Sections

പ്രീസ്കൂൾ കിറ്റ്, പാചക വാതകം, മരുന്നുകൾ തുടങ്ങിവ വിതരണം ചെയ്യൽ, സ്കാനിംഗ് നടത്തൽ, വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങി വിവിധ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Thursday, Jan 30, 2025
Reported By Admin
Tenders were invited for various works like distribution of preschool kit, cooking gas, medicines, s

വാഹനം ആവശ്യമുണ്ട്

പട്ടാമ്പി, മണ്ണാർക്കാട് താലൂക്കുകൾക്ക് കീഴിൽ വരുന്ന ഓഫീസുകളിലെ ഭൂമി തരംമാറ്റം അപേക്ഷകളുടെ അതിവേഗ തീർപ്പാക്കലിനായുള്ള ഫീൽഡ് പരിശോധനകൾ നടത്തുന്നതിന് വാടകയ്ക്ക് വാഹനം ആവശ്യമുണ്ട്. ഒരു വർഷ കാലയളവിലേക്കായി രണ്ട് വാഹനങ്ങളാണ് (ജീപ്പ്, സ്കോർപ്പിയോ, ബൊലീറോ പോലുള്ള നാലു ചക്ര വാഹനങ്ങൾ) ആവശ്യമുള്ളത്. വാഹനങ്ങൾക്ക് മൂന്നു വർഷത്തിൽ കൂടുതൽ പഴക്കം പാടില്ല. വാഹനങ്ങൾ 1500 കിലോമീറ്റർ ഓടുന്നതിന് പ്രതീക്ഷിക്കുന്ന മാസ വാടക സംബന്ധിച്ച ക്വട്ടേഷൻ ഫെബ്രുവരി നാലിന് വൈകീട്ട് അഞ്ചു മണിക്കകം പാലക്കാട് കളക്ടറേറ്റിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0491 250 5566.

എറണാകുളം: ജില്ലാ സാമൂഹ്യനീതി ഓഫീസിലെ ഔദ്യോഗിക ഉപയോഗത്തിന് 2018 നോ അതിന് ശേഷമോ ടാക്സി പെർമിറ്റുള്ള എയർ കണ്ടിഷൻഡ് ( അഞ്ച് സീറ്റ്, 1000 സിസിയോ അതിനു മുകളിലോ) വാഹനം ലഭ്യമാക്കുവാൻ താല്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും (ഡ്രൈവർ ഒഴികെ) ഒരു വർഷ കാലയളവിലേക്ക് നിബന്ധനകൾക്ക് വിധേയമായി മത്സര സ്വഭാവമുള്ള മുദ്രവെച്ച കവറിൽ ദർഘാസ് ക്ഷണിച്ചു. ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 13 ന് വൈകിട്ട് രണ്ടു വരെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നം. 0484 2425377.

മരുന്നുകൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു

മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ വിവിധ വിഭാഗങ്ങൾക്കു കീഴിൽ ചികിത്സക്കു വരുന്ന രോഗികൾക്ക് ആശുപത്രി ഫാർമസിയിലും കാരുണ്യ ഫാർമസിയിലും ലഭ്യമല്ലാത്ത മരുന്നുകൾ ഒരു വർഷത്തേക്ക് നേരിട്ട് വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള അംഗീകൃത മരുന്ന് വിതരണ സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. മരുന്ന് വിതരണം നടത്തുന്നതിന് തയ്യാറുള്ള കിഴിവ് പ്രത്യേകം രേഖപ്പെടുത്തണം. ഫെബ്രുവരി 12 ന് രാവിലെ 11 മണി വരെ ഓഫീസിൽ ടെണ്ടർ ഫോം സ്വീകരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 12 മണിക്ക് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04924 224549.

സ്കാനിങ് നടത്തുന്നതിന് ടെണ്ടർ ക്ഷണിച്ചു

മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ വിവിധ വിഭാഗങ്ങൾക്കു കീഴിൽ ചികിത്സക്കു വരുന്ന രോഗികൾക്ക് ആശുപത്രി ലാബിൽ ലഭ്യമല്ലാത്ത ലാബ് ടെസ്റ്റുകൾ ഒരു വർഷത്തേക്ക് നടത്തുന്നതിനും ഒരു വർഷ കാലയളവിലേക്ക് സ്കാനിങ് (സി.ടി, യു.എസ്.ജി, എക്കോ, എൻഡോസ്കോപ്പി) നടത്തുന്നതിനും താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെസ്റ്റിനും സ്കാനിങിനും വെവ്വേറെയായാണ് ടെണ്ടർ സമർപ്പിക്കേണ്ടത്. ഓരോ ടെസ്റ്റിന്റെയും സ്കാനിങിന്റെയും റേറ്റ് പ്രത്യേകം രേഖപ്പെടുത്തണം. ഫെബ്രുവരി 12 ന് രാവിലെ 11 മണി വരെ ഓഫീസിൽ ടെണ്ടർ ഫോം സ്വീകരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 12 മണിക്ക് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04924 224549.

പ്രീസ്കൂൾ കിറ്റ് സാധനങ്ങൾ ക്വട്ടേഷൻ നോട്ടീസ്

പട്ടാമ്പി ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിന്റെ പരിധിയിലുള്ള ഒരു അങ്കണവാടിക്ക് അങ്കണവാടി കം ക്രഷിലേക്ക് ആവശ്യമായ സാധനങ്ങൾ വിതരണം ചെയ്യുന്നതിനും പ്രീസ്കൂൾ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യുന്നതിനും മുദ്ര വെച്ച മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു. ടാക്സ് കടത്തുകൂലി, കയറ്റിറക്കുകൂലി തുടങ്ങിയ മറ്റെല്ലാ കൂലിചെലവുകളും ഉൾപ്പെടെയുള്ള നിരക്ക് രേഖപ്പെടുത്തണം. വിതരണം ചെയ്യുന്ന സാധനങ്ങൾ, മികച്ച ഗുണനിലവാരം പുലർത്തുന്നതും കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നവയും പരിസ്ഥിതി സൗഹൃദവും ആയിരിക്കണം. ക്വട്ടേഷനുകൾ ഫെബ്രുവരി ഏഴ് രാവിലെ 11 വരെ സ്വീകരിക്കുമെന്ന് ശിശു വികസന പദ്ധതി ഓഫീസർ അറിയിച്ചു.ഫോൺ:0466 2211832.

പാചക വാതകം വിതരണം ചെയ്യാൻ ദർഘാസ് ക്ഷണിച്ചു

കണ്ണൂർ സ്പെഷ്യൽ സബ് ജയിലിലെ അന്തേവാസികൾക്കും ജീവനക്കാർക്കും ഭക്ഷണസാധനങ്ങൾ പാചകം ചെയ്യുന്നതിനുള്ള പാചക വാതകം (ഡൊമസ്റ്റിക് പർപ്പസിലുള്ളത്) 2025-25 വർഷത്തിൽ വിതരണം ചെയ്യാൻ താൽപര്യമുള്ള അംഗീകൃത കമ്പനി ഡീലർമാരിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ഫെബ്രുവരി എഴ് വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 04972748320.

ക്വട്ടേഷൻ ക്ഷണിച്ചു

പാലക്കാട് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ (ഗവ. മെഡിക്കൽ കോളേജ്) ബയോകെമിസ്ട്രി വിഭാഗം സർവീസ് ലാബിലേക്കാവശ്യമായ ക്ലോട്ട് ആക്ടിവേറ്റർ ട്യൂബ് (20,000 എണ്ണം), മൈക്രോ സെൻട്രിഫ്യൂഗ് ട്യൂബ് (10,000 എണ്ണം), സോഡിയം ഫ്ലൂറൈഡ് ട്യൂബ് (4,000 എണ്ണം) എന്നിവ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങൾ/ ഏജൻസികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 10 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് മുമ്പായി ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസസ് (ഗവ. മെഡിക്കൽ കോളേജ്), ഈസ്റ്റ് യാക്കര, കുന്നത്തൂർമേട്, പാലക്കാട് - 678 013 എന്ന വിലാസത്തിൽ ക്വട്ടേഷനുകൾ ലഭ്യമാക്കണം. അന്നേ ദിവസം ഉച്ചയ്ക്ക് 2.30 ന് ക്വട്ടേഷനുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0491 2974125.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.