Sections

വാഹനം വാടകയ്ക്ക് എടുക്കുന്നതിനും സ്‌പോർട്‌സ് സാമഗ്രികൾ വിതരണം ചെയ്യുന്നതിനുമായി ടെണ്ടറുകൾ ക്ഷണിച്ചു

Friday, Aug 25, 2023
Reported By Admin
Tenders Invited

വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെൻഡർ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള കോതമംഗലം (അഡിഷണൽ) ഐ.സി.ഡി.എസ്. പ്രൊജക്റ്റ് ഓഫീസിലെ ഉപയോഗത്തിനായി 2023-24 സാമ്പത്തിക വർഷം സെപ്റ്റംബർ മാസം മുതൽ വാഹനം വാടകയ്ക്ക് എടുക്കുന്നതിന് വ്യക്തികളിൽ നിന്ന് ടെൻഡറുകൾ ക്ഷണിച്ചു. റീ ടെൻഡർ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 10 നും വൈകിട്ട് 5 നും ഇടയിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കോതമംഗലം (അഡിഷണൽ) ശിശുവികസന പദ്ധതി ഓഫിസിൽ നിന്നും ലഭിക്കും. ( ഫോൺ 0485 - 2828161, 9447830178). ടെൻഡർ സ്വീകരിക്കുന്ന അവസാന തിയതി സെപ്റ്റംബർ 4.ഉച്ചയ്ക്ക് 2.

മലപ്പുറം ജില്ലാ വനിതാ ശിശുവികസന ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി 2023-24 സാമ്പത്തിക വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് നൽകുന്നതിന് ദർഘാസുകൾ ക്ഷണിച്ചു. ആഗസ്റ്റ് 26ന് ഉച്ചയ്ക്ക് 12 വരെ ടെൻഡർ ഫോറങ്ങൾ വിൽക്കപ്പെടും. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിനകം ടെൻഡറുകൾ സമർപ്പിക്കണം. വൈകീട്ട് മൂന്നിന് ടെൻഡറുകൾ തുറക്കും. ഫോൺ: 0483 2950084.

സ്പോർട്സ് സാമഗ്രികൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

പടിഞ്ഞാറെ വെമ്പല്ലൂർ എം ഇ എസ് അസ്മാബി കോളജിലേക്ക് സ്പോർട്സ് സാമഗ്രികൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സെപ്റ്റംബർ 18 ന് ഉച്ചയ്ക്ക് രണ്ടുവരെ സമർപ്പിക്കാം. ഫോൺ: 9447520841, 0480 2850596.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.