- Trending Now:
ആലപ്പുഴ: കണ്ടല്ലൂർ പഞ്ചായത്തിലെ പട്ടോളി മാർക്കറ്റ് ജംഗ്ഷനിൽ തനിമ അരക്കനട്ട് പ്ലേറ്റ് പ്രൊഡക്ഷൻ യൂണിറ്റിലെ പാളപാത്ര നിർമാണ മെഷീനിന് ഒരു വിശ്രമവുമില്ല. ഇവിടെ പാളയിൽ നിന്ന് ജീവിതം മെനയുകയാണ് പ്രതീക്ഷ കുടുംബശ്രീയിലെ മൂന്ന് വനിതകൾ. സംരംഭകരായ രമ്യ സജിയും കൂട്ടുകാരായ രേഖ അനീഷും ആശ രാജേഷുമാണ് പാളയിൽ നിന്ന് പ്രകൃതി സൗഹൃദ ഉൽപ്പന്നങ്ങൾ നിർമിച്ച് വിപണിയിലെത്തിക്കുന്നത്. വ്യവസായ വകുപ്പിന്റെ 75 ശതമാനം സബ്സിഡിയിൽപ്രവർത്തിക്കുന്ന സ്ഥാപനത്തിൽ പ്ലേറ്റ്, സ്പൂൺ, ചെറിയ പാത്രങ്ങൾ എന്നിവയാണ് നിർമിക്കുന്നത്. പാള പത്രങ്ങൾക്ക് മൂന്ന് രൂപ വരെയാണ് വില.
പാളപാത്ര നിർമാണ യൂണിറ്റ് എന്ന ആശയം ആദ്യമുദിച്ചത് രമ്യയുടെ മനസ്സിലാണ്. അത് കൂട്ടുകാരികളുമായി പങ്കുവെച്ചു. അവരും തയ്യാറായതോടെ കോയമ്പത്തൂരിൽ നിന്നും മെഷീൻ വാങ്ങി. അതിൽ പരിശീലിച്ചു തുടങ്ങി. 'തൃശ്ശൂരിൽ നിന്നുമാണ് പാള എത്തിക്കുന്നത്. ഒരു പാളയ്ക്ക് ഏഴര രൂപയാണ് വില. രണ്ടു മണിക്കൂർ വെള്ളത്തിൽ മുക്കിവെച്ച് ബ്രഷ് ഉപയോഗിച്ച് വൃത്തിയായി കഴുകി നനവ് മാറിയ ശേഷം പാള മെഷീനിലേക്ക് വയ്ക്കും. മെഷീനിൽ വച്ചിരിക്കുന്ന അച്ചിന്റെ ആകൃതിയിൽ അഞ്ചു മിനിറ്റ് കഴിയുമ്പോൾ പ്ലേറ്റുകൾ തയ്യാറായി വരും.ഈ പ്ലേറ്റുകൾ വൃത്തിയായി തുടച്ച് പാക്ക് ചെയ്യും. ഒരു ദിവസം 200 പ്ലേറ്റുകൾ വരെ ഉണ്ടാക്കാൻ സാധിക്കും. കഴുകി ഉണക്കി സൂക്ഷിച്ചാൽ രണ്ടാഴ്ച വരെ പ്ലേറ്റുകൾ ഉപയോഗിക്കാം. ചടങ്ങുങ്ങൾക്കും മറ്റും ഇപ്പോൾ പാള പ്ലേറ്റിന് ചോദിച്ച് ഒട്ടേറെ പേർ എത്തുന്നുണ്ട്.'- രമ്യ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.