിടയിലും, ഇന്ത്യൻ സമ്പദ് വ്യവസ്ഥ പൊതുവിലും മീഡിയ ആൻഡ് എൻറർടൈൻമെൻറ് വ്യവസായം പ്രത്യേകിച്ചും അങ്ങേയറ്റം അതിജീവന സ്വഭാവം കാണിക്കുന്നുവെന്ന് എജിഎമ്മിൽ അംഗങ്ങളെ അഭിസംബോധന ചെയ്ത് ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷൻ പ്രസിഡൻറ് കെ.മാധവൻ പറഞ്ഞു.
868 ദശലക്ഷം ബ്രോഡ്ബാൻഡ് ഉപയോക്താക്കളുമായി ഇന്ത്യ ഒരു ഡിജിറ്റൽ പരിവർത്തന യാത്ര ആരംഭിച്ചുകഴിഞ്ഞു. തുടങ്ങി ഒരു വർഷത്തിനുള്ളിൽതന്നെ 5ജി സേവനങ്ങൾ 97 ശതമാനം ഇന്ത്യൻ നഗരങ്ങളിലും ലഭ്യമായതിൻറെ ഫലമായി ഇൻറർനെറ്റ് വേഗത 3 മടങ്ങ് വർദ്ധിച്ചു. ഇന്ത്യയിൽ വിൽക്കുന്ന ടിവി സെറ്റുകളിൽ 90 ശതമാനവും സ്മാർട്ട് ടിവികളാണ്. 2023 ഇന്ത്യൻ മീഡിയ ആൻഡ് എൻറർടൈൻമെൻറ് വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഒരു നിർണ്ണായക വർഷമായിരിക്കുമെന്നും ഡിജിറ്റൽ പരസ്യ വരുമാനം പരമ്പരാഗത മാധ്യമങ്ങളിലെ പരസ്യ വരുമാനത്തെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.