Sections

റബ്ബറുത്പാദന പ്രോത്സാഹന പദ്ധതിയുടെ പത്താം ഘട്ടം ആരംഭിച്ചു

Thursday, Jul 04, 2024
Reported By Admin
Rubber Production Promotion Scheme

റബ്ബർകർഷകർക്ക് ന്യായമായ വില ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ കേരളസർക്കാർ നടപ്പാക്കിവരുന്ന റബ്ബറുത്പാദന പ്രോത്സാഹന പദ്ധതിയുടെ പത്താം ഘട്ടം ആരംഭിച്ചു.

കേരളത്തിലെ കർഷകർ ഉത്പാദിപ്പിക്കുന്ന റബ്ബറിന് (ആർഎസ്എസ് 4) കിലോഗ്രാമിന് കുറഞ്ഞത് 180 രൂപ ഉറപ്പാക്കുതാണ് ഈ പദ്ധതി. നിലവിൽ പദ്ധതിയിൽ അംഗങ്ങളാകാത്ത കർഷകർക്ക് നവംബർ മുപ്പത് വരെ രജിസ്റ്റർ ചെയ്യാൻ അവസരമുണ്ടായിരിക്കുന്നതാണ്. ഇതിനായി നിശ്ചിത ഫോറത്തിൽ അടുത്തുള്ള റബ്ബറുത്പാദക സംഘത്തിൽ അപേക്ഷ നൽകണം. അപേക്ഷയോടൊപ്പം അപേക്ഷകന്റെ ഫോട്ടോ, ടാപ്പുചെയ്യുന്ന റബ്ബർ നിൽക്കുന്ന സ്ഥലത്തിന്റെ തന്നാണ്ട് കരം അടച്ച രസീത്, ബാങ്ക് പാസ്ബുക്കിന്റെയും ആധാർ കാർഡിന്റെയും കോപ്പി എന്നിവ ഹാജരാക്കണം.

എല്ലാ ഗുണഭോക്താക്കളും 2024-25 വർഷത്തെ ഭൂനികുതി അടച്ച രസീത് സമർപ്പിച്ച് രജിസ്ട്രേഷൻ പുതുക്കേണ്ടതാണ്. ധനസഹായത്തിനായി സമർപ്പിക്കുന്ന സെയിൽസ് ഇൻവോയ്സുകൾ/ബില്ലുകൾ സാധുവായ ലൈസൻസുള്ള ഒരു ഡീലറിൽ നിന്നുള്ളതായിരിക്കണം. ഡീലർമാർ നിയമപരമായി വേണ്ട റിട്ടേണുകൾ എല്ലാം സമർപ്പിക്കുവരുമായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള റബ്ബർബോർഡ് ഓഫീസുമായി ബന്ധപ്പെടുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.