- Trending Now:
ബാലുശ്ശേരി അഡീഷണൽ ഐ സി ഡി എസ് പ്രൊജക്ടിന്റെ ഓഫീസ് ആവശ്യത്തിനായി കരാർ അടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതിനുള്ള വാഹനത്തിന് ടെണ്ടർ ക്ഷണിച്ചു. ടാക്സി പെർമിറ്റുള്ള ഏഴ് വർഷത്തിൽ കുറവ് കാലപ്പഴക്കമുള്ള കാർ / ജീപ്പ് ഉടമകൾക്ക് ടെണ്ടർ സമർപ്പിക്കാം. ടെണ്ടർ ഫോറം സ്വീകരിക്കുന്ന അവസാന തിയ്യതി: നവംബർ ആറ് ഉച്ചക്ക് 2.30വരെ. ഫോൺ: 0496 2705228.
സാമൂഹ്യനീതി വകുപ്പ് ഡയറക്ടറേറ്റിലെ ഔദ്യോഗിക ആവശ്യങ്ങൾക്ക് വാടകയ്ക്ക് വാഹനം ലഭ്യമാക്കുന്നതിന് പ്രൊപ്പോസൽ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0471 2306040.
പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രൂപീകരിച്ചിട്ടുള്ള മത്സ്യതൊഴിലാളികൾക്കായി ചെറിയ തടി വള്ളം പദ്ധതിക്കായി വള്ളം നിർമ്മിച്ച് വിതരണം ചെയ്യുന്നതിനായി അംഗീകൃത സ്ഥാനപനങ്ങളിൽ, ഏജൻസികളിൽ നിന്നു ടെൻഡർ ക്ഷണിച്ചു. ടെൻഡർ സമർപ്പിക്കേണ്ട അവസാന തിയതി ഒക്ടോബർ 30 ഉച്ചയ്ക്ക് 2 വരെ. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പള്ളുരുത്തി ബ്ലോക്ക് ഡെവലപ്മെന്റ്റ് ഓഫീസിൽനിന്നും അറിയാം. ഫോൺ: 0484 2232162.
ആലപ്പുഴ: ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളേജിലെ ഓഫീസ് സമുച്ചയത്തിൽ റെയിൽ നെറ്റ് കണക്ഷനിൽ നിന്നും റൗട്ടർ സ്ഥാപിച്ച് ലാൻ മുഖേന ഓഫീസ് വിഭാഗത്തിൽ പുതിയ നെറ്റ് വർക്ക് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഒക്ടോബർ 31ന് ഉച്ചക്ക് 12 വരെ നൽകാം. വിലാസം- പ്രിൻസിപ്പാൾ, ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ. ഫോൺ: 0477- 2282015.
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ ആവശ്യത്തിലേക്ക് സോപ്പ് പൗഡർ അഞ്ഞൂറ് ഗ്രാം പാക്ക്റ്റ് (2000 എണ്ണം) വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഒക്ടോബർ 26ന് വൈകിട്ട് മൂന്നു വരെ നൽകാം. വിലാസം- സൂപ്രണ്ട്, ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ. ഫോൺ: 0477- 2282021.
കോട്ടയം: ഒക്ടോബർ 31, നവംബർ ഒന്ന് തീയതികളിലായി ചങ്ങനാശേരി എസ്.ബി.എച്ച്.എസ്.എസ് സ്കൂളിൽ നടക്കുന്ന ശാസ്ത്രമേളയോടനുബന്ധിച്ച് ഭക്ഷണം വിതരണം ചെയ്യാനായി കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടർ ടെൻഡർ ക്ഷണിച്ചു. ഒക്ടോബർ 27ന് രാവിലെ 11 വരെ ടെൻഡർ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് 12ന് തുറക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 9526697684.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.