- Trending Now:
ഗവ. മഹാരാജാസ് താലൂക്ക് ആശുപത്രിയിലെ ആർ.എസ്.ബി.വൈ (കെ.എ.എസ്.പി) ഇൻഷുറൻസ് പദ്ധതിക്കു കീഴിൽ വരുന്ന രോഗികൾക്ക് 2023-24 സാമ്പത്തിക വർഷത്തേക്ക് ആവശ്യമായ ഇംപ്ലാൻറ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് താത്പര്യമുളള സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും നിബന്ധനകൾക്ക് വിധേയമായി സീൽ ചെയ്ത ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ ഏപ്രിൽ അഞ്ചിന് ഉച്ചയ്ക്ക് 12 വരെ സൂപ്രണ്ടിൻറെ ഓഫീസിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2210648.
ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ഏലപ്പാറ അമിനിറ്റി സെന്റർ കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ചിട്ടുള്ള ടാങ്കിലേക്ക് വെള്ളം എത്തിക്കുന്നതിന് മോട്ടോറും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കുന്നതിന് വിലയും ലേബർ ചാർജ്ജും രേഖപ്പെടുത്തിയ ക്വട്ടേഷൻ ക്ഷണിച്ചു. മോട്ടോറും അനുബന്ധ സാധനങ്ങളും അംഗീകൃത കമ്പനിയുടേത് ആയിരിക്കണം. ഐഎസ്ഒ /ഐഎസ്ഐ സർട്ടിഫിക്കേഷൻ ഉണ്ടാകണം. അവസാന തീയതി ഏപ്രിൽ 13 ന് 3 മണി . കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04862 232248, വെബ്സൈറ്റ് www.dtpcidukki.com.
കോഴിക്കോട് സ്പെഷ്യൽ സബ് ജയിലിലെ അന്തേവാസികൾക്കും ജീവനക്കാർക്കും ഭക്ഷണ സാധനങ്ങൾ പാചകം ചെയ്യുന്നതിനുള്ള പാചക വാതകം (ഡൊമസ്റ്റിക് പർപ്പസിലുള്ളത്) 2023-24 വർഷത്തിൽ വിതരണം ചെയ്യാൻ താല്പര്യമുള്ള അംഗീകൃത കമ്പനി ഡീലർമാരിൽ നിന്നും മുദ്ര വെച്ച ദർഘാസ് ക്ഷണിച്ചു. 14.2 കിലോഗ്രാം തൂക്കമുള്ള ഡൊമസ്റ്റിക് പർപ്പസിലുള്ള ഗ്യാസ് സിലിണ്ടറിന് സർക്കാർ നിശ്ച്ചയിക്കുന്ന വിലയിൽ നിന്നും കുറവ് വരുത്താൻ തയ്യാറാകുന്ന വിലയുടെ തോതാണ് ദർഘാസിൽ രേഖപ്പെടുത്തേണ്ടത്. മുദ്രവെച്ച ദർഘാസ് സൂപ്രണ്ട്, സ്പെഷ്യൽ സബ് ജയിൽ കോഴിക്കോട്, പുതിയറ പി ഒ, കോഴിക്കോട്, പിൻ 673004 എന്ന വിലാസത്തിൽ നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 04952720391
ആരോഗ്യ കേരളം കോഴിക്കോട് വഴി നടത്തുന്ന ആശാപ്രോഗ്രാമിന്റെ പ്രവർത്തനങ്ങൾക്കായി ജില്ലയിലെ ആശാ വർക്കർമാർക്ക് എച്ച് ബി എൻ സി/ എച്ച് ബി വൈ സി കിറ്റ് വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള ഡീലേഴ്സ്/ സർജിക്കൽസ് എന്നിവരിൽ നിന്നും ഇ -ടെണ്ടർ ക്ഷണിച്ചു. ഏപ്രിൽ 4ന് വൈകുന്നേരം അഞ്ച് മണി വരെ ടെണ്ടർ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് : 0495 2374990
കോഴിക്കോട് ഡിടിപിസിക്ക് കീഴിൽ വിവിധ പ്രവർത്തികൾ കരാർ അടിസ്ഥാനത്തിൽ ഏറ്റെടുത്ത് നടത്തുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ നമ്പർ 02/DTPC/KKD/TDR/23. സാൻഡ് ബാങ്ക്സ് ബീച്ച് കഫ്റ്റീരിയ ആൻഡ് കംഫർട്ട് സ്റ്റേഷൻ EMD 50,000 രൂപ- റീ ടെണ്ടർ (പ്രവൃത്തി കാലാവധി 2 വർഷം). ഡി ടി പി സിയുടെ 2022-23 വർഷത്തെ വരവ് ചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്ത് സാക്ഷ്യപ്പെടുത്തുന്നതിന് ചാർട്ടേഡ് അക്കൗണ്ടന്റ്മാരിൽ നിന്നും ഏജൻസികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് 30 മുതൽ ഏപ്രിൽ 11 വരെ ടെണ്ടർ ഫോറം ലഭിക്കും. ഏപ്രിൽ 12 ന് ഉച്ചയ്ക്ക് ഒരു മണി വരെയാണ് ടെണ്ടർ സ്വീകരിക്കുക. അന്നേദിവസം വൈകിട്ട് 3 മണിക്ക് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് :0495 2720012
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.