Sections

വാഹനങ്ങൾ വാടകയ്ക്ക് ലഭ്യമാക്കൽ, സാധന സാമഗ്രികൾ ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Wednesday, Dec 11, 2024
Reported By Admin
Tenders were invited for works such as provision of vehicles on hire, provision of materials etc

ജീപ്പ്/കാർ വാടകയ്ക്ക് നൽകുവാൻ റീ-ടെണ്ടർ ക്ഷണിച്ചു

കോട്ടയം: കാഞ്ഞിരപ്പളളി അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിലെ ആവശ്യത്തിനായി ജീപ്പ്/കാർ വാടകയ്ക്ക് നൽകുവാൻ താല്പര്യമുളള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും മുദ്ര വച്ച റീ-ടെണ്ടറുകൾ ക്ഷണിച്ചു. ടെൻഡറുകൾ ഡിസംബർ 13 ഉച്ചയ്ക്ക് 1.30 വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് 2.30 ന് തുറക്കും.

സാധന സാമഗ്രികൾ വാങ്ങുന്നതിനുളള ടെൻഡർ ക്ഷണിച്ചു

കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസിലെ ജില്ലാ അന്ധതാനിവാരണ സൊസൈറ്റിയുടെ പ്രവർത്തനത്തിലേക്ക് ആവശ്യമായ സാധന സാമഗ്രികൾ വാങ്ങുന്നതിനുളള ടെണ്ടർ ക്ഷണിച്ചു. ഡിസംബർ 30 നകം ടെണ്ടറുകൾ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0481-2562778, 2562923.

ടൂറിസ്റ്റ് ബസ് ലഭ്യമാക്കുന്നതിന് കുട്ടേഷൻ ക്ഷണിച്ചു

ജില്ലയിൽ കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ നായരങ്ങാടിയിൽ പ്രവർത്തിക്കുന്ന പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള ചാലക്കുടി മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥിനികൾക്ക് 2024 ഡിസംബർ 27, 28, 29 തിയതികളിലായി വയനാട് മാനന്തവാടിയിലെ ജി വിഎച്ച് എസ് എസിൽ നടത്തുന്ന സർഗോത്സവത്തിൽ പങ്കെടുപ്പിച്ച് തിരികെ എത്തിക്കുന്നതിന് 49 ഇരിപ്പിടങ്ങളുള്ള ടൂറിസ്റ്റ് ബസ് ലഭ്യമാക്കുന്നതിന് ബസ് ഉടമകളിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള കുട്ടേഷൻ ക്ഷണിച്ചു. ചാലക്കുടി മോഡൽ റെസിഡെൻഷ്യൽ സ്കൂളിലേക്ക് സർഗോത്സവത്തിന് ബസ് ലഭ്യമാക്കുന്നതിന് എന്ന് കവറിന് പുറത്ത് രേഖപ്പെടുത്തിയിരിക്കേണ്ടതാണ്. ക്വട്ടേഷനുകൾ ഡിസം. 21, രാവിലെ 10.30 വരെ സ്വീകരിക്കും. സർഗോത്സവത്തിനുള്ള കുട്ടികളെ 26/12/2024 ന് പുലർച്ചെ നായരങ്ങാടിയിലുള്ള മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ നിന്നും വയനാട് മാനന്തവാടിയിലെ G.V.H.S.S 26/12/2024 ഉച്ചക്ക് 2 മണിക്ക് എത്തിച്ച് 27/12/2024, 28/12/2024, 29/12/2024 തിയതികളിൽ കലാമേള നടക്കുന്ന വേദിയിൽ നിന്നും താമസ സ്ഥലത്തേക്കും തിരിച്ച് വേദിയിലേക്കും യഥാ സമയം എത്തിക്കേണ്ടതും 29/12/2024 വൈകുന്നേരം സർഗ്ഗോത്സവം കഴിഞ്ഞ ശേഷം സ്കൂളിൽ തിരിച്ചെത്തിക്കണം. ഫോൺ-04802960400.

ലോറികൾ വാടകയ്ക്ക് നൽകുന്നതിന് ഇ-ടെണ്ടർ ക്ഷണിച്ചു

കേരള സ്റ്റേറ്റ് സീഡ് ഡെവലപ്മെന്റ് അതോറിറ്റിക്ക് 2024-25 വർഷത്തേക്ക് നെൽവിത്ത് വിതരണം ചെയ്യുന്നതിന് ലോറികൾ വാടകയ്ക്ക് നൽകുന്നതിന് ഇ-ടെണ്ടർ ക്ഷണിച്ചു. ഇ-ടെണ്ടർ ഐഡി നമ്പർ: 2024_AGRI_713111_1. ടെണ്ടർ ഡിസം. 28 വരെ സ്വീകരിക്കും. 2025 ജനു. 8 ന് തുറക്കും. കൂടുതൽ വിവരങ്ങൾക്ക് www.etenders.kerala.gov.in സന്ദർശിക്കുക.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.