Sections

വാഹനത്തിന്റെ അറ്റകുറ്റപണികൾ, മരുന്നുകൾ വിതരണം ചെയ്യൽ, കെട്ടിടം ലീസിന് എടുക്കൽ തുടങ്ങി വിവിധ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Saturday, Nov 02, 2024
Reported By Admin
Tenders were invited for various works like repair of vehicle, distribution of medicines, leasing of

കാറിന്റെ അറ്റകുറ്റപണികൾക്കായി ക്വട്ടേഷൻ ക്ഷണിച്ചു

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ചെയർമാന്റെ ഔദ്യോഗിക വാഹനമായ KL01BC9535 ടൊയോട്ട ഇന്നോവ കാറിന്റെ അറ്റകുറ്റപണികൾക്കായി സർക്കാർ അംഗീകൃത വർക്ക് ഷോപ്പുകളിൽനിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ നവംബർ 7 വൈകിട്ട് നാലിന് മുമ്പ് സമർപ്പിക്കണം.

വാഹനം വിൽപനക്ക്

ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിലെ കെഎൽ 01 എച്ച് 0253 നമ്പർ ഓമ്നി വാൻ നവംബർ 13 ന് ഉച്ചക്ക് 2.30 ന് ദർഘാസ് വഴി വില്പന നടത്തുന്നതാണ്. ദർഘാസിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ജില്ലാ വ്യവസായ കേന്ദ്രത്തിൽ 250 രൂപ നിരതദ്രവ്യം അടച്ച് രസീത് വാങ്ങി ദർഘാസിനൊപ്പം മുദ്രവെച്ച കവറിൽ അടക്കം ചെയ്ത് ജില്ലാ വ്യവസായ കേന്ദ്രത്തിൽ നവംബർ 12 ന് വൈകിട്ട് 4 മണിക്ക് മുമ്പായി ലഭിക്കത്തക്കവിധം നേരിലോ, രജിസ്ട്രേർഡ് തപാൽ മുഖേനയോ നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477 2241272, 8921374570.

മരുന്നുകൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ ജില്ലാ ടി ബി കേന്ദ്രത്തിലേക്ക് റേറ്റ് കോൺട്രാക്ട് അടിസ്ഥാനത്തിൽ മരുന്നുകൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 30 ന് ഉച്ചക്ക് ഒരു മണി. ജില്ലാ ടി ബി ഓഫീസർ, ടി ബി സെന്റർ, ആലപ്പുഴ എന്ന വിലാസത്തിലാണ് ടെൻഡർ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477 2252861.

കെട്ടിടം ലീസിന് നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു

കേരള മാരിടൈം ബോർഡിന് കീഴിൽ ആലപ്പുഴ തുറമുഖ ഓഫീസിന് സമീപമുള്ള കെട്ടിടവും പരിസരപ്രദേശവും ലീസിന് നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 15 ന് വൈകിട്ട് 4 മണി. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: https:kmb.kerala.gov.in.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.