Sections

ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനും വാഹനം ലഭ്യമാക്കുന്നതിനും ഫൈബർ വള്ളം നിർമ്മിച്ച് നൽകുന്നതിനുമായി ടെൻഡറുകൾ ക്ഷണിച്ചു

Friday, Nov 24, 2023
Reported By Admin
Tenders Invited

ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു

വണ്ടൂർ ഗവ. ഗേൾസ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ലാബ് ടെക്നീഷ്യൻ റിസേർച്ച് ആൻസ് ക്വാളിറ്റി കൺട്രോൾ (ടി.എൽ.ആർ) ലാബിലേക്ക് ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ഡിസംബർ ഒന്നിന് വൈകീട്ട് മൂന്നിനുള്ളിൽ ടെൻഡറുകൾ സമർപ്പിക്കണം. ടെൻഡർ കവറിന് പുറത്ത് 'എൽ.ടി.ആർ ലാബിലേക്കുള്ള ലാബ് ഉപകരണങ്ങളുടെ വിതരണം' എന്ന് രേഖപ്പെടുത്തണം. പ്രിൻസിപ്പൽ, ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഫോർ ഗേർസ് (വി.എച്ച്.എസ്.ഇ വിഭാഗം) വണ്ടൂർ, വണ്ടൂർ പി.ഒ, മലപ്പുറം, പിൻ: 679328 എന്ന വിലാസത്തിലാണ് ടെൻഡറുകൾ സമർപ്പിക്കേണ്ടത്. ലാബ് ഉപകരണങ്ങളുടെ വിശദമായ പട്ടിക സ്കൂൾ നോട്ടീസ് ബോർഡിൽ പതിപ്പിച്ചിട്ടുണ്ട്. ഫോൺ: 04931 246950, 9496444287.

പെരിന്തൽമണ്ണ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ലാബ് ടെക്നീഷ്യൻ റിസേർച്ച് ആൻസ് ക്വാളിറ്റി കൺട്രോൾ (ടി.എൽ.ആർ) ലാബിലേക്ക് ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ഡിസംബർ ഒന്നിന് വൈകീട്ട് മൂന്നിനുള്ളിൽ ടെൻഡറുകൾ സമർപ്പിക്കണം. ടെൻഡർ കവറിന് പുറത്ത് 'എൽ.ടി.ആർ ലാബിലേക്കുള്ള ലാബ് ഉപകരണങ്ങളുടെ വിതരണം' എന്ന് രേഖപ്പെടുത്തണം. പ്രിൻസിപ്പൽ, ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ (വി.എച്ച്.എസ്.ഇ വിഭാഗം) പെരിന്തൽമണ്ണ, പെരിന്തൽമണ്ണ പി.ഒ, പിൻ: 679322 എന്ന വിലാസത്തിലാണ് ടെൻഡറുകൾ സമർപ്പിക്കേണ്ടത്. ലാബ് ഉപകരണങ്ങളുടെ വിശദമായ പട്ടിക സ്കൂൾ നോട്ടീസ് ബോർഡിൽ പതിപ്പിച്ചിട്ടുണ്ട്. ഫോൺ: 04933 226802.

പെരിന്തൽമണ്ണ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ഹാൻഡ്ഹെൽഡ് ഡിവൈസസ് (ഹാൻഡ് സെറ്റ് ആൻഡ് ടാബ്ലെറ്റ്) ടെക്നീഷ്യൻ (എച്ച്.ഡി.ടി) ലാബിലേക്ക് ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ഡിസംബർ ഒന്നിന് വൈകീട്ട് മൂന്നിനുള്ളിൽ ടെൻഡറുകൾ സമർപ്പിക്കണം. ടെൻഡർ കവറിന് പുറത്ത് 'എച്ച്.ഡി.ടി ലാബിലേക്കുള്ള ലാബ് ഉപകരണങ്ങളുടെ വിതരണം' എന്ന് രേഖപ്പെടുത്തണം. പ്രിൻസിപ്പൽ, ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ (വി.എച്ച്.എസ്.ഇ വിഭാഗം) പെരിന്തൽമണ്ണ, പെരിന്തൽമണ്ണ പി.ഒ, പിൻ: 679322 എന്ന വിലാസത്തിലാണ് ടെൻഡറുകൾ സമർപ്പിക്കേണ്ടത്. ലാബ് ഉപകരണങ്ങളുടെ വിശദമായ പട്ടിക സ്കൂൾ നോട്ടീസ് ബോർഡിൽ പതിപ്പിച്ചിട്ടുണ്ട്. ഫോൺ:04933226802.

കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിനായി ദർഘാസുകൾ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന നോർത്ത് പറവൂർ ശിശുവികസന പദ്ധതി ഓഫീസറുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി 2023 ഡിസംബർ മാസം മുതൽ ഒരു വർഷ കാലയളവിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിനായി മുദ്ര വച്ച കവറിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു. വാഹനത്തിന്, (കാർ, ജീപ്പ്) 7 വർഷത്തിലധികം കാലപ്പഴക്കം ഉണ്ടാവരുത്, കൂടാതെ ടാക്സി പെർമിറ്റ് ഉൾപ്പെടെ നിയമപ്രകാരമുള്ള എല്ലാ രേഖകളും ഉണ്ടായിരിക്കണം. പ്രതിമാസം 800 കി.മി. വരെ വാഹനം ഓടുന്നതിന് പരമാവധി 20,000/ രൂപ (ഇരുപതിനായിരം രൂപ മാത്രം) യാണ് അനുവദിക്കുക. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 05.12.2023 . കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2448803.

എറണാകുളം: ജില്ലാ വനിത ശിശു വികസന ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി വാഹനം ലഭ്യമാകുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ ആറ് ഉച്ചയ്ക്ക് രണ്ടുവരെ. കൂടുതൽ വിവരങ്ങൾക്ക്04842952949.

ലബോറട്ടറികളിലേക്ക് മീഡിയ, കീറ്റ്സ്, റീയേജൻറുകൾ, രാസവസ്തുക്കൾ ടെൻഡറുകൾ ക്ഷണിച്ചു

എറണാകുളം ജില്ലയിലെ മരട് സ്റ്റേറ്റ് ലബോറട്ടറി ഫോർ ലൈവ് സ്റ്റോക്ക് മറൈൻ ആൻറ് അഗ്രി പ്രൊഡക്ട്സ് ഓഫീസിലെ ലബോറട്ടറികളിലേക്ക് മീഡിയ, കീറ്റ്സ്, റീയേജൻറുകൾ, രാസവസ്തുക്കൾ എന്നിവ വിതരണം ചെയ്യുന്നതിന് സീൽ ചെയ്ത ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ ഡിസംബർ 21 ന് വൈകിട്ട് 3 വരെ നൽകാം. കുടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ - 0484 2960429

ഫൈബർ വള്ളം നിർമ്മിച്ചുനൽകുന്നതിന് ടെൻഡർ ക്ഷണിച്ചു

പൊന്നാനി ഫിഷറീസ് സ്റ്റേഷൻ കടൽ പട്രോളിങ്, കടൽ രക്ഷാപ്രവർത്തനം എന്നിവക്കായി 32 അടി നീളമുള്ള ഫൈബർ വള്ളം നിർമ്മിച്ചുനൽകുന്നതിന് ഫിഷറീസ് വകുപ്പിൽ രജിസ്റ്റർ ചെയ്ത ബോട്ട് ബിൽഡിങ് യാർഡുകളിൽനിന്നും ടെൻഡറുകൾ ക്ഷണിച്ചു. നവംബർ 30ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പ് ടെൻഡറുകൾ ലഭിക്കണം. ഫോൺ: 049402667428.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.