Sections

വിവിധ പ്രവൃത്തികൾക്കായി ടെണ്ടറുകൾ ക്ഷണിച്ചു

Friday, May 26, 2023
Reported By Admin
Tenders Invited

ക്വട്ടേഷൻ ക്ഷണിച്ചു

ട്രൈബൽ ഡവലപ്മെന്റ് ഓഫീസിനു കീഴിൽ പ്രവർത്തിക്കുന്ന ഈസ്റ്റ്ഹിൽ, പുതുപ്പാടി, കുന്ദമംഗലം, വടകര എന്നീ പ്രീമെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികൾക്ക് കുട, ബാഗ്, ചെരുപ്പ് എന്നിവ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂൺ ആറിന് വൈകീട്ട് മൂന്ന് മണി വരെ ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസർ സ്വീകരിക്കും. അന്നേദിവസം 3.30 ന് ക്വട്ടേഷനുകൾ തുറക്കുന്നതാണ്. ക്വട്ടേഷനുകളോടൊപ്പം സാമ്പിൾ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് 0495-2376364.

സെക്യൂരിറ്റി ഗാർഡുകളെ നിയമിക്കുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു

കുറുന്തോടിയിൽ സ്ഥിതി ചെയ്യുന്ന കോളേജ് ഓഫ് എഞ്ചിനീയറിംഗ് വടകരയുടെ കീഴിൽ പ്രവർത്തിക്കുന്ന ലേഡീസ് ഹോസ്റ്റലുകളിലേക്ക് സെക്യൂരിറ്റി ഗാർഡുകളെ നിയമിക്കുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 9400477225 , 0499537225 . ക്വട്ടേഷൻ ലഭിക്കേണ്ട അവസാന തിയ്യതി : മെയ് 27

പ്രീസ്കൂൾ എഡ്യൂക്കേഷൻ കിറ്റ് വാങ്ങുന്നതിനായി ടെൻഡർ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള വാഴക്കുളം (അഡീഷണൽ) ഐ.സി.ഡി.എസ്. പ്രോജെക്റ്റിനു കീഴിലുള്ള 128 അങ്കണവാടികളിലേയ്ക്ക് 2022-23 സാമ്പത്തികവർഷത്തിലെ പ്രീസ്കൂൾ എഡ്യൂക്കേഷൻ കിറ്റ് വാങ്ങുന്നതിനായി നിബന്ധനകൾക്കു വിധേയമായി മുദ്ര വച്ച ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 നും വൈകിട്ട് 5 നും ഇടയിൽ ആലുവ തോട്ടക്കാട്ടുകര ശിവടെംപിൾ റോഡിൽ പ്രവർത്തിക്കുന്ന വാഴക്കുളം (അഡീഷണൽ) ശിശുവികസനപദ്ധതി ഓഫീസിൽ ലഭിക്കും. ഫോൺ 0484 -2952488, 9387162707 ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ 12.

യൂണിഫോം തുണി വാങ്ങി തയ്ച്ച് നൽകുന്നതിന് ടെൻഡൻ ക്ഷണിച്ചു

നിലമ്പൂർ ഐ.ടി.ഡി.പിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന നിലമ്പൂർ ഐ.ജി.എം.ആർ സ്കൂൾ വിദ്യാർഥികൾക്ക് 2023-24 അധ്യയന വർഷത്തിലേക്ക് രണ്ട് ജോഡി യൂണിഫോം തുണി വാങ്ങി തയ്ച്ച് നൽകുന്നതിന് താത്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ജൂൺ രണ്ടിന് വൈകീട്ട് അഞ്ച് വരെ ടെൻഡറുകൾ സ്വീകരിക്കും. ജൂൺ മൂന്നിന് ഉച്ചയ്ക്ക് രണ്ടിന് ടെൻഡുകൾ തുറക്കും. ഫോൺ: 04931 220315


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.