- Trending Now:
ജില്ലാതല ഐസിഡിഎസ് സെൽ തൃശ്ശൂർ ഓഫീസിന്റെ ആവശ്യത്തിനായി 2023 -24 സാമ്പത്തിക വർഷത്തിൽ വാഹനം വാടകയ്ക്ക് നൽകുവാൻ താൽപര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി നവംബർ 15 ഉച്ചയ്ക്ക് മൂന്ന് മണി വരെ. സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ നിബന്ധനകൾക്കും ടെണ്ടർ ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ അഞ്ച് വരെ തൃശ്ശൂർ ജില്ലാതല ഐസിഡിഎസ് സെൽ, മിനി സിവിൽ സ്റ്റേഷൻ, ചെമ്പൂകാവ് ഓഫീസിൽ നിന്ന് ലഭ്യമാകും. ഫോൺ: 0487 2321689.
കോഴിക്കോട് ജില്ലാ ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണർ മഹീന്ദ്ര ബോലീറോ/ ടാറ്റാ സുമോ/ മാരുതി എർട്ടിഗ/സ്വിഫ്റ്റ് ഡിസയർ/ഹോണ്ട അമേസ്, ഷെവർലറ്റ് എൻജോയ്/ടാറ്റാ ഇൻഡിഗോ എന്നിവയിൽ ഒരു വാഹനം 2023-24 സാമ്പത്തിക വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ ഡ്രൈവർ ഉൾപ്പെടെ വിട്ടു നൽകുന്നതിനായി വാഹന ഉടമകളിൽ നിന്ന് മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തിയ്യതി : നവംബർ 29ന് വൈകീട്ട് നാല് മാണി വരെ. ദർഘാസുകൾ നവംബർ 30ന് രാവിലെ 11 മണി വരെ സ്വീകരിക്കുന്നതാണ്. ഫോൺ:04952720744.
പത്തനാപുരം ഐ സി ഡി എസ് പ്രോജക്ട് ഓഫീസിലേക്ക് കാർ/ജീപ്പ് ഡ്രൈവർസഹിതം പ്രതിമാസവാടകയ്ക്ക് നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. നവംബർ 13 പകൽ 12 നകം സമർപ്പിക്കണം. ഫോൺ- 9446524441.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ആർ.എസ്.ബി.വൈ, ആർ.എസ്.ബി.സി.കെ, ജെ.എസ്.എസ്.കെ, മെഡിസെപ്പ് എന്നീ പദ്ധതിയിൽ ഉൾപ്പെടുത്തി മരുന്നുകൾ ഒരു വർഷത്തേയ്ക്ക് വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. നവംബർ 15ന് വൈകീട്ട് അഞ്ച് വരെ ടെൻഡർ ഫോം വിൽക്കപ്പെടും. 18ന് വൈകീട്ട് അഞ്ച് വരെ ടെൻഡറുകൾ സമർപ്പിക്കാം. 20ന് രാവിലെ 11ന് ടെൻഡറുകൾ തുറന്നുപരിശോധിക്കും.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ വാർഡുകളിലും ഓപ്പറേഷൻ തീയറ്ററുകളിലും ഉപയോഗിക്കുന്ന ബെഡ്ഷീറ്റുകൾ, വസ്ത്രങ്ങൾ, തുണിത്തരങ്ങൾ എന്നിവ ഒരു വർഷത്തേയ്ക്ക് പവർ ലോണ്ടറി സംവിധാനം ഉപയോഗിച്ച് അലക്കി വൃത്തിയാക്കി നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. നവംബർ 15ന് വൈകീട്ട് അഞ്ച് വരെ ടെൻഡർ ഫോം വിൽക്കപ്പെടും. 20ന് വൈകീട്ട് അഞ്ച് വരെ ടെൻഡറുകൾ സമർപ്പിക്കാം. 21ന് ഉച്ചയ്ക്ക് ഒരു മണിക്ക് ടെൻഡറുകൾ തുറന്നുപരിശോധിക്കും.
കോഴിക്കോട് വെസ്റ്റ്ഹില്ലിൽ പ്രവർത്തിക്കുന്ന ടെക്നിക്കൽ ഹൈസ്കൂളിൽ ഒരു ട്യൂബ് വെൽ കുഴിക്കുന്നതിനായി താല്പര്യമുള്ളവരിൽ നിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. നിരതദ്രവ്യം ആയി 800/- രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് 'സൂപ്രണ്ട് ഗവ: ടെക്നിക്കൽ ഹൈ സ്കൂൾ കോഴിക്കോട്' എന്ന പേരിൽ എടുക്കണം. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയ്യതി : നവംബർ 16നു ഉച്ചക്ക് രണ്ട് മണി. ഫോൺ : 9496877844, 0495-2380119
ജില്ലാ ആശുപത്രിയിൽ ഒരു മിൽമ ബൂത്ത്/ ലഘുഭക്ഷണ ശാല പകലും രാത്രിയിലും ഒരു വർഷത്തേക്ക് മാസവാടകക്ക് നൽകുന്ന സ്ഥലത്ത് പ്രവർത്തിപ്പിക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. അവസാനതീയതി നവംബർ ഒമ്പത് വൈകിട്ട് 3.30.വരെ.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.