- Trending Now:
എറണാകുളം ജില്ലാ പ്രൊബേഷൻ ഓഫീസിൽ ഔദ്യോഗിക ആവശ്യത്തിനായി 2023-24 സാമ്പത്തിക വർഷത്തിൽ ടാക്സി പെർമിറ്റുള്ള എ.സി കാർ ലഭ്യമാക്കുന്നതിന് വാഹന ഉടമകളിൽ നിന്ന് മുദ്രവച്ച ദർഘാസ് ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 25 ഉച്ചയ്ക്ക് 3 വരെ. ടെൻഡറുകൾ ജില്ല പ്രൊബേഷൻ ഓഫീസർ സിവിൽ സ്റ്റേഷൻ ഗ്രൗണ്ട് ഫ്ളോർ, കാക്കനാട് എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. ടെണ്ടർ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് എറണാകുളം ജില്ലാ പ്രൊബേഷൻ ഓഫീസിൽ ബന്ധപ്പെടേണ്ടതാണ്. ഫോൺ :0484 2425249.
വനിതാ ശിശുവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നോർത്ത് പറവൂർ ശിശു വികസന പദ്ധതി ഓഫീസറുടെ ഔദ്യാഗിക ആവശ്യങ്ങൾക്കായി 2023 നവംബർ മുതൽ ഒരു വർഷക്കാലയളിവലേയ്ക്കു കരാറടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിനായി മത്സരസമായുള്ള ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ ഒക്ടോബർ 20 ഉച്ചയ്ക്ക് 1 വരെ സ്വീകരിക്കും. ദർഘാസുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് നോർത്ത് പറവൂർ ഐസിഡിഎസ് ഓഫീസിൽ പ്രവർത്തി സമയങ്ങളിൽ ബന്ധപ്പെടാം: ഫോൺ: 0484 2448803, mail : svponparvur@gmail.com
തൃശ്ശൂർ രാമവർമപുരത്തെ സിവിൽ ഡിഫൻസ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ക്യാമ്പ് ചെയ്യുന്ന ദേശീയ ദുരന്തനിവാരണ സേനയ്ക്ക് സംസ്ഥാനത്തുടനീളം ദുരന്ത ബാധിത പ്രദേശങ്ങളിൽ സഞ്ചരിക്കുന്നതിന് വാഹനങ്ങൾ നൽകുന്നതിന് ദർഘാസ് ക്ഷണിച്ചു. ലൈസൻസും സ്ഥിരമായ മേൽവിലാസവും മൊബൈൽഫോണും ഉള്ള പരിചയസമ്പന്നരായ ഡ്രൈവർമാർ സഹിതമാണ് വാഹനം ആവശ്യമുള്ളത്. താൽപര്യമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ദർഘാസ് നൽകാം. പൂരിപ്പിച്ച ദർഘാസ് തൃശ്ശൂർ ജില്ലാ കളക്ടർക്ക് നേരിട്ടോ ജില്ലാ കളക്ടർ, സിവിൽസ്റ്റേഷൻ, അയ്യന്തോൾ പി.ഒ, തൃശ്ശൂർ, 680003 എന്ന വിലാസത്തിൽ തപാൽ മുഖേനയോ ഒക്ടോബർ 30 ന് വൈകീട്ട് 3 നകം ലഭിക്കണം. വൈകീട്ട് 3.30 ന് ദർഘാസ് തുറന്ന് പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക് thrissur.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0487 2362424.
തൃശ്ശൂർ ശ്രീ. സി അച്യുതമേനോൻ ഗവ. കോളേജിലേക്ക് സാനിറ്ററി നാപ്കിൻ ഇൻസിനേറ്റർ (നോൺ ഇലക്ട്രിക്), അഞ്ച് മെറ്റൽ ഗ്രിൽഡ് വേസ്റ്റ് ബിന്നുകളും വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഒക്ടോബർ 25 ന് ഉച്ചയ്ക്ക് 12 നകം പ്രിൻസിപ്പാൾ, ശ്രീ. സി അച്യുതമേനോൻ ഗവ. കോളേജ്, തൃശ്ശൂർ - 680014 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക.
ഇടുക്കി മെഡിക്കൽ കോളേജിലെ ഒഫ്താൽമേളജി ഡിപ്പാർട്ട്മെന്റിൽ തിമിര ശാസ്ത്രക്രിയക്കാവിശമായ ഇൻസ്ട്രമൻസ്, മെഷീൻസ്, കൺസ്യൂമബിൾസ് എന്നിവ ലഭ്യമാക്കുന്നതിന് അംഗീകൃത വിതരണക്കാരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ഒക്ടോബർ 26 ന് രാവിലെ 11 വരെ ടെൻഡർ ഫോമുകൾ വിതരണം ചെയ്യും. ഒക്ടോബർ 26 ന് ഉച്ചയ്ക്ക് 2 ന് മുൻപായി പൂരിപ്പിച്ച ടെൻഡർ അപേക്ഷകൾ ആശുപത്രി സൂപ്രണ്ടിന് ലഭിക്കണം . അന്നേ ദിവസം വൈകീട്ട് 4 ന് ടെൻഡർ തുറക്കും.കൂടുതൽ വിവരങ്ങൾക്ക് 04862 232474.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.