Sections

വിവിധ പ്രവൃത്തികൾക്കായി ടെണ്ടറുകൾ ക്ഷണിച്ചു

Thursday, Apr 27, 2023
Reported By Admin
Tenders Invited

ടെണ്ടറുകൾ ക്ഷണിച്ചു


ഹാർഡ് വെയർ ഐറ്റംസ് വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റിലെ ഹാർഡ് വെയർ ഐറ്റംസ് വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഏപ്രിൽ 27 ന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.

കോളേജിലെ മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റിലെ കൺസ്യുമബിൾസ് (സിമ്പിൾ മെഷറിങ് ടൂൾസ്) ഇനങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഏപ്രിൽ 28ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.

മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റിലെ കൺസ്യുമബിൾസ് (സിമ്പിൾ ഹാന്റ് ടൂൾസ്) ഇനങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മെയ് രണ്ടിന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.

എൻസിഡി സ്ക്രീമീംഗ് ഉപകരണങ്ങൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു

ജില്ലാ ആരോഗ്യ കുടുംബ ക്ഷേമ സൊസൈറ്റിയുടെ ആവശ്യത്തിലേക്ക് എൻസിഡി സ്ക്രീമീംഗ് ഉപകരണങ്ങൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ മെയ് 10 ന് ഉച്ചയ്ക്ക് രണ്ടു വരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2354737.

സ്റ്റാൾ സെറ്റ് ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു

സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് തൃശ്ശൂർ ജില്ലയിൽ സംഘടിപ്പിക്കുന്ന എന്റെ കേരളം എക്സിബിഷനിൽ ആരോഗ്യ വകുപ്പിന് വേണ്ടി സ്റ്റാൾ സെറ്റ് ചെയ്യുന്നതിന് റണ്ണിങ് റേറ്റ് കോൺട്രാക്ട് വഴി ആവശ്യാനുസരണം പ്രവൃത്തികൾ ചെയ്ത് നൽകുന്നതിനുള്ള മുദ്ര വെച്ച ടെണ്ടറുകൾ ക്ഷണിച്ചു. അപേക്ഷ ഫോം ഏപ്രിൽ 29 മുതൽ വിതരണം ചെയ്യും. ടെണ്ടറുകൾ മെയ് 4 ന് മുമ്പായി സമർപ്പിക്കണം.

വാഹനം കരാറടിസ്ഥാനത്തിൽ വാടകയ്ക്ക് നൽകുവാൻ ടെൻണ്ടർ ക്ഷണിച്ചു

തൃശൂർ വനിതാ പ്രൊട്ടക്ഷൻ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി 2023 - 24 സാമ്പത്തിക വർഷത്തിൽ കരാർ തീയതി മുതൽ ഒരു വർഷത്തേക്ക് നിബന്ധനകൾക്ക് വിധേയമായി വാഹനം കരാറടിസ്ഥാനത്തിൽ വാടകയ്ക്ക് നൽകുവാൻ താല്പര്യമുള്ള വ്യക്തികൾ / സ്ഥാപനങ്ങളിൽ നിന്നും ടെൻണ്ടറുകൾ ക്ഷണിച്ചു. അടങ്കൽ തുക 3,60,000. ടെണ്ടർ ഫോം സ്വീകരിക്കുന്ന അവസാന തിയതി മെയ് 5 ന് 2 മണി. കൂടുതൽ വിവരങ്ങൾക്ക് അയ്യന്തോൾ വനിതാ പ്രൊട്ടക്ഷൻ ഓഫീസുമായോ 0487 2367100 എന്ന നമ്പറിലോ ബന്ധപ്പെടുക.

ലാബ് റിയേജൻറും നിത്യോപയോഗ സാധനങ്ങളും നൽകുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു

ദേശീയ നഗര ആരോഗ്യദൗത്യത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ നഗര കുടുംബാരോഗ്യ കേന്ദ്രത്തിലുമുള്ള ലാബ് റിയേജൻറും നിത്യോപയോഗ സാധനങ്ങളും നൽകുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു. മേയ് ഒമ്പത്, 10 ദിവസങ്ങളിൽ ടെണ്ടർ വിതരണം ചെയ്യും. മേയ് 11ന് ടെണ്ടറുകൾ സ്വീകരിക്കും.

വാഹനം ലഭ്യമാക്കാൻ ടെണ്ടർ ക്ഷണിച്ചു

ജില്ലാ വികസനകാര്യ കമ്മീഷ്ണറുടെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് വാഹനം ലഭ്യമാക്കാൻ ടെണ്ടർ ക്ഷണിച്ചു. റെനോൾട്ട് ഡസ്റ്റർ / മാരുതി സിയാസ് എന്നീ മോഡലിൽ ഉള്ള വാഹനമാണ് ആവശ്യം. ടെണ്ടർ സമർപ്പിക്കേണ്ട അവസാന തിയതി മെയ് നാല് ( രാവിലെ 11 വരെ ). കൂടുതൽ വിവരങ്ങൾക്ക് :ജില്ലാ വികസനകാര്യ കമ്മീഷ്ണറുടെ ഓഫീസ്, സിവിൽ സ്റ്റേഷൻ, കാക്കനാട് . ഫോൺ: 0484 2993641

വാഹന ഉടമകളിൽ നിന്ന് മുദ്ര വച്ച ദർഘാസുകൾ ക്ഷണിച്ചു

കേരള ഗവർണർക്കുവേണ്ടി എറണാകുളം ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ താഴെ പറയുന്ന തരത്തിലുള്ള സെഡാൻ, എസ് യു വി, എം യു വി പ്രതിമാസം പരമാവധി 45,000 രൂപ (2000 കി.മി ന്) അഞ്ച് വാഹനം 2023-24 സാമ്പത്തിക വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ ഡ്രൈവർ ഉൾപ്പെടെ വിട്ടു നൽകുന്നതിനായി വാഹന ഉടമകളിൽ നിന്ന് മുദ്ര വച്ച ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി മെയ് 23-ന് വൈകിട്ട് മൂന്നു വരെ.

ക്വട്ടേഷൻ ക്ഷണിച്ചു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ലഭിച്ച സ്വർണ്ണാഭരണങ്ങൾ പരസ്യവിൽപ്പന നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സംഭാവന ലഭിച്ച സ്വർണ്ണ ഉരുപ്പടികളുടെ തൂക്കവും, പരിശുദ്ധിയും ലീഗൽ മെട്രോളജി വകുപ്പ് മുഖേന നിർണ്ണയിച്ച് സാക്ഷ്യപത്രം ലഭ്യമായിട്ടുള്ളതാണ്. 2023 മെയ് 26-ന് രാവിലെ 11.30 ന് ക്വട്ടേഷൻ പരസ്യമായി തുറന്ന് കൂടുതൽ തുക രേഖപ്പെടുത്തിയ ആളുടെ പേരിൽ വിൽപ്പന നടത്തുന്നതാണ്. മെയ് 11-ന് രാവിലെ 11.30 മുതൽ അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം മൂന്നു വരെ മുവാറ്റുപുഴ തഹസീൽദാരുടെ ചേമ്പറിൽ മുൻകൂർ അനുമതിയോടെ ആഭരണങ്ങൾ പരിശോധിക്കാവുന്നതാണ്. ക്വട്ടേഷൻ സമർപ്പിക്കുന്നതിനുളള അവസാന തീയതി മെയ് 25-ന് വൈകിട്ട് നാലു വരെ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.