Sections

വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കൽ, പരീക്ഷാ ഉപകരണങ്ങൾ, ഐടി ഉപകരണങ്ങൾ, കണ്ടിജൻസി സ്ാധനങ്ങൾ, ഭക്ഷണം തുടങ്ങിയവ വിതരണം ചെയ്യൽ, വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻജറുകൾ ക്ഷണിച്ചു

Tuesday, Oct 22, 2024
Reported By Admin
Tengers have been invited for works such as installation of water treatment plant, distribution of t

ഭക്ഷണം വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു

കണ്ണൂർ ജില്ലാ ആശുപത്രി ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ കീഴിലുള്ള പാട്യം - ചെറുവാഞ്ചേരിയിൽ പ്രവർത്തിക്കുന്ന പകൽവീടിന്റെ അന്തേവാസികളുടെ ആവശ്യത്തിലേക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് കരാറുകാർ/ഏജൻസികളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ഒക്ടോബർ 29 ന് രാവിലെ 11.30 വരെ ടെണ്ടർ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ ജില്ലാ ആശുപത്രിയിലെ ഡി.എം.എച്ച്.പി യുടെ ഓഫീസിൽ നിന്നും ലഭിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.

പരീക്ഷാ സാമഗ്രികൾ: ഇ-ടെൻഡർ

2024 നവംബർ മാസം മുതൽ ഒരു വർഷ കാലത്തേക്ക് പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ നിന്നും പരീക്ഷാ സാമഗ്രികൾ വിവിധ പരീക്ഷാ കേന്ദ്രങ്ങളിലും സംസ്ഥാനത്തെ 41 ജില്ലാ വിദ്യാഭ്യസ ഓഫീസുകളിലും എത്തിക്കുന്നതിന് 8 മുതൽ 12 വരെ ടൺ കപ്പാസിറ്റി ഉള്ളതും ഡ്രൈവറെ കൂടാതെ രണ്ട് പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്നതുമായ ടാക്സി പെർമിറ്റ് ഉള്ള കണ്ടെയിനർ വാഹനങ്ങളുള്ള സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ദർഘാസ് ഇ-ടെൻഡർ മുഖേന ഓൺലൈനായി സമർപ്പിക്കാം. ദർഘാസ് ഓൺലൈനായി ഒക്ടോബർ 31 വൈകിട്ട് 9 മണി വരെ സമർപ്പിക്കാം. തീയതി. ഇ-ടെൻഡർ തുറക്കുന്ന തീയതി നവംബർ 4 വൈകിട്ട് 3 മണി. അടങ്കൽ തുക, ദർഘാസ് ഫീസ്, നിരതദ്രവ്യം എന്നിവ സംബന്ധിച്ച വിവരം etenders.kerala.gov.in സർക്കാർ വെബ്സൈറ്റിൽ Tender ID: 2024_CGE_697941_1 പ്രകാരം ലഭ്യമാക്കിയിട്ടുണ്ട്. പ്രവൃത്തി സംബന്ധിച്ച വിശദവിവരങ്ങൾ അറിയാൻ പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലെ എഫ് സെക്ഷൻ സൂപ്രണ്ടുമായി ബന്ധപ്പെടാം. ഫോൺ: 0471 - 2546825.

വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിന് ടെൻഡർ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലപ്പുഴ പുന്നപ്ര വാടയ്ക്കലിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ (എംആർഎസ് പുന്നപ്ര) ബോർവെൽ വെള്ളത്തിന്റെ ശുദ്ധി ഉറപ്പുവരുത്തുതിന് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സംരക്ഷണകൂടാരം ഉൾപ്പടെ സ്ഥാപിക്കുന്നതിനായി മത്സരാടിസ്ഥാനത്തിൽ അംഗീകൃത ഏജൻസികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ 30 വൈകുന്നേരം 3 മണി. വിശദവിവരങ്ങൾക്ക് ഫോൺ: 7902544637.

ഫോർ വീലർ വാഹനം വാടകയ്ക്ക് ടെണ്ടർ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിനു കീഴിലെ മേലടി ഐസിഡിഎസ് ഓഫീസിലേക്ക് 2024-25 സാമ്പത്തിക വർഷം കരാർ വ്യവസ്ഥയിൽ (2025 നവംബർ 30 വരെ) പ്രതിമാസം പരമാവധി 20000 രൂപ പ്രകാരം ഫോർ വീലർ വാഹനം വാടകയ്ക്ക് നൽകുന്നതിന് തയ്യാറുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവെച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയ്യതി നവംബർ അഞ്ചിന് ഉച്ച രണ്ട് മണി. അന്നേ ദിവസം വൈകീട്ട് മൂന്നിന് ടെണ്ടർ തുറക്കും. ഫോൺ: 9446567648.

ഐടി ഉപകരണങ്ങൾ വാങ്ങാൻ ടെണ്ടർ

മേപ്പയ്യൂർ ഗവ. വിഎച്ച്എസ്എസിൽ 2024 -25 വർഷം സ്ക് എസ്എസ്കെ-സ്റ്റാർസ് പദ്ധതിയുടെ ഭാഗമായ എസ്ഡിഎസ് - ആനിമേറ്റർ (SDC- ANIMATOR) കോഴ്സിന് അനുവദിച്ച 5 ലക്ഷം രൂപയുടെ ഐ ടി ഉപകരണങ്ങൾ വാങ്ങുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും സീൽ ചെയ്ത ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ നൽകുന്നവർ 200 രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ കരാർ വെക്കണം. ടെണ്ടർ ലഭിക്കേണ്ട അവസാന തീയ്യതി നവംബർ അഞ്ച് ഉച്ച രണ്ട് മണി. അന്നേ ദിവസം മൂന്നിന് ടെൻഡർ തുറക്കും. ഫോൺ: 0496-2998983, 9400677669.

കണ്ടിജൻസി സാധനങ്ങൾ ദർഘാസ് ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിന് കീഴിൽ ഹരിപ്പാട് റവന്യൂ ടവറിൽ പ്രവർത്തിക്കുന്ന ഹരിപ്പാട് ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള 150 അങ്കണവാടികളിലേക്ക് 2023-24 സാമ്പത്തിക വർഷത്തേക്ക് ആവശ്യമായ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് സന്നദ്ധരായ സ്ഥാപനങ്ങളിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 6 ഉച്ചക്ക് ഒരു മണി. വിശദ വിവരങ്ങൾക്ക് ഫോൺ: 0479-2404280.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.