- Trending Now:
ടെസ്ല ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ വില്‍ക്കാനുള്ള പദ്ധതി നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ട്. ഷോറൂം സ്ഥലത്തിനായുള്ള തിരച്ചില്‍ ഉപേക്ഷിച്ചതായും, ഇറക്കുമതി നികുതിയുടെ കാര്യങ്ങള്‍ സര്‍ക്കാരുമായി സംസാരിക്കാന്‍ നിയോഗിച്ച ടീമിലെ ചിലരെ സ്ഥലം മാറ്റിയതായും കമ്പനിയുമായി ബന്ധമുള്ള മൂന്ന് പേര്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.
യുഎസിലെയും ചൈനയിലെയും ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങള്‍ (ഇവി) കുറഞ്ഞ താരിഫില്‍ വിറ്റ് ഡിമാന്‍ഡ് ആദ്യമായി പരീക്ഷിക്കാന്‍ ടെസ്ല ശ്രമിച്ചതിനാല്‍ സര്‍ക്കാര്‍ പ്രതിനിധികളുമായുള്ള ഒരു വര്‍ഷത്തിലേറെ നീണ്ട ചര്‍ച്ചകള്‍ പരാജയമായതിനെത്തുടര്‍ന്നാണ് ടെസ്ല ഇങ്ങനെയൊരു തീരുമാനമെടുത്തത്. പുറത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനത്തിന് 100 ശതമാനം നികുതി ഈടാക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നയം. ഇതാണ് ടെസ്ലയുടെ പിന്മാറ്റത്തിന് കാരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.